Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മോഹന്‍ലാല്‍- വെല്ലാനാരുമില്ലാത്തവന്‍

Posted by:
Published: Friday, June 15, 2012, 17:57 [IST]

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം ചെലവാകുന്ന 'കു'പ്രശസ്തിയുള്ള ചാലക്കുടിയിലെ ബാറിലെ ഒരു സുഹൃത്ത് പറഞ്ഞൊരു സംഭവമുണ്ട്. എല്ലാ ദിവസവും പുലര്‍ച്ചെ ഒരു വയസ്സന്‍ അവരുടെ ബാറിലെത്താറുണ്ടത്രേ. ജോലിക്കാരുടെ വാതിലില്‍ മുട്ടിവിളിച്ച് അവരെ എണീപ്പിയ്ക്കുന്ന ജോലി കക്ഷിയുടേതാണ്.

mohanlal shines in spirit review 4

ആദ്യത്തെ രണ്ടു പെഗ്ഗ് ഒഴിച്ചു കൊടുത്താലും ഇഷ്ടന് അത് സ്വയം കഴിയ്ക്കാനാവില്ല. കൈവിറ തന്നെ കാരണം. ബാറിലെ അറ്റന്‍ഡര്‍മാരാണ് വായിലേക്ക് ഗ്ലാസ് വെച്ചു കൊടുത്ത് കുടിയ്ക്കാന്‍ സഹായിക്കുന്നത്. ഈ കക്ഷിയെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ സ്പിരിറ്റ് കണ്ടതോടെ അതുമാറി. കാരണം ഞാന്‍ കാണാനാഗ്രഹിച്ച കക്ഷിയെ രഞ്ജിത്ത് കാണിച്ചു തന്നിരിയ്ക്കുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച രഘുനന്ദനാണ് അയാള്‍.


താരവും നായകനും ഈ സിനിമയില്‍ ഇല്ലെന്ന് രഞ്ജിത്ത് പറയുമ്പോഴും സ്പിരിറ്റിന്റെ വീര്യം മോഹന്‍ലാലാണ്. രഘുനന്ദനായി ലാല്‍ അഭിനയിക്കുകയല്ല, ജീവിയ്ക്കുകയാണ്. വെള്ളമടിച്ചുള്ള കഥാപാത്രങ്ങള്‍ അഭിനയിക്കാന്‍ ലാലിനോളം പോന്നവര്‍ മലയാളത്തിലില്ലെന്ന് ആരും സമ്മതിയ്ക്കും. അതിന്റെ ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് നിരത്താനുണ്ട്. അതിനെയെല്ലാം കടത്തിവെട്ടുന്നതാണ് ലാലിന്റെ രഘുനന്ദന്‍. വെള്ളമടിച്ചുള്ള സംസാരവും കൈവിറയുമെല്ലാം കാണുമ്പോള്‍ ലാല്‍ രണ്ട് ലാര്‍ജ്ജ് അടിച്ചു തന്നെയാണ് അഭിനയിക്കുന്നതെന്ന് ആര്‍ക്കും തോന്നിപ്പോകും. അത്രയ്ക്കും പെര്‍ഫെക്ടാണ് സ്പിരിറ്റിലെ രഘുനന്ദന്‍.

മലയാളിയെ മദ്യപാനത്തിന് പ്രേരിപ്പിയ്ക്കുന്നെന്ന വിമര്‍ശനമേറ്റു വാങ്ങിയ നടനാണ് മോഹന്‍ലാല്‍. ലാല്‍ ചെയ്‌തൊരു അപരാധമായി ആര്‍ക്കെങ്കിലും അതു തോന്നുന്നുണ്ടെങ്കില്‍ അതിനുള്ള പരിഹാരമാണ് ലാലിന്റെ രഘുനന്ദന്‍

മദ്യപാനത്തിന്റെ വിപത്ത് സമൂഹത്തെ ബോധ്യപ്പെടുന്ന രഘുനന്ദന്‍ മോഹന്‍ലാലിന്റെ മികച്ച കഥാപാത്രങ്ങളായി തന്നെ വിലയിരുത്താം.


അടുത്ത പേജില്‍
സ്പിരിറ്റ് ഇഷ്ടപ്പെടാതിരിയ്ക്കാം, പക്ഷേ അവഗണിക്കാനാവില്ല

English summary
We follow the story of Raghunandan (Mohanlal), who is typing an autobiographical novel on an old portable typewriter.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter