twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുരളി ഗോപി42 നോട്ട് ഔട്ട്

    By Soorya Chandran
    |

    മാര്‍ച്ച്4, 2014 ന് രാവിലെ മുരളി ഗോപിയുടെ ഫേസ്ബുക്ക് പേജിലെ സ്റ്റാറ്റസ് ഇങ്ങനെയായിരുന്നു ' 42 നോട്ട് ഔട്ട്. ഫേസ്ഡ് ആന്‍ ഇന്‍സ്വിങ്ങര്‍, വെന്റ് ഓണ്‍ ഫ്രന്റ് ഫൂട്ട് ആന്‍ഡ് എഫക്ടഡ് എ ലെഗ് ഗ്ലാന്‍സ് . വണ്‍ റണ്‍'

    തനിക്ക് 42 വയസ്സായി എന്ന് പറഞ്ഞതായിരുന്നു മുരളി. പിറന്നാള്‍ ദിനത്തില്‍ രാവിലെ എന്തോ ചെറിയ സംഭവവും നടന്നിട്ടുണ്ടെന്ന സൂചന തരുന്നതാണ് ഈ പോസ്റ്റ്.

    പത്രപ്രവര്‍ത്തനത്തില്‍ നിന്ന് തുടങ്ങി, തിരക്കഥാകൃത്തും, നടനും ഗായകനും ഒക്കെ ആയി മുരളി ഗോപി ഇപ്പോള്‍ മലയാളിയുടെ പ്രിയപ്പെട്ടവനാണ്. ഭരത് ഗോപിയുടെ പേര് കളയാത്ത മുരളി ഗോപി.

    ചിരപരിചിതന്‍

    മുരളി ഗോപി@42 നോട്ട് ഔട്ട്

    ഒരുപാട് സിനിമകളില്‍ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും മുരളി ഗോപി ഇപ്പോള്‍ മലയാളികള്‍ക്ക് ചിരപരിചിതനായ ഒരു നടനെ പോലെയാണ്.

    ആദ്യ സിനിമ രസികന്‍

    മുരളി ഗോപി@42 നോട്ട് ഔട്ട്

    ലാല്‍ ജോസിന്റെ ദിപീപ് ചിത്രമായ രസികനിലൂടെയാണ് മുരളി ഗോപിയുടെ സിനിമ പ്രവേശനം. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചതും മുരളി തന്നെ

    വിജി മുരളീകൃഷ്ണന്‍

    മുരളി ഗോപി@42 നോട്ട് ഔട്ട്

    വിക്കിപീഡിയയില്‍ രസികനെ തിരഞ്ഞാല്‍ തിരക്കഥാകൃത്തിന്റെ പേര് വിജി മുരളീകൃഷ്ണന്‍ എന്നാണ് കാണുക. അതേ മുരളീ കൃഷ്ണന്‍ തന്നെയാണ് ഇപ്പോഴത്തെ മുരളി ഗോപി.

    തിരക്കഥാകൃത്ത്

    മുരളി ഗോപി@42 നോട്ട് ഔട്ട്

    രസികനില്‍ തുടങ്ങിയതാണ് മുരളി ഗോപിയുടെ തിരക്കഥയെഴുത്ത്. പിന്നീട് ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നിവക്കും തിരക്കഥയെഴുതി. മോഹന്‍ലാല്‍ നായകനായ ലൂസിഫറിന്റെ തിരക്കഥയും മുരളിയുടേതാണ്

    ഗായകന്‍

    മുരളി ഗോപി@42 നോട്ട് ഔട്ട്

    നടനും തരിക്കഥാകൃത്തും മാത്രമല്ല ഒരു ഗായകന്‍ കൂടിയാണ് മുരളി ഗോപി.

    ചാഞ്ഞ് നിക്കണ പൂത്ത മാവിന്റെ

    മുരളി ഗോപി@42 നോട്ട് ഔട്ട്

    ചാഞ്ഞ് നിക്കണ പൂത്ത മാവിന്റെ കൊമ്പത്തെ ചില്ലയില്‍ കേറിയത്... എന്ന് തുടങ്ങുന്ന രസികനിലെ ഗാനം പാടിയത് മുരളി ഗോപിയാണെന്ന് എത്രപേര്‍ക്കറിയാം.

    മൂന്ന് പാട്ടുകള്‍

    മുരളി ഗോപി@42 നോട്ട് ഔട്ട്

    മൂന്ന് പാട്ടുകളാണ് മുരളി ഗോപി പാടിയിട്ടുള്ളത്. രസികന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കാഞ്ചി എന്നീ ചിത്രങ്ങളിലാണ് മുരളി ഗോപി പിന്നണി ഗായകനായിട്ടുള്ളത്.

    കഥാകൃത്ത്

    മുരളി ഗോപി@42 നോട്ട് ഔട്ട്

    സിനിമക്ക് പുറത്ത് ഒരു ചെറുകഥാകൃത്ത് കൂടിയാണ് മുരളി ഗോപി. 1991 ല്‍ 19-ാം വയസ്സിലാണ് മുരളിയുടെ കഥ ആദ്യമായി വെളിച്ചം കാണുന്നത്.

     പത്രപ്രവര്‍ത്തകന്‍

    മുരളി ഗോപി@42 നോട്ട് ഔട്ട്

    പത്രപ്രവര്‍ത്തകനായിട്ടാണ് മുരളി ഗോപി തന്റെ കരിയര്‍ തുടങ്ങുന്നത്. എംഎസ്എന്‍ ഇന്ത്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ചീഫ് എഡിറ്റര്‍ പദവി ഇപ്പോള്‍ മുരളി ഗോപിക്കാണ്

    അവാര്‍ഡുകള്‍

    മുരളി ഗോപി@42 നോട്ട് ഔട്ട്

    തിരക്കഥകള്‍ക്കും അഭിനയത്തിനും ആയി ഓട്ടേറെ പുരസ്‌കാരങ്ങള്‍ മുരളി ഗോപിയെ തേടിയെത്തി.


    English summary
    Murali Gopy turns 42.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X