twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോളിക്ക്‌ വീണ്ടും ഒരു സിനിമകിട്ടി, ഭാഗ്യം

    By Ravi Nath
    |

    Molly
    മലയാള സിനിമയില്‍ ക്യാപ്പിറ്റോള്‍ തിയറ്റര്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ചിത്രമായിരുന്നു കേരള കഫേ. പത്ത്‌ സംവിധായകരും പത്ത്‌ പ്രമേയങ്ങളുമായി 'യാത്ര' എന്ന കണ്‍സപ്‌റ്റിനെ മുന്‍നിര്‍ത്തി കേരള കഫേയിലൂടെ കടന്നു പോകുന്ന കഥകള്‍, കഥാപാത്രങ്ങള്‍.

    കേരള കഫേയില്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയത്‌ അന്‍വര്‍ റഷീദ്‌ സംവിധാനം ചെയ്‌ത 'ബ്രിഡ്‌ജ്‌' എന്ന കൊച്ചു ചിത്രമായിരുന്നു. ആ സിനിമ കണ്ട്‌ തിയറ്റര്‍ വിട്ടിറങ്ങുമ്പോള്‍ പ്രേക്ഷകര്‍ മറക്കാത്ത ഒരു കഥാപാത്രമുണ്ട്‌. ഒരു വെറും സാധാരണ വേലക്കാരി സ്‌ത്രീ മറിയ ചേടത്തി.

    കേരള കഫേയ്‌ക്കു ശേഷം എത്രയോ സിനിമകള്‍ മലയാളത്തില്‍ പിറവിയെടുത്തു, ബ്രിഡ്‌ജ്‌ എന്ന സിനിമയെ പ്രകീര്‍ത്തിക്കാത്തവര്‍ ആരും തന്നെയില്ല. സിനിമക്കാര്‍ക്കിടയില്‍ സിനിമ കണ്ടവരില്‍ എല്ലാവര്‍ക്കും ബോധിച്ച ഒരു ഉഗ്രന്‍ കഥാപാത്രമായിരുന്നു മൂന്നോ നാലോ സംഭാഷണങ്ങളിലും ഷോട്ടുകളിലും പ്രത്യക്ഷപെടുന്ന മറിയ ചേടത്തി എന്ന കണ്ണമാലി കടപ്പുറത്തെ മോളി.

    എന്നിട്ടും ഒരു സിനിമക്കാരും അതില്‍പിന്നീട്‌ അവര്‍ക്കൊരു ചാന്‍സും നല്‍കിയിട്ടില്ല. ചവിട്ടുനാടകത്തിന്റെ കളരിയാണ്‌ മോളിയുടെ തട്ടകം. ടൈമിംഗിന്‌ ഏറെ പ്രാധാന്യമുള്ള കലാരൂപം. അതുകൊണ്ടുതന്നെ സിനിമയും ക്യമറയും സംഭാഷണവും ആക്ഷനും കട്ടും ഒന്നും തന്നെ അവര്‍ക്കൊരു വിഷയമല്ല.

    സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന സിനിമ കണ്ടുമടുത്ത പ്രമേയവും പരിചരണവും കഥാപാത്രങ്ങളും ആണെങ്കിലും ശ്രദ്ധിക്കപ്പെടുന്ന രണ്ടുപേര്‍ സിനിമയുടെ ബോണസ്‌ മാര്‍ക്കാണ്‌. നായികയായി വന്ന നമിത പ്രമോദും, പിന്നെ മേല്‍പറഞ്ഞ മോളിയുടെ വിരോണി അമ്മായിയും.

    സിനിമയില്‍ അഭിനയിക്കണമെന്ന്‌ യാതൊരു നിര്‍ബന്ധവുമില്ലാത്ത മോളി സെറ്റില്‍ ആരേയും കൂസാറില്ല. സംഭാഷണം പഠിക്കേണ്ട താമസമേയുള്ളു കൃത്യമായി പറഞ്ഞോളും. അഭിനയിക്കാറില്ല പെരുമാറുകയേ ഉള്ളു. ഒരു റിയല്‍ സ്റ്റഫ്‌ ക്യാരക്ടര്‍.

    കേരള കഫേയില്‍ ഡബ്ബിംഗ്‌ തിയറ്ററിലാണവര്‍ ഒന്നു പതറിയത്‌. അവരുടെ സംഭാഷണം ആരു പറഞ്ഞിട്ടും ശരിയാകാതെ വന്നപ്പോള്‍ അവരെ തന്നെ കൊണ്ടു വരികയായിരുന്നു. ചുണ്ടനക്കം നോക്കി പറയാനൊന്നും പറ്റത്തില്ല, നീങ്ങ സീനിട്‌ എന്നായി മോളി.

    സീന്‍ രണ്ടുവട്ടം കാണുന്നു തുടര്‍ന്ന്‌ പഴയ റിയല്‍ ബിഹേവിംഗ്‌ പുറത്തെടുക്കുന്നു, ഫസ്റ്റ്‌ ടെയ്‌ക്ക്‌ ഓക്കെ. അതാണ്‌ മോളി. പക്ഷേ പറഞ്ഞിട്ടെന്താ, മലയാളസിനിമയ്‌ക്ക്‌ എന്നും പഥ്യം സുന്ദരരുപം മാത്രം. റിയല്‍ ടാലന്റ്‌ പരിഗണിക്കാറേയില്ലല്ലോ.

    English summary
    In the combilation movie Kerala Cafe, the most appreciated movie was Anwar Rasheed's Bridge and the Molly has done an unforgetable charecter in it
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X