twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

വണ്‍ ബൈ ടു: മലയാളം സിനിമയില്‍ മലയാളം തന്നെ വേണം

By Soorya Chandran

Next »

« Previous

ഒരു സിനിമ. അതൊരു പ്രാദേശിക ഭാഷയിലാണെങ്കില്‍, ആ ഭാഷ അറിയുന്നവര്‍ക്ക് മനസ്സിലാക്കാന്‍ ഉതകുന്നതായിരിക്കണം അതിലെ സംഭാഷണങ്ങള്‍. അതുമല്ലെങ്കില്‍ ദൃശ്യങ്ങള്‍ സംഭാഷണങ്ങള്‍ക്കപ്പുറത്തേക്ക് സംവദിക്കണം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ഒരു പരിധിവരെ ആ സിനിമ തുടക്കത്തിലേ പരാജയപ്പെട്ടു എന്ന് പറയേണ്ടി വരും.

ഈ സിനിമ നടക്കുന്നത് കേരളത്തിലല്ല. അതുകൊണ്ട് തന്നെ പല കഥാപാത്രങ്ങളും മലയാളത്തില്ല സംസാരിക്കുന്നത്- ഇങ്ങനയുള്ള ഒരു മുന്നറിയിപ്പ് സിനിമയുടെ തുടക്കത്തില്‍ തന്നെ സംവിധായകന്‍ തരുന്നുണ്ട്.

One By Two

ബാംഗ്ലൂരിലാണ് കഥ നടക്കുന്നത്. അതുകൊണ്ട് പലയിടത്തും കന്നഡ ഭാഷയാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍ അപ്പോഴൊക്കെ താഴെ അതിന്റെ മലയാള പരിഭാഷയും നല്‍കുന്നുണ്ട്.

എന്നാല്‍ പ്രശ്‌നം അതൊന്നുമല്ല. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള, ഉയര്‍ന്ന നിലയില്‍ ബാംഗ്ലൂരില്‍ ജീവിക്കുന്ന കഥാപാത്രങ്ങളെല്ലാം തന്നെ അധികവും ഉപയോഗിക്കുന്ന ഭാഷ ഇംഗ്ലീഷ് ആണ്. അതിനാണെങ്കില്‍ താഴെ മലയാള പരിഭാഷയും ഇല്ല. ഇങ്ങനെ വന്നാല്‍ ശരാശരി മലയാളി പ്രേക്ഷകന്‍ എങ്ങനെ പ്രതികരിക്കും. അതു തന്നെയാണ് വണ്‍ ബൈ ടുവിന്റെ കാര്യത്തിലും സംഭവിച്ചത്.

പണ്ട്... വളരെ പണ്ട്, മമ്മൂട്ടി നായകനായി ഒരു കുറ്റാന്വേഷണ സിനിമ ഇറങ്ങിയിരുന്നു. ദ ട്രൂത്ത് എന്നായിരുന്നു പേര്. തരക്കേടില്ലാത്ത ഒരു സിനിമയായിരുന്നു. പക്ഷേ വണ്‍ ബൈ ടുവിന് സംഭവിച്ചത് തന്നെയായിരുന്നു അന്ന് ട്രൂത്തിനും പറ്റിയത്.

ദ ട്രൂത്ത് കാണാന്‍ പോകുന്ന ഒരാളോട് മറ്റൊരാള്‍ പറഞ്ഞത് കൂടെ ഒരു ഡിക്ഷ്ണറി കൂടി കൊണ്ടു പോകണം എന്നായിരുന്നു. എന്നാല്‍ വണ്‍ ബൈ ടു കണ്ടിറങ്ങിയപ്പള്‍ കേട്ടത്, ഇംഗ്ലീഷ് ടീച്ചറെ കൂടി കൂടെ കൂട്ടാമായിരുന്നു എന്നാണ്.

കുടുംബ പ്രേക്ഷകരെ എന്തിനാണ് അകറ്റിയത്കുടുംബ പ്രേക്ഷകരെ എന്തിനാണ് അകറ്റിയത്

Next »

« Previous

English summary
One By Two: a malayalam movie or an english movie?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X