twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യുവതാരങ്ങള്‍ ദിലീപിനു വെല്ലുവിളി

    By Nirmal Balakrishnan
    |

    ഫഹദ് ഫാസില്‍, നിവിന്‍ പോളി, ദുല്‍ക്കര്‍ സല്‍മാന്‍ എന്നീ മൂന്നു യുവതാരങ്ങള്‍ മലയാള സിനിമയുടെ വിജയത്തിന്റെ നെടുംതൂണ്‍ ആയതോടെ ദിലീപിന്റെ സിംഹാസനത്തിന് ഇളക്കം തുടങ്ങി. ഈ വര്‍ഷം റിലീസ് ചെയ്ത ഇവരുടെ ചിത്രങ്ങള്‍ എടുത്തു നോക്കിയാല്‍ കാര്യം ബോധ്യമാകും. നിവിന്‍ നായകനായ മൂന്നു ചിത്രവും സൂപ്പര്‍ ഹിറ്റായി. ദുല്‍ക്കറിന്റെ രണ്ടു ചിത്രവും ഹിറ്റ്. ഫഹദിന്റെ മൂന്നില്‍ രണ്ടും ഹിറ്റ്. എന്നാല്‍ ദിലീപിന്റെ രണ്ടുചിത്രങ്ങളും ആവറേജ് വിജയത്തില്‍ മാത്രമൊതുങ്ങി. ഒരുകാര്യം ഉറപ്പായി. ഈ യുവതാരങ്ങളുടെ വിജയം ദിലീപ് യുവാക്കളുടെ ഇടയിലുള്ള സ്ഥാനം നഷ്ടപ്പെടുത്തും.

    കോമഡിയിലൂടെ ജയറാം ഉണ്ടാക്കിയ ഇമേജിലേക്കാണ് ദിലീപ് കയറി വന്നത്. കോമഡി അവതരിപ്പിിച്ചുകൊണ്ട് പെട്ടെന്നു തന്നെ ദിലീപ് എല്ലാ കുടുംബങ്ങളുടെയം ഇഷ്ട നടനായി മാറി. അതോടെ ജയറാമിന്റെയും മമ്മൂട്ടി, മോഹന്‍ലാലിന്റെയും സ്ഥാനത്തിനു ഇളക്കം സംഭവിച്ചു. ഇതേസമയം വളര്‍ന്നുവന്ന പല താരങ്ങള്‍ക്കും ദിലീപിനെ വെല്ലുവിളിക്കാന്‍പോലും കഴിഞ്ഞില്ല.

    dileep

    ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ജയസൂര്യ എന്നിവരായിരുന്നു ഈ സമയത്ത് വളര്‍ന്നുവന്ന താരങ്ങള്‍. അതില്‍ പൃഥ്വിക്കു മാത്രമാണ് കേരള്ത്തിനു പുറത്തും നേട്ടമുണ്ടാക്കി അല്‍പമെങ്കിലും പേരു സമ്പാദിക്കാന്‍ സാധിച്ചത്. രണ്ടു തവണ മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു. എന്നാല്‍ പൃഥ്വിരാജിന്റെ വളര്‍ച്ച ദിലീപിനൊരു കോട്ടവും ഉണ്ടാക്കിയിരുന്നില്ല. കാരണം രണ്ടുപേരും രണ്ടു ലൈനിനായിരുന്നു ചിത്രങ്ങളൊരുക്കിയിരുന്നത്.

    പക്ഷേ നിവിന്‍ പോളിയുടെ വരവാണ് ദിലീപിനു ദോഷമായി വരുന്നത്. മലയാളത്തിലെ മറ്റു യുവതാരങ്ങള്‍ക്കൊന്നും കഴിയാത്ത കോമഡി നിവിന്‍ പോളിക്കു വഴങ്ങും. ഇതിനു പുറമെ ദിലീപിനെ പോലെ ഒറ്റയാള്‍ പോരാട്ടം നടത്തിയാണ് നിവിന്‍ പോളി വളര്‍ന്നത്. ദുല്‍ക്കറും ഫഹദുമെല്ലാം പിതാവിന്റെ മേല്‍വിലാസത്തിലാണ് സിനിമയില്‍ വന്നത്. എന്നാല്‍ നിവിന്‍പോളി അങ്ങനെയായിരുന്നില്ല. അതേപോലെ തന്നെയായിരുന്നു ദിലീപിന്റെയും വളര്‍ച്ച. രണ്ടുപേരുടെയും ജീവിതത്തില്‍ കാണുന്ന ഈ സാമ്യമാണ് ഇപ്പോള്‍ അവര്‍ തമ്മിലുള്ള താരതമ്യത്തിനു തുനിയാന്‍ എല്ലാവരെയും പ്രേരിപ്പിക്കുന്നത്.

    വിക്രമാദിത്യന്‍ എന്ന ചിത്രത്തിന്റെ വിജയത്തില്‍ നിവിന്‍ പോളിക്കു വലിയ പങ്കുണ്ട്. കാരണം നിവിന്‍ പോളിയെ കാണുമ്പോളാണ് യുവാക്കളെല്ലാം കയ്യടിക്കുന്നത്. ദുല്‍ക്കറിനും ഉണ്ണി മുകുന്ദനുമൊന്നും ഈ കയ്യടി ലഭിക്കുന്നില്ല.

    റിങ് മാസ്റ്റര്‍, അവതാരം എന്നീ ദിലീപ് ചിത്രങ്ങള്‍ ആവറേജ് നേട്ടം മാത്രമേ ഉണ്ടാക്കിയുള്ളൂ. സാധാരണ ദിലീപ് ചിത്രങ്ങളുടെ പ്രേക്ഷകര്‍ കുടുംബങ്ങളാണ്. പ്രത്യേകിച്ച് കുട്ടികള്‍. എന്നാല്‍ അവതാരം ഒരു ആക്ഷന്‍ ചിത്രമാണെന്നറിഞ്ഞതോടെ പലരും ചിത്രം കാണാന്‍ മടിച്ചു ആ കുടുംബങ്ങളൊക്കെ വിക്രമാദിത്യന്‍ കാണാന്‍ പോയി. അവതാരം എന്ന ചിത്രം ദിലീപിന്റെ കുടുംബ പ്രേക്ഷകരെ അകറ്റി എന്നതാണു സത്യം. അതേപോലെ റിങ്മാസ്റ്റര്‍ ഉണ്ടാക്കിയ വിവാദവും ദിലീപിനു ദോഷമായി. അതിനു പിന്നാലെ വന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന മഞ്ജു ചിത്രം ശരിക്കും ചര്‍ച്ചയാകുയും ചെയ്തു. ഈ സമയത്തു തന്നെയാണ് ബാംഗഌര്‍ ഡെയ്‌സ് എത്തിയതും കലക്ഷന്‍ ഉണ്ടാക്കിയതും.

    ദിലീപിന്റെ ഇനി റിലീസ് ചെയ്യാനുള്ള വില്ലാളി വീരന്‍ പതിവു ട്രാക്കിലുള്ള ചിത്രമാണ്. അതുണ്ടാക്കുന്ന നേട്ടം പോലെയിരിക്കും ദിലീപിന്റെ ഭാവി.

    English summary
    Youngsters are the challengers of Dileep
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X