twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

കെ മധുവിന്റെ മറ്റൊരു സസ്‌പെന്‍സ് ത്രില്ലര്‍

By Nirmal

Next »

« Previous

ലിമോ ബാങ്ക്. കൊച്ചി നഗരത്തിലെ തിരക്കു പിടിച്ച, കൂടുതല്‍ ബിസിനസ് നടക്കുന്നൊരു ബാങ്കാണ്. ബാങ്കിലെ കോടികളുടെ സമ്പാദ്യം കൊള്ളയടിക്കാനാണ് നാല്‍വര്‍ സംഘം (അശോകന്‍, കിരണ്‍രാജ്, നിഷാന്ത് സാഗര്‍, അരുണ്‍) എന്നിവര്‍ പ്ലാന്‍ ചെയ്യുന്നത്. അശോകന്‍ ആണ് കൊള്ള സംഘം തലവന്‍. പള്ളീലച്ചന്റെ വേഷത്തിലാണ് നസീര്‍ എന്ന സംഘത്തലവന്‍ എത്തുന്നത്.

Banking Hours

പത്തുമണിക്ക് ബാങ്ക് തുറക്കുമ്പോള്‍ തന്നെ കസ്റ്റമേഴ്‌സിന്റെ വരവാണ്. സ്വര്‍ണംപണയം വയ്ക്കാനെത്തിയ വീട്ടമ്മ(ലക്ഷ്മിപ്രിയ), മകളെ മൂന്നാറിലേക്കു കൊണ്ടുപോകാന്‍ എത്തുന്ന മന്ത്രി ബന്ധു (ശങ്കര്‍, ഷഫ്‌ന), കാമുകിയെ അച്ഛന്റെ പക്കലില്‍ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുപോകാന്‍ എത്തുന്ന യുവാവും (മുന്ന) സുഹൃത്തുക്കളും (മിഥുന്‍, റോഷന്‍), കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ മകളെ രക്ഷിക്കാന്‍ പണമെടുക്കാന്‍ എത്തിയ വ്യാപാരി (ഇര്‍ഷാദ്), ഓസ്‌ട്രേലിയയില്‍ പോകാന്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് ചെയ്യാനെത്തിയ യുവാവ് (കൈലാഷ്), കാര്‍ ലോണ്‍ അന്വേഷിക്കാനെത്തുന്ന ഐടി പ്രഫഷണലുകള്‍ എന്നിങ്ങനെ നിരവധി പേര്‍ ബാങ്കില്‍ ഇടപാടിനെത്തിയിട്ടുണ്ട്. ബാങ്ക് കൊള്ളയടിക്കുമെന്ന രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് വേഷം മാറിയെത്തിയ കമാന്‍ഡോകളായ (ജിഷ്ണു, ടിനിടോം) എന്നിവരും ബാങ്കില്‍ ചുറ്റിത്തിരിയുന്നുണ്ട്. കൊള്ളക്കാരനാണെന്നു തോന്നിപ്പിക്കുന്ന രീതിയിലാണ് ഐപിഎസുകാരനായ നായകന്‍ (അനൂപ് മേനോന്‍) എത്തുന്നത്.

ബാങ്ക് മാനേജര്‍ (കൃഷ്ണ) ലോക്കര്‍ തുറക്കാന്‍ നേരത്താണ് കൊള്ളസംഘം ആയുധവുമായി തയ്യാറായി നില്‍ക്കുകയാണ്. ആ സമയത്ത് പെട്ടന്നു കറന്റ് പോകുന്നു. വെളിച്ചം തിരികെയെത്തുമ്പോഴേക്കും ബാങ്കില്‍ കൊലപാതകം നടക്കുകയാണ്. ഓസ്‌ട്രേലിയയിലേക്കു പോകുന്ന യുവാവ് (കൈലാഷ്) കഴുത്തറുത്തു കൊല്ലപ്പെടുകയാണ്. ബാങ്ക് മോഷണം തടയാനെത്തിയ പൊലീസുകാര്‍ക്ക് കൊലപാതകിയെ പിടിക്കേണ്ട ഗതികേടുണ്ടാകുന്നു. ഇനി ഇപ്പോള്‍ പറഞ്ഞ കൂട്ടത്തില്‍ ആരും കൊലപാതകിയാവാം.

ആദ്യം സംശയം പോകുന്നത് അല്‍പം മുമ്പ് കൈലാഷുമായി തര്‍ക്കത്തിലായ ഐടി പ്രഫഷണലുകളിലേക്കാണ്. ഇക്കൂട്ടത്തിലുള്ള പെണ്‍കുട്ടിയോട് അപമര്യാദയായി പെറുമാറിയതിന് സംഘം കൈലാഷുമായി തര്‍ക്കത്തിലായിരുന്നു. അവരാണ് കൊന്നതെന്ന് ആദ്യം തോന്നിപ്പിച്ചു. പിന്നീട് ഡോക്ടറായ വിജയ്‌മേനോനിലേക്കായി. അവിടെ നിന്ന് ബാങ്ക് പ്യൂണ്‍ സുധീഷിലേക്ക്. ആയുധവുമായി എത്തിയ കൊള്ളസംഘം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നായകന്റെ തന്ത്രപൂര്‍വമായ ഇടപെടയിലൂടെ പിടിക്കപ്പെടുന്നു.

പക്ഷേ ഇവരൊന്നുമായിരുന്നില്ല കൊലചെയ്തത്. കൈലാഷിനോട് പൂര്‍വ വൈരാഗ്യമുള്ളൊരാള്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. അയാള്‍ നായകനായ അനൂപ് മേനോനായിരിക്കാം, കൂട്ടത്തിലുള്ളവരായിരിക്കാം, ബാങ്ക് മാനേജരായിരിക്കാം, ഇടപാടിനെത്തിയ മറ്റുള്ളവരില്‍ ആരെങ്കിലും ഒരാളായിരിക്കാം. അവസാന നിമിഷം വരെ കൊലയാളിയെ മറച്ചുവച്ച് പ്രേക്ഷകന്റെ നെഞ്ചിടിപ്പു കൂട്ടാന്‍ സംവിധായകനു സാധിച്ചു. ഇടയ്ക്കല്‍പം പാളിപ്പോയെങ്കിലും ക്ലൈമാക്‌സില്‍ തിരിച്ചെത്തുകയാണ് സംവിധായകന്‍. സിബിഐ പരമ്പരയോളം വരില്ലെങ്കിലും കെ.മധുവിന് ന്യൂജനറേഷന്‍ സംവിധായകരോട് പോരാടി നില്‍ക്കാന്‍ ഈ ചിത്രം കൊണ്ട് സാധിക്കുമെന്നതില്‍ സംശയമൊന്നും വേണ്ട.

Next »

« Previous

English summary
Director K Madhu is with another thriller in his new movie 'Banking Hours 10 to 4'.Led by Anoop Menon and Meghna Raj, also have Kailash, Krishana, Roshan, Nishanth sagar, Shafna, Vishnu Priya, Jishnu Raghavan, Sathar, Shankar, Mithun, Kiran Raj, Tini Tom, Sudheesh, Arun, Jayakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X