Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സ്‌നേഹയെത്തുന്നു ബിരിയാണിയുമായി!

Written by:
Published: Saturday, September 15, 2012, 16:45 [IST]

Sneha And Prasanna Joins In Biryani
 

നടന്‍ പ്രസന്നയുമായുള്ള വിവാഹത്തിന് ശേഷം തമിഴകത്തേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ് സ്‌നേഹ. കാര്‍ത്തി നായകനാവുന്ന ബിരിയാണി എന്ന ചിത്രത്തിലൂടെയാണ് സ്‌നേഹ വീണ്ടും കോളിവുഡ് പ്രേക്ഷകര്‍ക്ക്് മുന്നിലെത്തുന്നത്. സ്‌നേഹയുടെ ഭര്‍ത്താവായ പ്രസന്നയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ് അധികം കാലമാവുന്നതിന് മുന്‍പ് തന്നെ തമിഴ് ചിത്രത്തില്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ ഒന്നിച്ചു പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമായാണ്.

കോളിവുഡിലെ മറ്റ് താരദമ്പതികളായ അജിത്ത്-ശാലിനി, സൂര്യ-ജ്യോതിക എന്നിവരൊന്നും വിവാഹത്തിന് ശേഷം ഒരുമിച്ച് അഭിനയരംഗത്തേയ്ക്കിറങ്ങിയിട്ടില്ല. എന്നാല്‍ സ്‌നേഹയും പ്രസന്നയും ഇവരുടെ പാത പിന്തുടരാന്‍ തയ്യാറല്ലെന്ന സൂചനയാണ് നല്‍കുന്നത്. വിവാഹം കഴിഞ്ഞയുടന്‍ തന്നെ ഇരുവരും പരസ്യചിത്രങ്ങളില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു. തുടര്‍ന്നാണ് 'ബിരിയാണി' എന്ന സിനിമയിലേയ്ക്ക് എത്തുന്നത്.

2000ത്തില്‍ പുറത്തിറങ്ങിയ 'ഇങ്ങനെ ഒരു നിലാപക്ഷി'യിലൂടെയാണ് സ്‌നേഹ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഈ സിനിമ വിജയിച്ചില്ലെങ്കിലും തുടര്‍ന്ന് മമ്മൂട്ടിയുടെ നായികയായി എത്തിയ 'ആനന്ദം' വിജയിച്ചതോടെ സ്‌നേഹ സിനിമാലോകത്ത് ശ്രദ്ധിക്കപ്പെട്ടു.

English summary
Karthi’s upcoming movie “Biryani” is been directed by Venkat Prabhu. There was confusion in playing the lead role by Surya or Karthi
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter