മൈഥിലി ആദ്യമായി ജയറാമിന്റെ നായിക

വെള്ളി, നവംബര്‍ 4, 2011, 15:57 [IST]
Mythili
സോഫിയയെ അവതരിപ്പിക്കുന്നത് മൈഥിലി ജയറാമിനോടെപ്പം ആദ്യമായാണ് അഭിനയിക്കുന്നത്. വ്യക്തിത്വമുള്ള കഥാപാത്രസൃഷ്ടിയാണ് ചിത്രത്തിലേതെന്ന് മംമ്തയും മൈഥിലിയും സമ്മതിക്കുന്നു. ആതുരസേവന രംഗവുമായ് ബന്ധപ്പെട്ട പരിചിത രംഗമാണ് ഇത്തവണ ചെറിയാന്‍ കല്പകവാടി സിനിമയ്ക്ക് വിഷയമാക്കിയത്.

ലാല്‍ സലാം, സര്‍വ്വകലാശാല, പക്ഷേ, സാക്ഷ്യം, ബനാറസ് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളെഴുതിയ ചെറിയാന്‍ കല്പകവാടിയുടെ പതിനാലാമത് ചിത്രമാണ് ഞാനും എന്റെ ഫാമിലിയും, വേറൊരുചിത്രത്തിന്റെ ആലോചനയുമായ് മുമ്പോട്ട് നീങ്ങിയയിരുന്ന കെ.കെ.രാജീവിനു മുമ്പില്‍ തികച്ചും യാദൃശ്ചികമായാണ് ഈ
കഥയുമായ് എത്തിപ്പെട്ടത്.

അഭിനയം മുന്നില്‍ കണ്ട് ഈ മാധ്യമത്തിലേക്ക് കടന്നുവന്ന കെ.കെ.രാജീവ് പിന്നീട് സീരിയല്‍ രംഗത്ത് മികച്ച സംവിധായകനായ് മാറുകയായിരുന്നു. നിലവില്‍ ടെലിവിഷനില്‍ കണ്ടുമടുത്ത ഫ്രെയിമുകള്‍ക്ക്പകരം സിനിമാറ്റിക് കട്ട്‌സും ഷോട്ട്‌സും കൊണ്ട് വേറിട്ട കാഴ്ച ഒരുക്കിയ രാജീവ് ഏറെ നാളായി മനസ്സില്‍ കൊണ്ടുനടന്ന സിനിമയിലേക്ക് കടന്നുവരുന്നത് കൈയ്യൊതുക്കത്തോടെ പറയാവുന്ന കുടുംബചിത്രവുമായാണ്.

മമ്മൂട്ടിയെ നായകനാക്കിയുള്ള സിനിമ എന്തോ ചില പ്രശ്‌നങ്ങള്‍ മൂലം മുടങ്ങിപ്പോയ തിന്റെ വിഷമം രാജീവില്‍ ദീര്‍ഘനാള്‍ ഉണ്ടായിരുന്നു.പരിചയ സമ്പന്നനായ എഴുത്തുകാരനിലൂടെ രാജീവ് വീണ്ടും ക്യമറയ്ക്ക് പിന്നിലെത്തു മ്പോള്‍ വലിയസ്‌ക്രീനിന്റെ സാദ്ധ്യതകള്ണ് ആത്മനിശ്വാസമേറ്റുന്നത്.

ജഗതി ശ്രീകുമാറിന്റെ ഡോ.മൂര്‍ത്തി, നെടുമുടിയുടെ ഡോ.തുളസീധരന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു. സെവന്‍ ആര്‍ട്‌സിന്റെ ബാനറില്‍ വിജയകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് എം. ജി. ശ്രീകുമാര്‍ സംഗീതം നല്കുന്നു.

മുന്‍പേജില്‍
ഫാമിലി കഥയുമായി ഞാനും എന്റെ ഫാമിലിയും


English summary
Jayaram-Mamatha Mohandas starring family drama” Njanum Ente Familiyum ” directed by popular tv serial director K.K.Rajeev,first schedule of this film started by this October at Palaghat. Njanum Ente Familiyum will be a complete family drama and this will be produced by J.P Vijayakumar under the banner of Seven Arts International.
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST