Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മറ്റൊരു വിവാഹത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഭയം

Posted by:
Published: Tuesday, June 26, 2012, 14:39 [IST]

Wont Do Film With Manoj Urvashi 2
 

വീണ്ടും ഒരു വിവാഹം കഴിക്കുന്നതിനെ കുറിച്ചാലോചിക്കുമ്പോള്‍ ഭയമാണെന്നാണ് ഉര്‍വ്വശിയ്ക്ക് പറയാനുള്ളത്. ഇനി ഒന്ന് തിരഞ്ഞെടുക്കുന്നതിനോട് ഭയമുണ്ട്. ആദ്യ വിവാഹം എന്റെ തീരുമാനം അനുസരിച്ചായിരുന്നു.

വേണ്ടപ്പെട്ടവരുടെ ഉപദേശങ്ങള്‍ക്ക് ചെവി കൊടുക്കാതെ സ്വയം എടുത്ത തീരുമാനം പക്ഷേ തെറ്റിപ്പോയി. അതുകൊണ്ടു തന്നെ ഇനിയൊരു ജീവിതത്തെ കുറിച്ച് എടുത്തു ചാടി തീരുമാനമെടുക്കില്ല. കുഞ്ഞാറ്റയ്‌ക്കൊപ്പമുള്ള ജീവിതത്തെ കുറിച്ച് മാത്രമാണ് താന്‍ ചിന്തിക്കുന്നതെന്നും നടി പറയുന്നു.

പ്രതിസന്ധി സമയത്ത് കൂടെ നിന്നവര്‍ പോലും തന്നെ കൈവിട്ടുവെന്നും നടി പറയുന്നു. സിനിമയില്‍ ആര്‍ക്കും നല്ല സുഹൃത്തുക്കളില്ല. സെറ്റില്‍ കാണുമ്പോള്‍ ഉള്ള പരിചയം മാത്രം. പിന്നീട് ഫോണ്‍ വിളി പോലും ഉണ്ടാകില്ല. തനിക്ക് പ്രത്യേകിച്ചും സിനിമയില്‍ നിന്ന് സുഹൃത്തുക്കള്‍ കുറവാണ്. എന്നാലും കുറച്ചു നല്ല സുഹൃത്തക്കളുണ്ട്. ഇതില്‍ ആണ്‍ സുഹൃത്തുക്കളാണ് കൂടുതല്‍. അവരാണ് തന്നെ മനസ്സിലാക്കുന്നതും വിഷമങ്ങളില്‍ ആശ്വാസമേകുന്നതും-നടി പറയുന്നു.

ആദ്യ പേജില്‍
മനോജിനോപ്പം ഒരിക്കലും അഭിനയിക്കില്ല: ഉര്‍വ്വശി

English summary
Actress Urvashi says she won't do films with Manoj K Jayan.,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
England: 337 / 7, 94 Overs