Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు

ദുല്‍ഖറിനും നസ്റിയക്കും 'ആരോഗ്യത്തിന് ഹാനികരം'

Posted by:
Updated: Saturday, April 26, 2014, 11:51 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഏതാണ്ട് ഒരേ സമയം തമിഴിലും മലയാളത്തിലും റിലീസ് ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് 'സംസാരം ആരോഗ്യത്തിന് ഹാനികരം' . സലാല മൊബൈല്‍സിന് ശേഷം ദുല്‍ഖറും നസ്റിയയും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. പക്ഷേ ഈ സിനിമ ദുല്‍ഖറിനും നസ്റിയക്കും ഒരുപോലെ ആരോഗ്യത്തിന് ഹാനികരമാകുമെന്നാണ് ആദ്യ ദിനം തന്നെ കിട്ടുന്ന റിപ്പോര്‍ട്ട്.

തേന്‍മല എന്ന മലയോര പ്രദേശം. അവിടെ പടര്‍ന്നു പിടിക്കുന്ന അപൂര്‍വ്വമായ രോഗം- ഊമപ്പനി- അതാണ് സിനിമയുടെ പ്രമേയം. ഇങ്ങനെ ഒരു രോഗം പടര്‍ന്നു പിടിക്കുന്നതോടെ ആ നാട് വിട്ട് ആരും പുറത്ത് പോകാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പ് ഉത്തരവിടുന്നു. പിന്നീട് ആരും സംസാരിക്കാന്‍ പോലും പാടില്ലെന്ന വിചിത്രമായ ഉത്തരവും ആരോഗ്യവകുപ്പ് പുറത്തിറക്കുന്നു.

ഇവിടെയാണ് അരവിന്ദ് (ദുല്‍ഖര്‍ സല്‍മാന്‍) എന്ന ഡോര്‍ ടു ഡോര്‍ മാര്‍ക്കറ്റിങ് ജീവനക്കാരനും ഡോ. അഞ്ജനയും(നസ്റിയ)യും താമസിക്കുന്നത്. രോഗം പടര്‍ന്നു പിടിക്കുന്നതോടെ ആശുപത്രിയില്‍ പരിശോധനക്കെത്തുമ്പോഴാണ് അരവിന്ദും അഞ്ജനയും പരിചയപ്പെടുന്നത്. തുടര്‍ന്നങ്ങോട്ടുള്ള സംഭവങ്ങളാണ് സിനിമയിലൂടെ സംവിധായകന്‍ ബാലാജി മോഹന്‍ അവതരിപ്പിക്കുന്നത്.

മലയാളത്തില്‍ അടുത്തകാലത്തായി നടത്തിയിട്ടുള്ള ഏറ്റവും വലിയ പരീക്ഷണ ചിത്രങ്ങളില്‍ ഒന്നെന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. പക്ഷേ ആ പരീക്ഷണം പലപ്പോഴും പ്രേക്ഷകര്‍ക്ക് അരോചകമായിപ്പോയി എന്നതാണ് പ്രശ്‌നം. അത് തീയേറ്ററുകളില്‍ ആദ്യ ദിനം തന്നെ പ്രകടവും ആയിരുന്നു. എന്നാല്‍ വ്യത്യസ്തത ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ സിനിമ രണ്ടും കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. സംസാരം ആരോഗ്യത്തിന് ഹാനികരം- വിശേഷങ്ങള്‍...

ദുല്‍ഖറും നസ്റിയയും

ഏറെ പ്രതീക്ഷയുണര്‍ത്തി വന്ന സലാല മൊബൈല്‍സിന് ശേഷമാണ് ദുല്‍ഖറും-നസ്രിയയും ജോഡികളായ 'സംസാരം ആരോഗ്യത്തിന് ഹാനികരം' പ്രദര്‍ശനത്തിനെത്തിയത്. സലാല മൊബൈല്‍സിനെ പോലെ തന്നെ ശരാശരി പ്രേക്ഷകരെ ചിത്രം നിരാശപ്പെടുത്തുന്ന കാഴ്ചയാണ് ആദ്യ ദിനം ഉണ്ടായത്.

ഊമപ്പനി

പെട്ടെന്നൊരു ദിവസം ആളുകള്‍ക്ക് സംസാര ശേഷി നഷ്ടപ്പെടുന്ന ഒരു രോഗം തേന്‍മലയില്‍ പ്രത്യക്ഷപ്പെടുന്നു. ഇവിടെ നിന്നാണ് കഥ പുരോഗമിക്കുന്നത്.

അരവിന്ദ് എന്ന സംസാരപ്രിയന്‍

സംസാരപ്രിയനാണ് ദുല്‍ഖര്‍ ചെയ്ത അരവിന്ദ് എന്ന കഥാപാത്രം. സംസാരിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളും തീര്‍ക്കാനാവും എന്നതാണ് അരവിന്ദിന്റെ പോളിസി.

അഞ്ജന ഇന്‍ട്രോവെര്‍ട്ട് ആണ്

അല്‍പം അന്തര്‍മുഖയാണ് നസ്റിയ ചെയ്ത ഡോ അഞ്ജന എന്ന കഥാപാത്രം. ഓം ശാന്തി ഓശാനയില്‍ നിന്ന് സംസാരം ആരോഗ്യത്തിന് ഹാനികരത്തിലേക്കെത്തുമ്പോള്‍ നസ്റിയയില്‍ ചില മാറ്റങ്ങളൊക്കെ പ്രകടമാണ്.

മധുബാല തകര്‍ത്തു

നസ്രിയയുടെ രണ്ടാനമ്മയായിട്ടാണ് മധുബാല എത്തുന്നത്. എഴുത്തുകാരി കൂടിയാണ് അവര്‍. മികച്ച പ്രകടനം തന്നെയാണ് മധുബാല കാഴ്ചവച്ചിരിക്കുന്നത്.

നസ്റിയക്ക് നഷ്ടം?

ഓം ശാന്തി ഓശാന എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷമാണ് സംസാരം ആരോഗ്യത്തിന ഹാനികരം പുറത്ത് വരുന്നത്. ഈ സിനിമ ശരിക്കും നസ്റിയയുടെ ആരോഗ്യത്തിന് ഹാനികരമാകുമോ എന്നാണ് ആരാധകര്‍ സംശയിക്കുന്നത്.

ദുല്‍ഖറിന് കഷ്ടകാലം

പട്ടം പോലെ, സലാല മൊബൈല്‍സ് രണ്ടും ദുല്‍ഖറിന് നഷ്ടം സമ്മാനിച്ച സിനിമകളാണ്. സംസാരം ആരോഗ്യത്തിന് ഹാനികരവും അങ്ങനെ തന്നെയാകുമോ എന്നാണ് ഇപ്പോള്‍ സംശയം.

സംസാരം ആരോഗ്യത്തിന് ഹാനികരം

മലയാളത്തിലെ മികച്ച പരീക്ഷണ ചിത്രങ്ങളിലൊന്ന് തന്നെയാണ് ഇതെന്ന് നിസംശയം പറയാം. പക്ഷേ പരീക്ഷണങ്ങള്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കരുതെന്നസന്ദേശമാണ് സിനിമക്ക് കിട്ടുന്ന പ്രതികരണങ്ങള്‍ നല്‍കുന്ന സൂചന.

തമിഴും മലയാളവും

നിവിന്‍ പോളി- നസ്റിയ ജോഡികളുടെ 'നേരം' എന്ന സിനിമ പോലെ തമിഴിലും മലയാളത്തിലും ഒരേ പോലെയാണ് സിനിമ റിലീസ് ചെയ്തത്. ദുല്‍ഖറിന്റെ ആദ്യ അന്യഭാഷാ ചിത്രവും കൂടി ആണിത്.

പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്

സിനിമയില്‍ വ്യത്യസ്തതയും പരീക്ഷണങ്ങളും ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ സിനിമയും ഇഷ്ടമാകും. സിനിമ സംഭാഷണങ്ങള്‍ മാത്രമല്ലെന്ന് വിശ്വസിക്കുന്നവരേയും ഈ സിനിമ അല്‍പം പോലും ബോറടിപ്പിക്കില്ല

Story first published:  Saturday, April 26, 2014, 11:32 [IST]
English summary
For Dulquar and Nazriya: Injurious to health

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter