twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാംഗ്ലൂരിലെ മല്ലു ജീവിതം

    By Nirmal Balakrishnan
    |
    <ul id="pagination-digg"><li class="next"><a href="/reviews/bangalore-days-movie-review-2-121963.html">Next »</a></li></ul>

    മൈസൂരില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് കുട്ടന്‍ (നിവിന്‍ പോളി). അവന്റെ ചെറിയമ്മയുടെ മകളായ ദിവ്യ (നസ്‌റിയ) ഡിഗ്രി കഴിഞ്ഞ് എംബിയ്ക്കു ചേരണമെന്ന് ആഗ്രഹിച്ചെങ്കിലും അച്ഛന്‍(രാജു) അമ്മ (പ്രവീണ)യും ജ്യോല്‍സ്യന്‍ പറഞ്ഞതുപ്രകാരം അവളെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിക്കുന്നു. അമേരിക്കന്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായ ശിവദാസ് (ഫഹദ്) ആണ് വരന്‍. ദിവ്യയുടെ വിവാഹത്തിന് ബാല്യകാലസുഹൃത്തും ബന്ധുവുമായ അര്‍ജുന്‍ (ദുല്‍ക്കര്‍) എത്തുന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴേ ഒളിച്ചോടിപ്പോയവനായ അര്‍ജുന്‍ കെട്ടുപാടുകള്‍ ഇഷ്ടപ്പെടാതെ ജിവിക്കുന്നവനാണ്.

    ദിവ്യയുടെ വിവാഹശേഷം ഭര്‍ത്താവിനൊപ്പം ബാംഗ്ലൂരിലേക്കു താമസം മാറുന്നു. കുട്ടനും ബാംഗ്ലൂരില്‍ ജോലി ലഭിക്കുന്നു. ബൈക്ക് റേസറായ അര്‍ജുനും അവിടെ മെക്കാനിക്കായി എത്തുന്നു. വീണ്ടും അവരുടെ അടിച്ചുപൊളി ജീവിതം.

    bangalore-days

    എംബിഎക്കാരനായ ശിവദാസ് വെറും ജോലി മാത്രമായി ജീവിക്കുന്നവനാണ്. ഭാര്യയെ അയാള്‍ ശ്രദ്ധിക്കുന്നേയില്ല. എന്നാല്‍ അജുവിനും കുട്ടനുമൊപ്പം അവള്‍ സന്തോഷം കണ്ടെത്തുന്നു. ശാലീന പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാണ് കുട്ടനിഷ്ടം. വിമാനത്തിലുള്ള യാത്രാമധ്യേ അവന്‍ മീനാക്ഷി (ഇഷ) എന്ന എയര്‍ഹോസ്റ്റസിനെ പരിചയപ്പെടുന്നു. ആ ബന്ധം വളര്‍ന്ന് അവര്‍ ഇഷ്ടത്തിലാകുന്നു. അപ്പപ്പോള്‍ കണ്ടവരെ അപ്പാ എന്നുവിളിക്കുന്ന കൂട്ടത്തിലുള്ളവളാണ് മീനാക്ഷി. അവളുടെ മുന്‍ കാമുകനില്‍ നിന്ന് രണ്ടെണ്ണം കിട്ടുമ്പോഴാണ് കുട്ടനത് മനസ്സിലാകുന്നത്.

    റോഡിയോ ജോക്കിയായ സാറ(പാര്‍വതി)യുമായി അജു ഇഷ്ടത്തിലാകുന്നത് അവളെ കാണാതെ ഇഷ്ടപ്പെട്ടിട്ടാണ്. എന്നാല്‍ അവളെ കണ്ടപ്പോള്‍ അവന്‍ ഞെട്ടിപ്പോകുന്നു. രണ്ടുകാലും തളര്‍ന്ന് ചക്രവാഹത്തില്‍ സഞ്ചരിക്കുന്നവളാണ് സാറ. പക്ഷേ അവന് അവളോടുള്ള ഇഷ്ടം കൂടുന്നു.

    കുട്ടനും അജുവിനുമൊപ്പമുള്ള ദിവ്യയുടെ സഞ്ചാരം ശിവദാസിന് ഇഷ്ടമാകുന്നില്ല. തന്റെ സ്വാതന്ത്ര്യത്തിന് ഒരു വിലയും ആ വീട്ടില്‍ ഇല്ലെന്നറിഞ്ഞപ്പോള്‍ അവള്‍ എല്ലാം വലിച്ചെറിഞ്ഞു പോരുകയാണ്. എന്നാല്‍ അവള്‍ ശിവദാസിന്റെ ജീവിതത്തിലേക്കു തിരിച്ചുചെല്ലുന്നത് അവന്റെ പൂര്‍വകാല ജീവിതം അറിഞ്ഞപ്പോഴാണ്. അത് ആരെയും ഞെട്ടിക്കുന്നൊരു ജീവിതമായിരുന്നു. അവിടെ മുതലാണ് സംവിധായിക അഞ്ജലിയുടെ ക്രാഫ്റ്റ് വികസിക്കുന്നതും.

    ബാംഗ്ലൂര്‍ ഡെയ്‌സ് 100 ശതമാനം പെര്‍ഫക്ട്‌ബാംഗ്ലൂര്‍ ഡെയ്‌സ് 100 ശതമാനം പെര്‍ഫക്ട്‌

    <ul id="pagination-digg"><li class="next"><a href="/reviews/bangalore-days-movie-review-2-121963.html">Next »</a></li></ul>

    English summary
    Bangalore Days - Movie Review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X