Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മാസ്റ്ററെ കുഴപ്പിയ്ക്കുന്ന കൊലപാതകങ്ങള്‍

Posted by:
Published: Thursday, May 3, 2012, 18:50 [IST]

Mohanlal Grand Master Review 2 Aid0032
 

ബി ഉണ്ണികൃഷ്ണന്‍ സിനിമകളില്‍ നഗരങ്ങളെന്നും ക്രിമിനലുകളുടെ താവളമാണ്. ഗ്രാന്റ് മാസ്റ്ററിലും കാര്യവും വ്യത്യസ്തമല്ല. മെട്രോ നഗരത്തിലെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പൊലീസ് വകുപ്പ് പുതിയൊരു സെല്‍ രൂപീകരിയ്ക്കുന്നതോടെയാണ് ഗ്രാന്റ് മാസ്റ്റര്‍ തുടങ്ങുന്നത്.

മെട്രോ ക്രൈം സ്‌റ്റോപ്പര്‍ സെല്ലിന്റെ തലവനായെത്തുന്നത് ഐജി പദവിയിലുള്ള ചന്ദ്രശേഖറാണ്. കുടുംബ ജീവിതത്തിലെ താളപ്പിഴകളെ തുടര്‍ന്ന് ഔദ്യോഗിക ജീവിതത്തിലും ചന്ദ്രശേഖര്‍ ഇന്ന് അലസനാണ്. ഇദ്ദേഹത്തിന്റെ ഭാര്യയായിരുന്ന ദീപ്തി നഗരത്തിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകയാണ്. ഇവര്‍ക്കൊരു മകളുമുണ്ട്.

ഔദ്യോഗിക നിര്‍വാഹണത്തിനിടെ ചന്ദ്രശേഖരന് അജ്ഞാതന്റെ കത്ത് ലഭിയ്ക്കുന്നു. ഒരു കുറ്റകൃത്യം നടത്തുമെന്നും കഴിയുമെങ്കില്‍ തടയൂ എന്നാണ് കത്തിലെ ഉള്ളടക്കം. പൊലീസ് വകുപ്പിലെ ബുദ്ധിരാക്ഷസനായി അറിയപ്പെടുന്ന ചന്ദ്രശേഖരനെ വ്യക്തിപരമായി തന്നെ വെല്ലുവിളിയ്ക്കുകയാണ് അജ്ഞാതന്‍. വെല്ലുവിളി ഏറ്റെടുക്കുന്നതോടെ ഗ്രാന്റ് മാസ്റ്റര്‍ കളത്തിലിറങ്ങുകയാണ്.

കത്തില്‍ പറയുന്ന ദിവസം പറയുന്ന സ്ഥലത്ത് അജ്ഞാതന്‍ ഒരു സ്ത്രീയെ കൊല്ലുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്ത് ചില സൂചനകള്‍ അവശേഷിപ്പിച്ചു കൊണ്ടാണ് കൊലയാളി മടങ്ങുന്നത്. അജ്ഞാതന്റെ കത്തുകള്‍ വീണ്ടും ചന്ദ്രശേഖരനെ തേടിയെത്തുന്നു. അതിന് പിന്നാലെ കൊലപാതകങ്ങളും ആവര്‍ത്തിയ്ക്കുകയാണ്.

കൊല്ലപ്പെടുന്നവര്‍ തമ്മില്‍ ബന്ധമൊന്നും ചന്ദ്രശേഖറിന് ആദ്യം കണ്ടെത്താനാവുന്നില്ല. എന്നാല്‍ കൊലയ്ക്കിരയാവുന്നവരുടെ പേരുകള്‍ ഇംഗ്ലീഷ് അക്ഷരമാലക്രമത്തിലാണ് വരുന്നതെന്ന് ഇദ്ദേഹം മനസ്സിലാക്കുന്നു. എ, ബി, സി ഈ അക്ഷരങ്ങളില്‍ പേരുതുടങ്ങുന്ന മൂന്ന് പേര്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. ഒടുവില്‍ തന്റെ ഭാര്യ ദീപ്തിയാണ് അജ്ഞാതന്റെ അടുത്തലക്ഷ്യമെന്നും ചന്ദ്രശേഖരന്‍ മനസ്സിലാക്കുന്നു. ഇതോടെ ചന്ദ്രശേഖരന്റെ കുറ്റാന്വേഷണം തീര്‍ത്തും വ്യക്തിപരമായ തലത്തിലേക്ക് കൂടി മാറുകയാണ്.
അടുത്ത പേജില്‍
ത്രില്ലില്ലാത്ത ത്രില്ലര്‍

English summary
First half of the movie is little bit slow,which tells the family & love of Chandrashekhar (Mohanlal) but it catches up the speed at the end of first half
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter