Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

രമ്യ നമ്പീശനെ പോലെയാവാന്‍ കഴിയില്ല

Posted by:
Published: Tuesday, May 29, 2012, 12:20 [IST]

Meera Nandan Dont Like Politician 3
 

സിനിമയില്‍ വന്നതിന് ശേഷം ഏറ്റവും കൂടുതല്‍ മാനസിക സംഘര്‍ഷം അനുഭവിച്ച വര്‍ഷമായിരുന്നു 2011 എന്ന് മീര പറയുന്നു. ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം നല്ല ചിത്രങ്ങള്‍ക്കായി കാത്തിരുന്നു. പലരില്‍ നിന്നും ഓഫര്‍ വന്നു. എന്നാല്‍ നല്ല ടീമിനൊപ്പം വര്‍ക്ക് ചെയ്യണമെന്നായിരുന്നു ആഗ്രഹം. ചെറിയ പടങ്ങള്‍ ചെയ്ത് മതിയായി. എന്നാല്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാതെ വീട്ടിലിരുന്നപ്പോള്‍ താന്‍ തളര്‍ന്നു പോയെന്ന് മീര പറയുന്നു.

ഒരു കഥാപാത്രത്തിന് വേണ്ടി എന്തു വിട്ടുവീഴ്ചയും ചെയ്യാന്‍ തയ്യാറല്ല. ചിലപ്പോള്‍ ചുംബന രംഗങ്ങളുണ്ടാകും. ശരീരം കാണിക്കേണ്ടി വരും. അതൊക്കെ കഥാപാത്രത്തിന് വേണ്ടിയായിരിക്കാം. പക്ഷേ അതൊന്നും ചെയ്യാന്‍ എന്നെക്കൊണ്ടാവില്ല. ചാപ്പാ കുരിശില്‍ രമ്യാ നമ്പീശന്‍ ചെയ്തതു പോലുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് തനിക്ക് അതിന് കഴിയില്ല എന്നായിരുന്നു മറുപടി.

സിനിമയില്‍ നിന്ന് തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നടി പറയുന്നു. പാലക്കാട് ഒരു സിനിമയുടെ ഷൂട്ടിങ്ങില്‍ പങ്കെടുക്കവേയായിരുന്നു അത്. ഇടവേളയില്‍ ലൊക്കേഷനില്‍ ഇരിക്കുന്ന സമയത്ത് ഒരാള്‍ വന്ന് ഫോട്ടോ എടുത്തു. ഒന്ന് ചോദിച്ചിട്ട് ഫോട്ടോ എടുത്തു കൂടേ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ ദേഷ്യപ്പെട്ടു. ചീത്തവിളിച്ചു. തന്നെ കുറിച്ച് ആരും മോശം അഭിപ്രായം പറയല്ലേ എന്നാണ് പ്രാര്‍ഥന. അതുകൊണ്ട് തന്നെ സെക്‌സി എന്ന വിശേഷണത്തോട് താത്പര്യമില്ല. നല്ല പേര് കേള്‍ക്കാനാണ് ആഗ്രഹം-മീര പറയുന്നു.

ആദ്യ പേജില്‍
രാഷ്ട്രീയക്കാരനെ കെട്ടില്ല: മീര നന്ദന്‍

English summary
Actress Meera Nandan says she won't marry a politician.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
ENG Vs NZ - 2nd Test at Headingley Fri 24th May Test
Indian Premier League 2013 - 3rd Preliminary Final at Eden Gardens Fri 24th May IPL
Indian Premier League 2013 - Final at Eden Gardens Sun 26th May IPL