twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ജയസൂര്യയുടെ അപ്പോത്തിക്കിരി

By Nirmal Balakrishnan

Next »

« Previous

ഒരു കഥാപാത്രത്തിനായി 12 കിലോ തൂക്കം കുറച്ചു ജയസൂര്യ എന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വരാന്‍ തുടങ്ങിയിട്ടു കുറേയായി. പികെ എന്ന ചിത്രത്തിനു വേണ്ടി ആമിര്‍ഖാന്‍ നഗ്നനായി പ്രത്യക്ഷപ്പെട്ടു എന്നുപറയുന്നതുപോലെയൊരു പബ്ലിസിറ്റി സ്റ്റണ്ട് ആയിട്ടേ ഇതിനെ പലരും കണ്ടിരുന്നുള്ളൂ. സിനിമ പ്രേക്ഷകരില്‍ എത്തിക്കാന്‍ പല തന്ത്രങ്ങളും ഉണ്ടാകുമല്ലോ. എന്നാല്‍ അപ്പോത്തിക്കിരി എന്ന ചിത്രം കണ്ടാല്‍ ജയസൂര്യ എന്തിനു ഇങ്ങനെ കഷ്ടപ്പെടാന്‍ തയാറായി എന്നു മനസ്സിലാകും.

മരുന്നുപരീക്ഷണമാണ് സിനിമയുടെ പ്രമേയം. മാരകമായി അസുഖം ബാധിച്ച് ആശുപത്രിയില്‍ എത്തുന്ന രോഗി മേക്കപ്പിട്ട് സുന്ദരനായിട്ടാണു നമ്മുടെ സിനിമകളിലൊക്കെ കാണാറുള്ളത്. എന്നാല്‍ യഥാര്‍ഥൊരു രോഗിയാണെന്നു ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരുന്നു ജയസൂര്യയുടെ ഈ പരീക്ഷണം. അതിനു ഫലവുമുണ്ടായി. സുബി ജോസഫ് എന്ന മലയോരക്കാരനായി ജയസൂര്യ ഈ സിനിമയില്‍ ശരിക്കും കയ്യടി വാങ്ങുകയാണ്.

Jayasurya_appothikkri

വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിനു ഉരിയാടാപയ്യന്‍ എന്നചിത്രത്തില്‍ ജയസൂര്യ അഭിനയിക്കുമ്പോള്‍ ഈ നടന്‍ ഇത്രയധികം നന്നാകുമെന്ന് ആരും കരുതിയിരുന്നില്ല. ആദ്യ ചിത്രത്തിനു ശേഷം വന്ന സിനിമകളൊക്കെ ഏറെക്കുറെ ഒരേപോലെ തന്നെയായിരുന്നു. പിന്നീട് ഷാഫിയുടെ സിനിമയിലൂടെയ ജയസൂര്യ കോമഡിതാരം എന്ന ഇമേജ് നേടിയെടുത്തു. എന്നാല്‍ ആ ഇമേജില്‍ തന്നെ കുരുങ്ങിക്കിടക്കാനായിരുന്നു കുറേകാലം വിധി.
മലയാള സിനിമയില്‍ ന്യൂജനറേഷന്‍ തരംഗം വന്നപ്പോള്‍ ജയസൂര്യയുടെയും നല്ലകാലം വന്നു. അരുണ്‍കുമാറിന്റെ കോക്ക്‌ടെയില്‍ വന്നതോടെ ജയസൂര്യയുടെ ഇമേജ് തന്നെ മാറി.

പിന്നീട് അനൂപ് മേനോനൊപ്പം ചേര്‍ന്ന് ട്രിവാന്‍ഡ്രം ലോഡ്ജ് ചെയ്തു. അതും ജയസൂര്യയുടെ ഇമജ് മാറ്റിയെടുത്തു. അതോടെ നല്ല സിനിമ ചെയ്യണമെന്ന കാഴ്ചപ്പാട് ജയസൂര്യയ്ക്കും വന്നു. പുണ്യാളന്‍ അഗര്‍ബത്തീസിലൂടെ കോമഡി ഒരിക്കല്‍ കൂടി ചെയ്തു വിജയിപ്പിച്ചു.

ഏതുതരം വേഷവും തന്റ ൈകയില്‍ ഭദ്രമാണെന്നു തെളിയിക്കുകയാണ് ജയസൂര്യ. അടുത്തിടെ റിലീസ്‌ചെയ്ത ഹാപ്പിജേര്‍ണി എന്ന ചിത്രത്തില്‍ അന്ധനായി്ട്ടാണ് അഭിനയിച്ചത്. അപ്പോത്തിക്കരിയിലെ വേഷം ജയസൂര്യയ്ക്ക് പല അംഗീകാരങ്ങളും നേടി കൊടുക്കുമെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട.

Next »

« Previous

English summary
Super Performance of Jayasurya and Asif Ali in Madhav Ramadasan's new movie 'appothikkiri'. A must watch movie. Read Appothikkiri Moview Review,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X