Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

തലയെടുപ്പില്ലാത്ത താപ്പാന

Posted by:
Updated: Tuesday, August 21, 2012, 17:34 [IST]

Mammootty Thappana Review 2
 

രാജമാണിക്യത്തിലും മായാവിയിലുമൊക്കെ നമ്മള്‍ കണ്ട മമ്മൂട്ടി തന്നെയാണ് താപ്പാനയിലുമുള്ളത്. സിനിമയുടെ പേരും സന്ദര്‍ഭവും മാത്രമേ മാറിയിട്ടുള്ളൂ. മമ്മൂട്ടിയെ കൊണ്ടു തമാശപറയിപ്പിക്കുക, നൃത്തം ചെയ്യിക്കുക, ദ്വയാര്‍ഥപ്രയോഗം നടത്തിക്കുക, പത്തിലേറെ ആളുകളെ ഒറ്റയ്ക്ക് അടിച്ചിടിപ്പിക്കുക എന്ന പതിവു ഫോര്‍മുല തന്നെയാണ് ജോണി ആന്റണി ഇവിടെയും പ്രയോഗിച്ചിരിക്കുന്നത്.

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ബെസ്റ്റ് ആക്ടറിനു ശേഷം മമ്മൂട്ടിയുടെ ഒരു ചിത്രവും നിലം തൊട്ടിട്ടില്ല. ഇത്രയൊക്കെ തിരിച്ചടി നേരിട്ടിട്ടും സിനിമ നന്നാക്കണമെന്ന് മമ്മൂട്ടിയുടെ ഭാഗത്തു നിന്ന് ശ്രമവും ഉണ്ടാകുന്നില്ല എന്നുവേണം താപ്പാന കണ്ടിറങ്ങുമ്പോള്‍ തോന്നാന്‍.

ലാല്‍ സംവിധാനം ചെയ്ത കോബ്രയായിരുന്നു ഇതിനു മുമ്പ് ഇറങ്ങിയ മമ്മൂട്ടി ചിത്രം. ഇതിന്റെയും ഗതി മറ്റൊന്നായിരുന്നു. നാലാംകിട തമാശ കുത്തിനിറച്ച് സിനിമ ചെയ്താല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നു കരുതിയ മമ്മൂട്ടിയും ലാലും തലയ്ക്കു കയ്യും വച്ചിരുന്ന ചിത്രമായിരുന്നു കോബ്ര.

അതിനു മുമ്പു വന്ന കിങ് ആന്‍ഡ് കമ്മിഷണറും വന്‍ പരാജയമായിരുന്നു. സുരേഷ്‌ഗോപിയും ഷാജി കൈലാസും രഞ്ജി പണിക്കരുമെല്ലാം ഉണ്ടായിട്ടും ചിത്രം വന്‍ പരാജയമായി. രാഷ്ട്രീയ ചിത്രങ്ങള്‍ക്ക് മലയാളത്തില്‍ വേരോട്ടം നശിച്ചുവെന്ന കാര്യം മനസ്സിലാക്കാതെ പടച്ചുവിട്ട ചിത്രമായിരുന്നു ഇത്. അതിനു മുമ്പ് വന്ന ഷാഫിയുടെ വെനീസിലെ വ്യാപാരി, ബാബു ജനാര്‍ദനന്റെ മുംബൈ മാര്‍ച്ച് 12, ജയരാജിന്റെ ട്രെയിന്‍, സോഹന്‍സീനുലാലിന്റെ ഡബിള്‍സ്, ഷാജി കൈലാസിന്റെ ആഗസ്റ്റ് 15 എന്നിവയെല്ലാം വന്‍പരാജയമേറ്റുവാങ്ങിയ ചിത്രമായിരുന്നു. വെനീസിലെ വ്യാപാരിയും മുംബൈ മാര്‍ച്ച് 12 ഉം ആയിരുന്നു അല്‍പമെങ്കിലും ഭേദം.

മൂന്ന് തവണ മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം നേടിയെ മലയാളത്തിലെ ഒരേയൊരു നടനാണ് മമ്മൂട്ടി. ഒരേ സമയം ആര്‍ട് ചിത്രത്തിനും കമേഴ്‌സ്യല്‍ ചിത്ത്രതിനും വഴങ്ങുന്ന നടനും വിജയിക്കുന്ന നടനും. രഞ്ജിത്തിനെ പോലെയുള്ളവര്‍ ഇതില്‍ രണ്ടു ഭാഗവും നന്നായി ഉപയോഗിച്ചിട്ടുണ്ട്. നല്ല നടനെ ഉപയോഗിക്കാനറിയാത്ത സംവിധായരുടെ കയ്യില്‍ കിട്ടുമ്പോഴാണ് താപ്പാനയും കോബ്രയുമെല്ലാം ജനിക്കുന്നത്. താപ്പാന എന്നു കേള്‍ക്കുമ്പോഴുള്ള തലയെടുപ്പൊന്നും ചിത്രത്തില്‍ കാണാനില്ല.

ഭാഷ വ്യത്യസ്ത രീതിയില്‍ നന്നായി ഉപയോഗിക്കാന്‍ കഴിയുന്ന നടനാണ് മമ്മൂട്ടി. കോട്ടയം കുഞ്ഞച്ചനായാലും പട്ടേലരായാലും അരിപ്രാഞ്ചിയായാലും തോപ്രാംകുടിക്കാരനായ മൈക്ക് ഫിലിപ്പോസായാലും മമ്മൂട്ടി ഭാഷാഭേദം കൊണ്ട് ആ കഥാപാത്രങ്ങളെ വ്യത്യസ്തമാക്കും. താപ്പാനയിലെ സാംസണ്‍ മമ്മൂട്ടിയുടെ ആ കഴിവിനെ വികലമാക്കാന്‍ ശ്രമിക്കുകയായിരുന്നു. സ എന്നു പറയുമ്പോള്‍ നാവ് വഴങ്ങാത്ത സാംസണ്‍ കോമാളിയെപോലെ തരംതാണുപോകുകയാണ് ചിത്രത്തില്‍.

അസഹനീയമായ ദ്വയാര്‍ഥ പ്രയോഗമാണ് ചിത്രത്തിന്റെ മറ്റൊരു പ്രശ്‌നം. മമ്മൂട്ടി എന്ന നടനില്‍ നിന്ന് അതുകേള്‍ക്കുമ്പോള്‍ കുടുംബപ്രേക്ഷകര്‍ക്കുണ്ടാകുന്ന അരോചകം സംവിധായന്‍ തിരിച്ചറിയുന്നില്ല. മണിയുടെ അവിഹിതം പിടിക്കാന്‍ സാംസണും കൂട്ടുകാരനും ജനലിലൂടെ ഒളിഞ്ഞുനോക്കുമ്പോള്‍ പറയുന്ന സംഭാഷണമെല്ലാം അതിരുവിട്ടുപോകുകയാണ്.

ന്യൂജനറേഷന്‍ ചിത്രങ്ങള്‍ സജീവമായപ്പോള്‍ ജോലി നഷ്ടപ്പെട്ട വിഭാഗമായിരുന്നു സംഘട്ടനക്കാര്‍. എന്നാല്‍ ഇതില്‍ ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം സംഘട്ടനം തിരുകികയറ്റി കനല്‍കണ്ണനും സംഘത്തിനും ജോലി നല്‍കുന്നുണ്ട്. എന്തിനുവേണ്ടിയാണ് ഈ സംഘട്ടനമെന്നെല്ലാം ചോദിച്ചാല്‍ മറുപടി പറയാന്‍ അല്‍പം വിഷമമുണ്ട്.

മലയാളത്തില്‍ ഇപ്പോള്‍ ഇല്ലാത്തത് നല്ലൊരു വില്ലനാണ്. അന്യ നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്താണ് സൂപ്പര്‍താരങ്ങള്‍ അടിദാഹം തീര്‍ക്കുന്നത്. എന്നാല്‍ ഇനി ആ പ്രശ്‌നമുണ്ടാകില്ലെന്ന് താപ്പാനയിലൂടെ മുരളി ഗോപി തെളിയിച്ചു. കനല്‍കത്തുന്ന കണ്ണുമായി മുരളി തിളങ്ങുകയാണ്. മുരളിയുടെ അഭിനയ ജീവിതത്തിലെ കുതിച്ചുകയറ്റമായിരിക്കും ഇനിയുണ്ടാകുക.

രസികന്‍ എന്ന ചിത്രത്തില്‍ വില്ലനായിട്ടായിരുന്നു മുരളിയുടെ സിനിമാ പ്രവേശം. ഇതേ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയതും പത്രപ്രവര്‍ത്തകനായ മുരളിയായിരുന്നു. എന്നാല്‍ ചിത്രം പരാജയപ്പെട്ടതോടെ മുരളി തല്‍ക്കാലം രംഗം വിട്ടു. കമല്‍ സംവിധാനം ചെയ്ത ഗദ്ദാമയിലാണ് പിന്നീട് മുരളിയെ കാണുന്നത്. അതില്‍ ഡ്രൈവറായി കാവ്യയെ രക്ഷിക്കുന്ന കഥാപാത്രമായിരുന്നു മുരളിയുടെത്. പരുക്കന്‍ വേഷം തന്നെയായിരുന്നു അതും, പക്ഷേ വില്ലത്തരമില്ലെന്നു മാത്രം. മോഹന്‍ലാല്‍ നായകനായ ബ്ലസിയുടെ ഭ്രമരത്തിലും അല്‍പം പരുക്കന്‍ കഥാപാത്രമായിരുന്നു.

അരുണ്‍കുമാറിന്റെ ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിലൂടെയാണ് മുരളിയുടെ ശക്തമായ പ്രകടനം നാം കണ്ടത്. ലൈംഗിക അതൃപ്തി അനുഭവിക്കുന്ന ഭര്‍ത്താവായി മുരളി സ്‌ക്രീനിലെത്തിയപ്പോള്‍ ശരിക്കുംകയ്യടി ഉയര്‍ന്നു. ഇപ്പോള്‍ അതില്‍ നിന്നും ഉയര്‍ന്നിരിക്കുന്നു ഈ നടന്‍.
കന്നുകാലി കച്ചവടക്കാരനായ മണികണ്ഠന്‍ സ്വഭാവത്തിലും പ്രകൃതത്തിലും കന്നുകാലിയെപോലെയാണ്. അതുകൊണ്ടു തന്നെ അയാള്‍ക്ക് ഭാര്യയെക്കാള്‍ താല്‍പര്യം സുഹൃത്തിന്റെ ഭാര്യയെയായിരുന്നു.

സുഹൃത്ത് കൊല്ലപ്പെട്ടപ്പോള്‍ അവന്റെ ഭാര്യയെ സ്വന്തമാക്കി. അവളെ മടുത്തപ്പോള്‍ നാട്ടിലെ അറിയപ്പെടുന്ന വേശ്യയുടെ അടുത്തായി അയാളുടെ പോക്ക്. ഒടുവില്‍രാത്രി സാംസണും നാട്ടുകാരും ചേര്‍ന്ന് അയാളെ ഓടിച്ചിട്ടു പിടിക്കുകയാണ്. എല്ലാറ്റിനുമൊടുവില്‍ സാംസന്റെ കയ്യൂക്ക് അയാളറിയുന്നു. ഭാവങ്ങള്‍ മിന്നിമറയുന്ന പ്രകടനമാണ് മുരളി കാഴ്ചവയ്ക്കുന്നത്. ഒരുവേള അച്ഛന്‍ ഭരത് ഗോപിയെ ഈ നടന്‍ അനുസ്മരിപ്പിക്കുന്നു. അച്ഛനേക്കാള്‍ വലുതാകും ഈ നടനെന്ന് പറയുന്നത് അതിശയോക്തിയാകില്ല.
അടുത്ത പേജില്‍
മോഹന്‍ലാലിനെയും പെരുവഴിയിലാക്കരുത് ജോണി..

Story first published:  Tuesday, August 21, 2012, 17:09 [IST]
English summary
Thappana does not go overboard nor is it overly dependent on the star.Mammootty does nothing new in Thappana, directed by Johnny Antony and written by M Sindhuraj
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Chennai Super Kings won by 48 runs
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST