Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വസ്ത്രം മാറാനുള്ള സമയം പോലുമില്ലെന്ന് തൃഷ

Posted by:
Updated: Sunday, August 19, 2012, 12:55 [IST]

Sana Khan Statement Irritates Trisha 2
 

സനാഖാനെതിരെ നടി തൃഷ പരാതി നല്‍കിയെന്നെ തെന്നിന്ത്യയില്‍ ഒരു സംസാരമുണ്ടായി. തെന്നിന്ത്യന്‍ നടിമാര്‍ക്കെതിരെ സന നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ തൃഷ തന്റെ മാനേജര്‍ മുഖേന സിനിമാസംഘടനയ്ക്ക് പരാതി നല്‍കിയെന്നായിരുന്നു ആരോപണം.

എല്ലാവരും കരുതുന്നതു പോലെ തനിക്ക് മാനേജര്‍ ഇല്ലെന്നാണ് തൃഷ പറയുന്നത്. തന്റെ അമ്മയാണ് എല്ലാം മാനേജ് ചെയ്യുന്നത്. വസ്ത്രം മാറാനുള്ള സമയം പോലുമില്ലാത്തത്ര ബിസിയാണ് താനിപ്പോള്‍. ജയം രവിയോടൊപ്പം 'ഭൂലോകം', ജീവയോടൊപ്പം 'എന്റെന്റും പുന്നകൈ', വിശാലിനൊപ്പം 'സമരന്‍' എന്നിങ്ങനെ മൂന്ന് ചിത്രങ്ങളുടെ ഷൂട്ടിങ്ങുമായി തിരക്കിലാണ്. മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാനുള്ള സമയമില്ല. അപ്പോള്‍ പിന്നെ ഇതൊക്കെ കളഞ്ഞിട്ട് ആര്‍ക്കെങ്കിലുമെതിരെ പരാതി കൊടുക്കാന്‍ മാത്രം ചീപ്പല്ല താനെന്നും നടി പറയുന്നു.

നടിമാര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നത് അത്ര വലിയ തെറ്റൊന്നുമല്ലെന്ന് തൃഷ പറയുന്നു. ഒരു സാധാരണക്കാരന് ഷോപ്പിങ്, ബീച്ച്, തീയേറ്റര്‍ എന്നിവിടങ്ങളിലൊക്കെ പോകാം. മറിച്ച് തന്നെ പോലുള്ള നടിമാര്‍ക്ക് ഇതൊന്നും സാധ്യമല്ല. ഞങ്ങള്‍ക്ക് സമ്മേളിക്കാന്‍ പ്രത്യേക സ്ഥലങ്ങളുണ്ട്. വിവാഹം, ജന്‍മദിനാഘോഷം, വിവാഹ വാര്‍ഷികം തുടങ്ങിയ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റെന്നും തൃഷ ചോദിക്കുന്നു.

ആദ്യ പേജില്‍
സനാഖാനെതിരെ പരാതി കൊടുത്തത് തൃഷയോ?

Story first published:  Sunday, August 19, 2012, 12:40 [IST]
English summary
Few days before, Sana Khan made a statement in Chennai that, it is all south Indian actresses who are drunkards and addicts to drugs, while north Indian actresses are mostly with clean habbits
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 2 , Eden Gardens, Kolkata
Rajasthan Royals: 100 / 4, 13.4 Overs
2nd Test , Headingley, Leeds
Play stopped for day.