Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ധനുഷിന് പകരം ജയസൂര്യ

Published: Sunday, June 13, 2004, 5:30 [IST]

 
ധനുഷിന് പകരം ജയസൂര്യ

Jayasoorya
ജയസൂര്യ
അസൗകര്യം കാരണം കമലഹാസന്‍ ചിത്രത്തില്‍ നിന്ന് ധനുഷ് പിന്മാറിയത് ജയസൂര്യക്ക് അനുഗ്രഹമായി. കമലഹാസന്‍ നായകനാവുന്ന വസൂല്‍രാജ എംബിബിഎസ് എന്ന ചിത്രത്തില്‍ ജയസൂര്യ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കും.

ധനുഷിനെയാണ് ആദ്യം സംവിധായകന്‍ ഈ കഥാപാത്രം അവതരിപ്പിക്കുന്നതിനായി സമീപിച്ചത്. അസൗകര്യം കാരണം ധനുഷ് പിന്മാറിയതോടെ ആ അവസരം ജയസൂര്യയെ തേടിയെത്തി. ചിത്രത്തില്‍ സഹീര്‍ എന്ന അര്‍ബുദ രോഗിയായാണ് ജയസൂര്യ അഭിനയിക്കുന്നത്.

സജ്ഞയ്ദത്ത് നായകനായ ഹിന്ദിയിലെ സൂപ്പര്‍ഹിറ്റ് ചിത്രം മുന്നാഭായ് എംബിബിഎസ് എന്ന ചിത്രത്തിന്റെ റീമേക്കാണ് വസൂല്‍രാജ എംബിബിഎസ്. ഹിന്ദിയില്‍ സഞ്ജയ്ദത്ത് അവതരിപ്പിച്ച കഥാപാത്രമായാണ് തമിഴില്‍ കമലഹാസന്‍ അഭിനയിക്കുന്നത്. പ്രഭുവാണ് ചിത്രത്തിലെ മറ്റൊരു നായകന്‍. നീണ്ട ഇടവേളക്ക് ശേഷം കമലഹാസനും പ്രഭുവും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. സ്നേഹയാണ് ചിത്രത്തിലെ നായിക.

ജയസൂര്യയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് വസൂല്‍രാജ എംബിബിഎസ്. ജയസൂര്യയുടെ കന്നിച്ചിത്രമായ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ എന്‍മ വാനില്‍ ആണ് ജയസൂര്യയുടെ ആദ്യത്തെ തമിഴ്ചിത്രം. മലയാളചിത്രവും തമിഴ്ചിത്രവും സംവിധാനം ചെയ്തത് വിനയനായിരുന്നു.

തമിഴിലെ ആദ്യചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും കമലഹാസന്‍ നായകനായ ചിത്രത്തിലൂടെ തനിക്ക് തമിഴില്‍ സ്ഥാനമുറപ്പിക്കാനാവും എന്നാണ് ജയസൂര്യയുടെ പ്രതീക്ഷ. ചിത്രത്തിലെ ഏറെ അഭിനയസാധ്യതയുള്ള ഈ കഥാപാത്രത്തെ ശ്രദ്ധേയമാവുംവിധം അവതരിപ്പിക്കാനായാല്‍ തമിഴില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടുമെന്ന കണക്കുകൂട്ടലിലാണ് ജയസൂര്യ.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
Match starts at 03:30 pm IST  
Qualifier 2 , Eden Gardens, Kolkata
Match starts at 08:00 pm IST