twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗോസ്റ്റ് ഹൗസ് മണ്ടനായിരുന്ന് ചിരിയ്ക്കാം

    By Ajith Babu
    |

    In Ghost House Inn
    ഒരു ഹിറ്റിന്റെ തുടരന്‍ ഒരുക്കുകയെന്നത് ഏതൊരു സംവിധായകനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. ആദ്യ സിനിമ ആസ്വദിച്ചതിന്റെ ഓര്‍മ്മകളുമായി തിയറ്ററിലെത്തുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്തുക ചില്ലറക്കാര്യമല്ല. അപ്പോള്‍ പന്നെ രണ്ട് ഹിറ്റുകളുടെ തുടരന്‍ ഒരുക്കുമ്പോഴുള്ള കാര്യം പറയേണ്ടതില്ല.

    ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്നിന്റെ അണിയറയില്‍ സംവിധായകനും തിരക്കഥാകൃത്തുമായ ലാല്‍ അഭിമുഖീകരിച്ചത് ഈ വെല്ലുവിളി തന്നെയാണ്. ചിത്രം നന്നായാല്‍ മാത്രം പോര, വന്‍ പ്രതീക്ഷകളുമായെത്തുന്ന പ്രേക്ഷകരെ നിരാശരാക്കാതെ മടക്കുകയും വേണം. ഇക്കാര്യത്തില്‍ ലാല്‍ കഷ്ടിച്ചു കടന്നുകൂടിയെന്ന് പറയാം.

    അപ്പുക്കുട്ടന്‍, തോമസുകുട്ടി, ഗോവിന്ദന്‍ കുട്ടി, മഹാദേവന്‍ എന്നീ കഥാപാത്രങ്ങളും അവരുടെ വിഡ്ഡിത്തരങ്ങളുമാണ് ഹരിഹര്‍ നഗര്‍ സീരിന്റെ തുടര്‍ച്ചയാണ് ഗോസ്റ്റ് ഹൗസെന്ന കാര്യം പ്രേക്ഷകരെ ഓര്‍മ്മിപ്പിയ്ക്കുന്നത്. മറ്റൊരു താരതമ്യത്തിനും പുതിയ ചിത്രം അര്‍ഹമല്ലെന്ന് തുടക്കത്തില്‍ തന്നെ പറയട്ടെ..

    നാല്‍വര്‍ സംഘം ആരൊക്കെയാണെന്നും ഇവരുടെ സ്വഭാവമെന്താണെന്നും ആരും പറയാതെ തന്നെ ഒരു സാദാ മലയാളിയ്ക്കറിയാമായിരിക്കും. അത്രയ്ക്ക് അടുത്ത കൂട്ടുകാരെ പോലെയാണവര്‍. അവര്‍ വീണ്ടും വരുമ്പോള്‍ നമ്മുടെ പ്രതീക്ഷകള്‍ ആകാശം മുട്ടും.

    ഹില്‍ സ്റ്റേഷനിലെ ഡൊറോത്തി എന്ന് പേരുള്ള ബംഗ്ലാവാണ് പുതിയ സിനിമയുടെ പശ്ചാത്തലം. രണ്ടാം ഭാഗത്തിന്റെ അന്ത്യത്തില്‍ തനിയ്ക്ക് ലഭിച്ച പണപ്പെട്ടി കൊണ്ട് തോമസുകുട്ടി ഈ ബംഗ്ലാവ് വാങ്ങുകയും അവിടെ അവധിക്കാലമാഘോഷിയ്ക്കാന്‍ സുഹൃത്തുക്കളെയും അവരുടെ കുടുംബങ്ങളെയും ക്ഷണിയ്ക്കുന്നു.

    ഈ ഡൊറോത്തി ബംഗ്ലാവിനൊരു പൂര്‍വകഥയുണ്ട്. പത്തെഴുപത് വര്‍ഷം മുമ്പ് കൂട്ടക്കൊല അരങ്ങേറിയ വീടാണത്. ഡൊറോത്തി എന്നൊരു മദാമ്മ തന്റെ ഭാര്‍ത്താവിനെയും അവരുടെ കാമുകിയെയും ഡ്രൈവറെയും കൊന്ന് അവരുടെ മൃതദേഹങ്ങള്‍ അവിടത്തെ കിണറ്റില്‍ തള്ളിയിട്ടുണ്ട്. ആ സംഭവത്തോടെ ഒരു പ്രേത ബംഗ്ലാവായി മാറിയ ഇടത്താണ് തങ്ങളുടെ പതിവ് വിഡ്ഡിത്തരങ്ങളുമായി നാല്‍വര്‍ സംഘവും അവരുടെ കുടുംബങ്ങളും താമസിയ്ക്കാനെത്തുന്നത്.

    സിനിമയിലെ ഏറ്റവും ആസ്വാദ്യകരമെന്ന് പറയാവുന്നത് ഇവരുടെ വരവ് തന്നെയാണ്. സിനിമയുടെ ഇന്‍ട്രൊഡക്ഷന്‍ സീനിന് ശേഷം വരുന്ന പത്തിരുപത് മിനിറ്റ് ഈ നാല്‍വര്‍ സംഘം അക്ഷരാര്‍ത്ഥത്തില്‍ തന്നെ
    സ്‌ക്രീന്‍ പിടിച്ചടക്കുകയാണ്.

    <strong>അടുത്ത പേജില്‍<br>പ്രേത ബംഗ്ലാവിലെ നിഗൂഢത</strong>അടുത്ത പേജില്‍
    പ്രേത ബംഗ്ലാവിലെ നിഗൂഢത

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X