Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മധുവിന്റെ പരിഭവങ്ങളില്‍ കഴമ്പുണ്ടോ

Written by:
Published: Monday, September 24, 2012, 16:36 [IST]

Madhu Actor Cinema New Cinema Old Cinema Hero
 

മലയാള സിനിമയിലെ സീനിയര്‍ മോസ്റ്റ്‌ നടന്‍ മധു സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ നിരാശയോടെയാണ്‌ വിലയിരുത്തിയത്‌. അഭിനയ ജീവിതത്തില്‍ ഷഷ്ടിപൂര്‍ത്തിയോടടുക്കുന്ന മാധവന്‍ നായര്‍ എന്ന മധു ഒരു കാലത്തും വിവാദങ്ങളുടെ സഹയാത്രികനായിട്ടില്ല.

തിക്കുറിശ്ശി, സത്യന്‍, പ്രേംനസീര്‍ കാലത്തുനിന്ന്‌ അഭിനയം തുടങ്ങിയ മധു ഏറ്റവും പുതിയ സിനിമയിലും തന്റെ വലിയ സാന്നിദ്ധ്യം അടയാളപ്പെടുത്തുന്നു. മനുഷ്യന്റെ കഥ പറയുന്ന രചനകള്‍ മലയാളത്തിന്‌ അന്യം വന്നിരിക്കുന്നു എന്നാണ്‌ മധു പുതിയ സിനിമകളെ കുറിച്ച്‌ പറയുമ്പോള്‍ നിരാശപ്പെടുത്തുന്നത്‌.

കഥയും കഥാപാത്രവും സമൂഹവും മനുഷ്യനുമില്ലാത്ത രചനകള്‍ അടക്കി വാഴുന്ന മലയാള സിനിമയില്‍ പ്രതീക്ഷകളല്ല ഈ സീനിയര്‍ കാണുന്നതെന്ന്‌ വ്യക്തം. ഇതൊരു ജനറേഷന്‍ ഗ്യാപ്പ്‌ പ്രശ്‌നം മാത്രമാണോ? കൃത്യമായി മനുഷ്യന്റെ ജീവിതകഥ പറഞ്ഞു വന്നിരുന്ന കാലത്തെ നായകനായി നിറഞ്ഞു നിന്ന മധുവിന്‌ പുതിയ സിനിമകളുടെ കഥയില്ലായ്‌മ സിനിമയുടെ മാത്രം പ്രശ്‌നമാണോ?

മലയാള സിനിമയുടെ ഉദ്‌ഭവം, വളര്‍ച്ച, വികാസം, പരിണാമഘട്ടങ്ങള്‍, ഗോള്‍ഡന്‍ എയ്‌ജ്‌, സമാന്തര സിനിമകള്‍, ന്യൂ ജനറേഷന്‍ ഇങ്ങനെ മാറി മാറി വളര്‍ന്നു നില്‌ക്കുന്ന കാഴ്‌ചയില്‍ സമൂഹത്തിലുണ്ടായ മാറ്റങ്ങള്‍ കൂടി നിശിതമായ്‌ വിലയിരുത്തേണ്ടതില്ലേ?

രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന ശൈലി, സാംസ്‌കാരിക രംഗത്ത്‌ വന്ന മാറ്റങ്ങള്‍, സമൂഹത്തിലെ ഇതരവര്‍ഗ്ഗങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങള്‍, സാങ്കേതിക പുരോഗതി, വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ച, കുടുംബങ്ങളിലുണ്ടായ മാറ്റങ്ങള്‍ ഇതൊക്കെ സമൂഹത്തിന്റെ പരിച്ഛേദമായ സിനിമയിലും കൂട്ടുനടക്കുന്നു എന്നതല്ലേ വാസ്‌തവം.

അപചയങ്ങളുടെ വലിയ വീഥിയിലൂടെയാണ്‌ സമൂഹത്തിന്റെ തിരക്കു പിടിച്ച യാത്ര. വിജയം കൈയ്യടക്കാനുള്ള ഓട്ടത്തില്‍ തട്ടി വീഴുന്നവരെ കുറിച്ച്‌ പരിതപിക്കാനാളില്ല. കല സമൂഹപുരോഗതിക്ക്‌ എന്ന ആശയം കച്ചവടത്തിനായ്‌ മാറുമ്പോള്‍ കഥയില്ലായ്‌മകള്‍ തുടര്‍ക്കഥയാവുന്നു. പിന്നെ പരമ്പരാഗതരീതികള്‍ പിന്തുടരുക എന്നത്‌ പുരോഗതിയുടെ ലക്ഷണമല്ല.

വിപ്ലവാത്മകമായ ഭാവനയും സാങ്കേതിക മികവിന്റെ വിജയവും പ്രതിഭകളുടെ കൈയ്യൊതുക്കവും ചേര്‍ന്ന സിനിമകള്‍ മലയാളത്തില്‍ തന്നെയാണ്‌ ഇന്നും ജനിച്ചു വീഴുന്നത്‌, നമ്മള്‍ സ്വയം വിമര്‍ശകരാവുന്നതുകൊണ്ട്‌ കൂടിയാകും ഒന്നിലും ഗുണകാംഷയില്ലാതെ പോകുന്നതും.

English summary
New Malayalam movies do not have a story at all, complains actor Madhu
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
1st Test , Lord's Cricket Ground, St John's Wood
England: 163 / 3, 51.4 Overs
IPL, Himachal Pradesh Cricket Association Stadium, Dharmasala
Kings XI Punjab won by 50 runs
IPL, M Chinnaswamy Stadium, Bangalore
Play stopped for rain.