twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അച്ഛന്റെ ആണ്‍മക്കളുടെ വിശേഷങ്ങള്‍

    By Ravi Nath
    |

    Achante Aanmakkal
    പഴശ്ശിരാജയില്‍ നായകനെക്കാള്‍ കയ്യടി വാങ്ങിയ ശരത്കുമാര്‍ മലയാള സിനിമയില്‍ നിലയുറപ്പിക്കുന്നു.ക്രിസ്ത്യന്‍ ബ്രദേഴ്‌സിനുശേഷം അച്ഛന്റെ ആണ്‍ മക്കള്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുകയാണ്.

    രാജപ്രഭ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രഭാകരന്‍ ,ആര്‍ നടരാജന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചന്ദ്രശേഖരനാണ്. സത്യസന്ധനും കര്‍മ്മനിരതനുമായ ഒരു പോലീസ് ഓഫീസറായിരുന്ന റിട്ട. ഡി.ജി.പി.മാധവമേനോന്‍. തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയും കൃത്യനിഷ്ഠയും ഏറെ പ്രശസ്തനാക്കിയ അദ്ദേഹത്തെ റിട്ടയര്‍മെന്റ് ജീവിതത്തിലും ബഹുമാന്യനാക്കുന്നുണ്ട്.

    മേനോന് രണ്ടു പെണ്‍കുട്ടികളാണ്,മീരയും,മീനയും. മേനോന്റെ ആഗ്രഹമോ ഭാഗ്യമോ നിമിത്തമോ പോലെ രണ്ടു പെണ്‍കുട്ടികളേയും വിവാഹം കഴിച്ചത് രണ്ട് പോലീസ് ഓഫീസര്‍മാരാണ്. മീരയുടെ ഭര്‍ത്താവ് കോയമ്പത്തൂരില്‍ പോലീസ് കമ്മീഷണറാണ്. ഇളയവള്‍ മീനയുടെ ഭര്‍ത്താവ് പാലക്കാട് സബ്ബ് ഇന്‍സ്‌പെക്ടറും.

    അമ്മയില്ലാതെ വളര്‍ന്ന മക്കളോട് മേനോന് വല്ലാത്ത അറ്റാച്ച്‌മെന്റാണ്. അതുകൊണ്ട്തന്നെ മാസത്തില്‍ പകുതി ദിവസങ്ങള്‍ വീതം രണ്ടു മക്കളുടെ അടുത്തുമായ് ഇദ്ദേഹം താമസിക്കുന്നു.രണ്ടു ജാമാതാക്കളും രണ്ടു തരക്കാരാണ്.

    കമ്മീഷണര്‍ നരസിംഹന്‍ ജോലിയില്‍ വലിയ കണിശക്കാരനും നീതിയും നിയമവും മാത്രം നോക്കി പ്രവര്‍ത്തിക്കുന്നവനുമാണ്.അതുകൊണ്ട് തന്നെ വീട്ടുകാര്യങ്ങള്‍ നോക്കാന്‍ സമയം കിട്ടുന്നുമില്ല. ഊട്ടിയില്‍ പഠിക്കുന്ന മകന്‍ വെക്കേഷന് വീട്ടിലെത്തുമ്പോള്‍ അവനോട് കുശലം പറയാനോ പ്രോഗ്രസ്സ്‌കാര്‍ഡ് ഒപ്പിടാനോ അയാള്‍ക്ക് സമയം കിട്ടാത്ത അവസ്ഥ. മറിച്ച് എസ്.ഐ നന്ദഗോപാല്‍ ഭാര്യയുടേയും വീടിന്റേയും കാര്യം കഴിഞ്ഞിട്ടുള്ള പ്രാധാന്യം മാത്രമേ ജോലിക്കു നല്‍കുന്നുള്ളൂ. ഇവരുടെ കുടുംബാന്തരീക്ഷം ഏറെ സന്തോഷ പ്രദമാണെന്ന് അറിയുന്ന മൂത്തവള്‍ മീര ,അനിയത്തി ഭാഗ്യവതിയാണെന്ന് കൂടെ കൂടെ ഓര്‍മ്മിപ്പിക്കും.

    മാധവന്‍മേനോന്‍ എപ്പോഴും നരസിംഹന്റെ പക്ഷത്താണ്.ഉത്തരവാദിത്വപ്പെട്ട ജോലിയില്‍ ഇരിക്കുമ്പോള്‍ ഇങ്ങനെയായിരിക്കമമെന്ന് അദ്ദേഹം അടിവരയിട്ട് പറയും. മീര ഇതില്‍ അഹങ്കരിച്ചില്ലെങ്കിലും അവള്‍ ക്രമേണ പ്രതികരിക്കാന്‍ തുടങ്ങി. തുടര്‍ന്നുള്ള സംഭവങ്ങളിലൂടെയാണ് അച്ഛന്റെ ആണ്‍മക്കള്‍ വികസിക്കുന്നത്.

    സതീഷ് മണ്ണൂരിന്റെ കഥയ്ക്ക് എന്‍എം നവാസ് തിരക്കഥയും സംഭാഷണവും നിര്‍വഹിയ്ക്കുന്ന സിനിമയില്‍ നെടുമുടിവേണു, ശരത്കുമാര്‍, നന്ദഗോപാല്‍, ജഗദീഷ്, മീര, മേഘ്‌ന രാജ്, മീനലക്ഷ്മി ശര്‍മ്മ തുടങ്ങിയവരാണ് പ്രധാനതാരങ്ങള്‍.സുരാജ് വെഞ്ഞാറമൂട്, വിജയരാഘവന്‍,അനില്‍മുരളി,ബൈജു, നിഴല്‍കള്‍ രവി, ദേവന്‍,ടി.എസ്.രാജു,മാസ്‌റര്‍ സിദ്ധാര്‍ത്ഥ്,അംബിക തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. വയലാര്‍ ശരത് ചന്ദ്രവര്‍മ്മ ,സന്തോഷ് വര്‍മ്മ, അജയന്‍പാലോട് എന്നിവരുടെ വരികള്‍ക്ക് ജാസിഗിഫ്റ്റ് സംഗീതം പകരും

    English summary
    After the mega hit ‘Kerala Varma Pazhassi Raja’, Supreme star of Tamil cinema Sarath Kumar will be seen once again with Padmapriya for the new movie titled as ‘Achante Aanmakkal’.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X