twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്പത്തിയൊന്നിന്റെ നിറവില്‍ വാനമ്പാടി

    By Aswathi
    |

    ഭാഷയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച് സംഗീതത്തിലൂടെ മലയാളത്തിനു പുറമെ ഇന്ത്യയുടെ തന്നെ മനം കവര്‍ന്ന മലയാളികളുടെ വാനമ്പടി ചിത്രയ്ക്ക് ഇന്ന് (ജൂലൈ 27) അമ്പത്തിയൊന്നാം പിറന്നാള്‍. മലയാളികല്‍ക്ക് കേട്ടുമതിവരാത്ത ഒട്ടനവധി പാട്ടുകള്‍ പാടിയ ചിത്ര ലാളിത്യത്തിന്റെ നേര്‍ രൂപമാണ്. ചിരിമങ്ങാത്ത ചിത്രയും മുഖം സംഗീതജ്ഞര്‍ക്കും ഊര്‍ജ്ജമാണ്.

    വിവിധ ഭാഷകളിലായി പതിനയ്യായിരത്തോളം പാട്ടുകള്‍ പാടിയ ചിത്ര 1979-ല്‍ എം ജി രാധാകൃഷ്ണന്റെ പാട്ടിലൂടെയാണ് മലയാള പിന്നണി ഗാനരംഗത്തേയ്‌ക്കെത്തിയത്. ചിത്രയെ കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്ന് വായിക്കൂ.

    സംഗീത കുടുംബത്തില്‍ ജനനം

    അമ്പത്തിയൊന്നിന്റെ നിറവില്‍ വാനമ്പാടി

    1963 ജൂലൈ 27ന് സംഗീതജ്ഞനും അധ്യാപകനുമായ കരമന കൃഷ്ണന്‍നായരുടെ പുത്രിയായി കെ എസ് ചിത്ര തിരുവനന്തപുരത്ത് ജനിച്ചു. കൃഷ്ണന്‍ നായര്‍ ശാന്തകുമാരി ചിത്ര എന്നാണ് പൂര്‍ണമായി പേര്

    ആദ്യ ഗുരു പിതാവ്

    അമ്പത്തിയൊന്നിന്റെ നിറവില്‍ വാനമ്പാടി

    സംഗീതജ്ഞരുടെ കുടുംബത്തില്‍ ജനിച്ച ചിത്രയുടെ സംഗീതത്തിലുള്ള താല്പര്യം കണ്ടെത്തിയത് പിതാവ് കൃഷ്ണന്‍ നായര്‍ ആയിരുന്നു. അദ്ദേഹം തന്നെയായിരുന്നു സംഗീതത്തിലെ ആദ്യ ഗുരു.

    സംഗീതത്തിലേക്കുള്ള ആദ്യ വഴി

    അമ്പത്തിയൊന്നിന്റെ നിറവില്‍ വാനമ്പാടി

    പിന്നീട് കെ ഓമനക്കുട്ടിയുടെ കീഴില്‍ കര്‍ണാടക സംഗീതം അഭ്യസിച്ചു. 1978 മുതല്‍ 1984 വരെ കേന്ദ്ര ഗവണ്‍മെന്റിന്റെ നാഷനല്‍ ടാലന്റ് സേര്‍ച്ച് സ്‌കോളര്‍ഷിപ്പ് ലഭിച്ചു.

    സിനിമയിലേക്ക്

    അമ്പത്തിയൊന്നിന്റെ നിറവില്‍ വാനമ്പാടി

    എം ജി രാധാകൃഷ്ണനാണ് 1979-ല്‍ ആദ്യമായി മലയാള സിനിമയില്‍ പാടാന്‍ ചിത്രയ്ക് അവസരം നല്‍കിയത്. എം ജി രാധാകൃഷ്ണന്റെ സംഗീതത്തില്‍ അട്ടഹാസമെന്ന ചിത്രത്തില്‍ 'ചെല്ലം ചെല്ലം' എന്ന ഗാനം പാടി. ഒരു വര്‍ഷത്തിനുശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്.

    യേശുദാസിനൊപ്പം

    അമ്പത്തിയൊന്നിന്റെ നിറവില്‍ വാനമ്പാടി

    യേശുദാസിനൊപ്പം നടത്തിയ സംഗീതപരിപാടികള്‍ ചിത്രയുടെ ആദ്യകാല സംഗീതജീവിതത്തിലെ വളര്‍ച്ചക്ക് സഹായകമായി. യേശുദാസ്- ചിത്രം ഗാനങ്ങള്‍ തൊണ്ണൂറുകളില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായിരുന്നു.

    ദക്ഷിണേന്ത്യയില്‍

    അമ്പത്തിയൊന്നിന്റെ നിറവില്‍ വാനമ്പാടി

    തമിഴില്‍ ഇളയരാജ സംഗീത സംവിധാനം നിര്‍വ്വഹിച്ച 'നീ താനേ അന്നക്കുയില്‍' എന്ന ചിത്രത്തില്‍ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതല്‍ ശ്രദ്ധേയയായി.

    വാനമ്പാടി

    അമ്പത്തിയൊന്നിന്റെ നിറവില്‍ വാനമ്പാടി

    6 തവണ കേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ കെ എസ് ചിത്ര ദക്ഷിണേന്ത്യയുടെ 'വാനമ്പാടി' എന്നറിയപ്പെടുന്നു. ചിത്രയുടെ ശബ്ദം ഇന്ത്യയിലെ തന്നെ സുവര്‍ണ്ണ ശബ്ദമായി വിലയിരുത്തപ്പെടുന്നു.

    പുരസ്‌കാരങ്ങള്‍

    അമ്പത്തിയൊന്നിന്റെ നിറവില്‍ വാനമ്പാടി

    നിരവധി പുരസ്‌കാരങ്ങളും ഈ ശബ്ദത്തെ തേടിയെത്തി. ആറ് തവണ കേന്ദ്ര സര്‍ക്കാരിന്റെ ആവാര്‍ഡ് മലയാളത്തിലും തമിഴിലുമായുള്ള പാട്ടുകള്‍ക്ക് ലഭിച്ചു. പതിനാറ് തവണ കേരള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാറുകളും പരുസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. 2005-ല്‍ പത്മശ്രീ പുരസ്‌കാരവും സുവര്‍ണശബ്ദത്തിനു ലഭിച്ചു.

    കുടുംബം

    അമ്പത്തിയൊന്നിന്റെ നിറവില്‍ വാനമ്പാടി

    വിജയശങ്കര്‍ ആണ് ഭര്‍ത്താവ്. ഏകമകള്‍ നന്ദന (8 വയസ്സ്) 2011 ഏപ്രിലില്‍ ദുബായിലെ എമിറേറ്റ് ഹില്‍സിലുള്ള വസതിയിലെ നീന്തല്‍കുളത്തില്‍ വീണ് മരിച്ചു

    English summary
    KS Chithra turn 51.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X