Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

നത്തോലി ചെറിയ മീന്‍ തന്നെ

Posted by:
Updated: Friday, April 26, 2013, 18:04 [IST]

Rating:
3.0/5
നത്തോലി ചെറിയൊരു മീനായതുകൊണ്ടും, അതിനു കേസ് കൊടുക്കാന്‍ അറിയാത്തതുകൊണ്ടും സംവിധായകന്‍ വി.കെ.പ്രകാശും തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണനും രക്ഷപ്പെട്ടു. അല്ലെങ്കില്‍ നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രം ആദ്യ ഷോയില്‍ തന്നെ കണ്ടിറങ്ങിയാല്‍ നത്തോലികള്‍ കൂട്ടത്തോടെ ഇരുവര്‍ക്കുമെതിരെ കേസുകൊടുക്കുമായിരുന്നു, തങ്ങളുടെ പേരു നാറ്റിച്ചതിന്.

മാസത്തില്‍ ഒരു സിനിമ തിയറ്ററില്‍ എത്തിക്കണമെന്ന് വാശിയുള്ളതുകൊണ്ട് വികെ പ്രകാശ് എന്തു കഥ കിട്ടിയാലും സിനിമയാക്കും. അതാണല്ലോ തൊട്ടുമുന്‍പത്തെ ചിത്രമായ പോപ്പിന്‍സിലൂടെ കണ്ടത്. പുതിയ ചിത്രവും തീരെ മോശമല്ല. ഫഹദ് ഫാസില്‍ അഭിനയിക്കുന്നെങ്കില്‍ ഏതു ചിത്രവും യുവാക്കള്‍ ഇഷ്ടപ്പെടുമെന്നായിരുന്നു ഇവിടുത്തെ ചില സംവിധായകരുടെ ധാരണ. അവര്‍ക്കൊക്കെ നത്തോലി ധൈര്യമായി കാണാം. നിങ്ങള്‍ പ്രതീക്ഷിക്കുന്ന യുവാക്കള്‍ തിയറ്ററില്‍ നിന്ന് കൂവലോടെ ഇറങ്ങിപ്പോകുന്നത്.

ഉറുമി എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ ആളാണ് ശങ്കര്‍ രാമകൃഷ്ണന്‍. തിരക്കഥാരചനയ്‌ക്കൊപ്പം അഭിനയവും അറിയാമെന്ന് സ്പിരിറ്റിലും ബാവൂട്ടിയുടെ നാമത്തിലും നാം കണ്ടു. എന്നാല്‍ ശങ്കര്‍ രാമകൃഷ്ണനെക്കുറിച്ചുള്ള സകല പ്രതീക്ഷകളും അസ്ഥാനത്താക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഫഌറ്റിലെ കെയര്‍ടേക്കറുടെ മനോവിചാരത്തിലൂടെ എന്തെല്ലാമാണ് കാട്ടികൂട്ടിയിരിക്കുന്നതെന്ന് തിരക്കഥാകൃത്തു തന്നെ തിയറ്ററില്‍ വന്നു വ്യക്തമാക്കേണ്ടി വരും.

ഇരട്ടവേഷത്തിലാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. കെയര്‍ടേക്കര്‍ പ്രേമനും. അവന്റെ ഭാവനയില്‍ വരുന്ന നരേന്ദ്രന്‍ എന്ന വില്ലനും. മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ എന്ന ഫാസില്‍ ചിത്രത്തിലെ വില്ലന്‍ നരേന്ദ്രനാണ് പ്രേമന്റെ ഭാവനയില്‍ വരുന്നത്. എന്തിനാണ് ഇങ്ങനെയൊരു കൂട്ടിയിണക്കല്‍ എന്ന് ചിത്രം കണ്ടവര്‍ക്കൊന്നും മനസ്സിലാകുന്നില്ല. പ്രേമന്‍ ജനിക്കുന്നത് മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍ തിയറ്ററില്‍ തകര്‍ത്തോടുന്ന കാലത്താണ്. അതുകൊണ്ടായിരിക്കും തന്റെ ഭാവനയില്‍ വരുന്ന വില്ലന് നരേന്ദ്രന്റെ ഭാവവും. പക്ഷേ പ്രേക്ഷകന്റെ മുന്‍പില്‍ വില്ലനായി എത്തുന്നത് സംവിധായകനും തിരക്കഥാകൃത്തുമാണ്. ബാക്കിയുള്ളവരെല്ലാം തങ്ങളുടെ കര്‍മം ഭംഗിയായി ചെയ്തിട്ടുണ്ട്. എല്ലാംകൊണ്ടും സങ്കടപ്പെടുന്നത് നത്തോലി എന്ന വിഭാഗമാണ്. സിനിമ കണ്ടവര്‍ ചീത്തവിളിക്കുന്നത് നത്തോലിയെയാണല്ലോ. വെറുതെ നീന്തിക്കളിക്കുന്ന അവര്‍ മലയാളികളുടെ ചീത്തകേള്‍ക്കുന്നു.

അടുത്ത പേജില്‍
മഞ്ഞില്‍വിരിഞ്ഞ നത്തോലിക്കഥ

ഓരോ പ്രധാനവാര്‍ത്തയും വണ്‍ഇന്ത്യയിലൂടെ അറിയാം. ഇന്നു തന്നെ ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ.
Topics: natholi oru cheriya meenalla, fahad fazil, shankar ramakrishnan, kamalinee mukherjee, vk prakash, review, rima kallingal, നത്തോലി ചെറിയ മീനല്ല, ഫഹദ് ഫാസില്‍, ശങ്കര്‍ രാമകൃഷ്ണന്‍, വികെ പ്രകാശ്‌, നിരൂപണം
Story first published:  Friday, February 8, 2013, 16:42 [IST]
English summary
Natholi Oru Cheriya Meenalla is a Malayalam movie directed by V. K. Prakash starring Fahad Fazil in a dual role and Kamalinee Mukherjee in the lead roles.

Please read our comments policy before posting

പ്രതികരണം എഴുതൂ
Click here to type in Malayalam