twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാംഗ്ലൂര്‍ ഡെയ്‌സ് 100 ശതമാനം പെര്‍ഫക്ട്‌

    By Nirmal Balakrishnan
    |
    <ul id="pagination-digg"><li class="previous"><a href="/movies/review/bangalore-days-movie-review-1-121964.html">« Previous</a>

    അജു, ദിവ്യ, കുട്ടന്‍- കേരളത്തിലെ യുവാക്കളുടെ പ്രതിനിധികളാണിവര്‍. സൗഹൃദത്തിനു മുന്‍പില്‍ ഒന്നും വിലങ്ങില്ലാത്തവര്‍. അവരുടെ മനസ്സിന്റെ ഉള്ളറകളിലേക്ക് ഒരു എഴുത്തുകാരി ആഴ്ന്നിറങ്ങിയപ്പോള്‍ കിട്ടിയ മുത്താണ് ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രം. അഞ്ജലി മേനോന്‍ എന്ന എഴുത്തുകാരിയുടെ ആദ്യ കമേഴ്‌സ്യല്‍ ചിത്രമാണ് ഇപ്പോള്‍ കേരളത്തിലെ ചര്‍ച്ചാ വിഷയം. കഴിഞ്ഞാഴ്ച വരെ മഞ്ജു വാര്യരുടെ ഹൗ ഓള്‍ഡ് ആര്‍ യു ആയിരുന്നു. എന്നാലിപ്പോള്‍ മഞ്ജുവില്‍ അത് അഞ്ജലി ഏറ്റെടുത്തിരിക്കുന്നു.

    പ്രേക്ഷകരെ തിരിച്ചറിയാന്‍ കഴിയുന്നൊരു സംവിധായകനു മാത്രമേ ഇപ്പോഴത്തെ കാലത്ത് വിജയിക്കാന്‍ കഴിയൂ. സൂപ്പര്‍താരങ്ങള്‍ അഭിനയിക്കുന്നതുകൊണ്ടുമാത്രം ഒരു ചിത്രവും വിജയിക്കില്ലെന്ന് ഇതിനു മുന്‍പ് റിലീസ് ചെയ്ത ചിത്രം തെളിയിച്ചു കഴിഞ്ഞു. എന്നാല്‍ ഇന്നത്തേ കേരളത്തില്‍ പ്രേക്ഷകരില്‍ 70 ശതമാനവും യുവാക്കളാണെന്ന് തിരിച്ചറിഞ്ഞ അഞ്ജലിമേനോന് അവരുടെ ഇഷ്ടത്തിലൊരു ചിത്രമൊരുക്കാന്‍ സാധിച്ചു.

    bangalore-days

    അത് വിജയിപ്പിക്കാന്‍ ദുല്‍ക്കര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹ്ദ ഫാസില്‍, നസ്‌റിയ, പാര്‍വതി, ഇഷാ തല്‍വാര്‍, നിത്യ മേനോന്‍ എന്നീ യുവനക്ഷത്രങ്ങളെയും കിട്ടി. സംവിധായികയുടെ മനസ്സറിയാന്‍ കഴിയൊന്നു നിര്‍മാതാവും കൂടിയായപ്പോള്‍ ബാംഗ്ലൂര്‍ ഡെയ്‌സിനു വേണ്ടി മലയാളികള്‍ കാത്തിരിക്കുന്ന അവസ്ഥയായി. വന്നു, കണ്ടു, വീണ്ടുംകാണുന്നു എന്നതാണിപ്പോള്‍ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ അവസ്ഥ.

    പുതുമയുള്ള കഥയൊന്നുമല്ല ബാംഗ്ലൂര്‍ ഡെയ്‌സിന്റെത്. എത്രയോ തവണ നമ്മള്‍ കണ്ട കഥകള്‍ തന്നെ. എന്നാല്‍ അവയെ ഇന്നത്തെ കാലത്തിനൊത്ത് മാറ്റാന്‍ അഞ്ജലിക്കു സാധിച്ചു. അതിലവര്‍ വിജയിക്കുകയും ചെയ്തു. പുതുതലമുറയുടെ ചിന്തകളും സ്വപ്‌നങ്ങളും മനസ്സിലാക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ഇങ്ങനെയൊരു ചിത്രമൊരുക്കാന്‍ അവര്‍ക്കു സാധിച്ചത്.

    ഗോപി സുന്ദറിന്റെ സംഗീതവും സമീര്‍ താഹിറിന്റെ കാമറും കൂടിയായതോടെ ബാംഗ്ലൂര്‍ ഡെയ്‌സ് മലയാളികളുടെ ഇഷ്ട ആഘോഷ ചിത്രമായി. പഴയ കാലത്തിലെ ആളുകളുടെ മനസ്സും ആഗോളവല്‍ക്കരണ കാലത്ത് അവരുടെ മാറിമറിയുന്ന മനസ്സുമെല്ലാം അഞ്ജലിക്കുമ നസ്സിലാക്കാന്‍ സാധിച്ചുവെന്നതിനു തെളിവാണ് കല്‍പ്പന, വിജയരാഘവന്‍ എന്നിവരുടെ കഥാപാത്രങ്ങള്‍. ഇടവേളയ്ക്കു ശേഷം കുറച്ചുനേരമുള്ള ഇഴച്ചിലൊഴിച്ചാല്‍ ബാംഗ്ലൂര്‍ ഡെയ്‌സ് 100 ശതമാനം പെര്‍ഫക്ട് തന്നെ.

    ബാംഗ്ലൂരിലെ മല്ലു ജീവിതം

    <ul id="pagination-digg"><li class="previous"><a href="/movies/review/bangalore-days-movie-review-1-121964.html">« Previous</a>

    English summary
    Bangalore Days - Movie Review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X