സലീം കുമാര്‍... പേര് കേള്‍ക്കുമ്പോഴേ ഒരു ചിരി നമ്മുടെ ചുണ്ടില്‍ വിടരും. മുഖത്ത് കള്ളത്തരം ഒളിച്ചിരിയ്ക്കുന്ന ഉണ്ടക്കണ്ണനെ നമുക്കേറെ ഇഷ്ടമാണിന്ന്.
ഹാസ്യാനുകരണകലയില്‍ നിന്നും മലയാള സിനിമയിലെത്തിയ ഈ പറവൂരുകാരനെ സാദാ മിമിക്രിക്കാരനായാണ് നമ്മുടെ സിനിമാക്കാര്‍ ആദ്യമൊക്കെ കണ്ടിരുന്നത്. എന്നാല്‍ ചെറിയ സിനിമകളില്‍ ചെറിയ വേഷങ്ങളവതരിപ്പിച്ച് വലിയ താരമായി സലീം വളര്‍ന്നു.
ഹാസ്യനടനെന്ന പരിവേഷത്തില്‍ നിന്നും പുറത്തുകടക്കാന്‍ ആദ്യമൊന്നും സലീമിന് താത്പര്യമില്ലായിരുന്നു.
ഒരുപക്ഷേ നടനായി അംഗീകരിയ്ക്കപ്പെടാന്‍ തന്നെ സഹായിച്ചതിനാലാവാം ഹാസ്യകഥാപാത്രങ്ങളെ അദ്ദേഹം കൂടുതലായി നെഞ്ചോട് ചേര്‍ത്തത്.
എന്നാലിപ്പോള്‍ സലീം കുമാര്‍ പുതിയ ഉയരങ്ങളിലെത്തിയിരിക്കുന്നു. 2010 ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം, ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കി സലീം സിനിമാലോകത്തെ പലരെയും അദ്ദേഹം ഞെട്ടിപ്പിച്ചു. എന്നാല്‍ സലീമിനെയും അദ്ദേഹത്തിന്റെ അഭിനയപാടവത്തേയും തിരിച്ചറിഞ്ഞവരാരും ഇത് അപ്രതീക്ഷിതമെന്നു പറയില്ല. അഭിനയകലയുടെ പുതിയ ഉയരങ്ങളിലെത്തിയെങ്കിലും സലീമിലെ ഹാസ്യനടനെയാണ് മലയാളികള്‍ക്ക് ഇന്നും ഏറെയിഷ്ടം.
പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിച്ച അല്ലെങ്കില്‍ ഇപ്പോഴും പൊട്ടിച്ചിരിപ്പിയ്ക്കുന്ന സലീം കുമാറിന്റെ എക്കാലത്തെയും നൂറ് കോമഡി ഡയലോഗുകള്‍ ഇതാ ഇവിടെ....
സലിം കുമാറിന്റെ നൂറ് തകര്‍പ്പന്‍ ഡയലോഗുകള്‍.....
സലിംകുമാറിന്റെ നൂറ് കിടിലന്‍ കോമഡികള്‍
1. അങ്ങനെ പടക്ക കമ്പനി ഖുദാ ഗവാ !! !
2. അങ്ങ് ദുഫായില് ഷേക്കിന്‍റെ ഇടം കൈ ആയിരുന്നു ഞാന്‍... അവിടെയെല്ലാം ഇടത്തോട്ടാണല്ലൊ! അവര് വലതുകൈ ഉപയോഗിക്കുന്നത് ...മറ്റുചില ആവശ്യങ്ങള്‍ക്കാണ് ഹുഹുഹു
3. അച്ഛനെ കാണണം....അച്ഛനെ കാണണം.....എന്ന് പറഞ്ഞു ഞാന്‍കരയുമ്പൊ പള്ളീലച്ചനെ കാണിച്ചുതരുമായിരുന്നു എന്‍റെ പൊന്നമ്മച്ചി
4. അച്ഛന്‍ ആണത്രേ അച്ഛന്‍ !!
5. അതാ, അങ്ങോട്ടു നോക്കൂ ......... അങ്ങോട്ടു നോക്കാന് ബുദ്ധിമുട്ടുള്ളവര് ഇങ്ങോട്ടു നോക്കിയാലും മതി
6. അയാം ദി സോറി അളിയാ അയാം ദി സോറി
7. അല്ല ഞാനൊരു ഉദാഹരണത്തിന് ഒരു പര്യായം പറഞ്ഞെന്നേയുള്ളൂ
8. ആരും പേടിക്കണ്ട,, ഓടിക്കോ..!!!!!
9. ആസ് ലോങ്ങ് ആസ് ദി റീസണ് ഈസ് പോസ്സിബ്ലെ..
10. ആഹാ… എന്നാ കാതല്… ടൈറ്റാനിക് മാതിരിയെ ഇരുന്തത്
11. ഇതടിച്ചിട്ടു ചിരിക്കല്ലേ, ചിരി തൊടങ്ങിയാ പിന്നെ നിര്ത്താന് പറ്റൂല … കിക്കിക്കികി
12. ഇതാ ലഡ്ഡു ലിലേഫി
13. ഇതു കണ്ണേട്ടന്‍, ഇതു ദാസേട്ടന്‍…അപ്പോള്‍ ഈ ജോസെഫേട്ടന്‍ ഏതാ ?
14. ഇത് പുതിയ ലിപി ആയിപ്പോയി, പഴയതായിരുന്നെങ്കില് ഞാന്‍ തകര്‍ത്തെനെ
15. ഇത്രയും ഫേമസ് ആയ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡ തെണ്ടി..
16. ഇനിയെങ്ങാനും ശെരിക്കും ബിരിയാണി കൊടുക്കണുണ്ടെങ്കിലാ
17. ഇന്നാ പിടിച്ചോ തന്‍റെയൊരു ധവള പത്രം
8. ഇവനൊന്നും മനുഷ്യനെ കണ്ടിട്ടില്ല
19. ഈ ബ്ലടി ഇന്ത്യന്‍സ് ആന്‍ഡ് മലയാളീസ് പറഞ്ഞു നടക്കുന്നു എനിക്ക് ദുഫിയില്‍ കൂലി പണിയാണെന്ന്
അടുത്തപേജില്‍
എനിയ്ക്ക് വിശപ്പിന്‍റെ അസുഖം ഉണ്ടേ





















