twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വി അടുത്ത ഭരത് ചന്ദ്രന്‍?

    By വിജേഷ് കൃഷ്ണ
    |
    <ul id="pagination-digg"><li class="previous"><a href="/reviews/3-30-movie-masters-review-prithviraj-johny-antony-part2-aid0032.html">« Previous</a>

    ഏറെ നിരൂപകപ്രശംസ നേടിയ ഇന്ത്യന്‍ റുപ്പിയ്ക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. രണ്ടു കഥാപാത്രങ്ങളും വ്യത്യസ്തമാണെങ്കിലും ഇന്ത്യന്‍ റുപ്പിയുമായി തട്ടിച്ചു നോക്കുമ്പോള്‍ പൃഥ്വിയെ സംബന്ധിച്ച് വെല്ലുവിളി കുറഞ്ഞ കഥാപാത്രമാണ് എഎസ്പി ശ്രീരാമകൃഷ്ണന്‍. എന്നാല്‍ പൊലീസ് വേഷങ്ങളില്‍ സുരേഷ് ഗോപിയ്ക്ക് ശേഷമാരെന്ന ചോദ്യത്തിന്റെ ഉത്തരസൂചികയായി മാറുകയാണ് മാസ്‌റ്റേഴ്‌സ് എന്ന് വേണമെങ്കില്‍ പറയാം. ശ്രീരാമകൃഷ്ണനെ ഭദ്രമായി തന്നെ അവതരിപ്പിയ്ക്കാന്‍ പൃഥ്വിയ്ക്ക് കഴിയുന്നുണ്ട്. ഡയലോഗ് ഡെലിവെറിയിലും ആക്ഷന്‍ രംഗങ്ങളിലും താരം ശോഭിയ്ക്കുന്നു.

    ശ്രീരാമകൃഷ്ണന്റെ സുഹൃത്തായി മിലന്‍ പോളിനെ അവതരിപ്പിയ്ക്കുന്ന തമിഴ് നടന്‍ ശശികുമാറും നിരാശപ്പെടുത്തുന്നില്ല. എന്നാല്‍ ഇദ്ദേഹത്തിന്റെ ഡബിങ് പലപ്പോഴും കല്ലുകടിയാവുന്നുണ്ട്. വന്‍താരനിരയുണ്ടെങ്കിലും ചിത്രത്തില്‍ ബാക്കിയുള്ളവര്‍ക്കൊന്നും വലിയ പ്രധാന്യമില്ലെന്ന് തന്നെ പറയേണ്ടി വരും.

    ഗൗരവഭാവം നിറഞ്ഞുനില്‍ക്കുന്ന വേഷമാണ് കോളിവുഡ് നടി പിയ ബാജ്പയി മാസ്റ്റേഴ്‌സില്‍ അവതരിപ്പിയ്ക്കുന്നത്. ചെറിയ വേഷമാണെങ്കിലും അതു ഭംഗിയാക്കാന്‍ പിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സ്‌ക്രീനില്‍ മിന്നിമറയുകയാണെങ്കിലും സാന്നിധ്യം രേഖപ്പെടുത്താന്‍ അനന്യയ്ക്കും സാധിയ്ക്കുന്നു. കാതല്‍ സന്ധ്യ അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന് ഒന്നും തന്നെ ചെയ്യാനില്ല.

    എന്നാല്‍ പ്രേക്ഷകരെ അമ്പരിപ്പിയ്ക്കുന്ന കഥാപാത്രം ഇവര്‍ ആരുടേതുമല്ല. പുരസ്‌കാര ജേതാവ് സലീം കുമാര്‍ വ്യത്യസ്തമായ വേഷത്തിലൂടെ തിളങ്ങുകയാണ് രണ്ടാംപകുതിയില‍്. കുറച്ച് നേരം വന്നുപോകുന്ന ബിജു മേനോനും തനിയ്ക്കാവുന്ന വിധം പെര്‍ഫോം ചെയ്യുന്നു. സ്ക്രീനില്‍ ഇയ്ക്കിടെ വന്നു പോകുന്ന മുകേഷും സായ്കുമാറുമെല്ലാം അവതരിപ്പിയ്ക്കന്നത് പ്രേക്ഷകര്‍ നേരത്തെ കണ്ടുമടുത്ത മുഖങ്ങളാണ്.

    തന്റെ കഴിവുകളെല്ലാം പുറത്തെടുക്കാന്‍ സംവിധായകന്‍ ജോണി ആന്റണി മാസ്റ്റേഴ്സിലൂടെ ശ്രമിയ്ക്കുന്നുണ്ട്. എന്നാല്‍ ഒരു ആക്ഷന്‍ ചിത്രമൊരുക്കുമ്പോള്‍ തന്റെ മികവ് കുറച്ചുകൂടി ഉയര്‍ത്താന്‍ സംവിധായകന്‍ ശ്രമിയ്ക്കേണ്ടിയിരുന്നു. പുതുമയുള്ളൊരു കഥ ആകംക്ഷ ജനിപ്പിയ്ക്കുന്ന വിധത്തില്‍ അവതരിപ്പിയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട് തിരക്കഥാക്കൃത്ത് ജിനു എബ്രഹാമിന്. ആദ്യപകുതിയില്‍ അല്‍പം മങ്ങിയെങ്കിലം രണ്ടാംപകുതിയില്‍ കഥയെ ചടുലമാക്കാന്‍ അദ്ദേത്തിന് കഴിഞ്ഞിരിയ്ക്കുന്നു.
    ത്രില്ലര്‍ ചിത്രത്തിന് വേണ്ട എനര്‍ജി നല്‍കുന്നതിന് എഡിറ്റര്‍ കെവിന്‍ തോമസും വേണ്ടവിധം സഹായിക്കുന്നുണ്ട്. ക്യാമറ കൈകാര്യംചെയ്ത മധു നീല കണ്ഠനും മികച്ച ചില ഷോട്ടുകള്‍ കണ്ടെത്തിയിരിക്കുന്നു. സിനിമയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കിയ ഗോപി സുന്ദറാണ് കയ്യടി നേടുന്ന മറ്റൊരാള്‍. സിനിമയുടെ മൂഡ് നിര്‍ണയിക്കുന്നതില്‍ പശ്ചാത്തലസംഗീതം വലിയ പങ്ക് വഹിയ്ക്കുന്നുണ്ട്.

    അന്ത്യവിധി

    മോശമില്ലാത്ത സിനിമയെന്ന് പറയാമെങ്കിലും സമീപകാലത്ത് കണ്ട മറ്റുചില ചിത്രങ്ങളെപ്പോലെ അവസാനം പ്രേക്ഷകരെ കുറച്ചെങ്കിലും നിരാശപ്പെടുത്തുന്നുണ്ട് മാസ്റ്റേഴ്‌സും. ആവശ്യത്തിന് ഡയലോഗും സസ്‌പെന്‍സുമെല്ലാം ഉണ്ടെങ്കിലും മോളിവുഡിലെ പഴയ പൊലീസ് ത്രില്ലറുകള്‍ക്കൊപ്പമെത്താന്‍ ചിത്രത്തിനാവുന്നില്ല. എന്നാലും മുഷിപ്പില്ലാതെ കണ്ടിരിയ്ക്കാവുന്ന ചിത്രമെന്ന മാര്‍ക്ക് മാസ്റ്റേഴ്സിന് കൊടുക്കാവുന്നതാണ്.

    ആദ്യപേജില്‍

    മാസ്‌റ്റേഴ്‌സ് സസ്‌പെന്‍സ് ത്രില്ലര്‍

    <ul id="pagination-digg"><li class="previous"><a href="/reviews/3-30-movie-masters-review-prithviraj-johny-antony-part2-aid0032.html">« Previous</a>

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X