twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മേജര്‍ രവിയുടെ തിരിച്ചുവരവ് കാത്ത് മലയാള സിനിമ

    By Nisha Bose
    |

    major ravi
    പ്രതിഭയുള്ള സംവിധായകര്‍ അരങ്ങുവാഴുന്ന മലയാളസിനിമാരംഗത്തേയ്ക്ക് ധൈര്യപൂര്‍വ്വം ഒരു പട്ടാളക്കാരന്‍ കടന്നു വന്നു. ചങ്കൂറ്റത്തോടെ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്തു. കീര്‍ത്തിചക്ര എന്ന തന്റെ ആദ്യചിത്രത്തിലൂടെ തന്നെ മേജര്‍ രവി എന്ന ആ സംവിധായകന്‍ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി.

    പ്രിയദര്‍ശന്റെ കളരിയില്‍ പയറ്റി തെളിഞ്ഞ രവിയെന്ന പട്ടാളക്കാരന്റെ പ്രതിഭയും ധൈര്യവും എടുത്തുകാണിച്ച ചിത്രമായിരുന്നു കീര്‍ത്തിചക്ര. ജീവിതത്തില്‍ സാഹസികത ഇഷ്ടപ്പെടുന്ന ഈ പട്ടാളക്കാരന്‍ പിന്നീടും സൂപ്പര്‍താരങ്ങളെ നായകന്‍മാരാക്കി ചിത്രങ്ങളെടുത്തു. പട്ടാളക്കഥ പ്രമേയമാക്കി ഒരുക്കിയ ഈ ചിത്രങ്ങള്‍ ബോക്‌സ്ഓഫീസില്‍ അമ്പേ പരാജയപ്പെട്ടപ്പോള്‍ രവി രംഗത്ത് നിന്ന് അപ്രത്യക്ഷനായി.

    എന്നാല്‍ രവി കഴിവുള്ള സംവിധായനാണെന്ന് ഉറപ്പിക്കാന്‍ കീര്‍ത്തിചക്ര എന്ന ഒറ്റച്ചിത്രം മതിയാവും. എന്നാല്‍ സൂപ്പര്‍താരങ്ങള്‍ മാത്രമുണ്ടായാല്‍ സിനിമ വിജയിക്കില്ലെന്ന് രവിയ്ക്ക് മനസ്സിലായി കാണണം. കഴിവുള്ള സംവിധായകര്‍ക്കും കൈപ്പിഴ പറ്റാം. എന്നാല്‍ അതു തിരുത്താന്‍ രവിയെ പോലെയൊരു സംവിധായകന് കഴിയും.

    അടുത്തിടെ സുരേഷ്‌ഗോപിയുമൊത്ത് രവി രക്ഷ എന്നൊരു ചിത്രം ഒരുക്കാന്‍ പോവുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. മലയാള സിനിമയില്‍ ശക്തമായ തിരിച്ചു വരവിന് ഒരുങ്ങുന്ന രവിയ്ക്ക് 'രക്ഷ' രക്ഷയാവുമോ എന്ന് കാത്തിരുന്ന് കാണാം.

    English summary
    When your patented recipe fails, what do you do? You search for a new ingredient that will make it all better. This is exactly what Major Ravi seems to be doing. The director, who has given superhit war films like Keerthichakra and Kurukshetra with Mohanlal and Mission 90 Days with Mammootty, has now decided to make a movie with Suresh Gopi.,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X