twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അനീഷ് ഉപാസനയുടെ മാറ്റിനി തമിഴിലേക്ക്‌

    By Lakshmi
    |

    സിനിമയുടെ കാര്യത്തില്‍ തമിഴും മലയാളവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ പണ്ടേയ്ക്കു പണ്ടേ തുടങ്ങിയതാണ്. നടിമാരും, നടന്മാരും സാങ്കേതിക വദഗ്ധരുമെന്ന് വേണ്ട കഥകളും അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാറുണ്ട്. എത്രയോ തമിഴ് ചിത്രങ്ങള്‍ മലയാളത്തിലേയ്ക്കും മലയാള ചിത്രങ്ങള്‍ തമിഴിലേയ്ക്കും റീമേക്ക് ചെയ്യുകയും മൊഴിമാറ്റം നടത്തുകയുമെല്ലാം ചെയ്തിട്ടുണ്ട്.

    ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലായി വരുന്ന ചിത്രമാണ് മാറ്റിനി. അനീഷ് ഉപാസനയുടെ ചിത്രമായ മാറ്റ്‌നി വൈകാതെ തമിഴിലേയ്ക്ക് റീമേക്ക് ചെയ്യപ്പെടും. അനീഷ് ഉപാസന തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മലയാളത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ താരനിരയായിരിക്കും തമിഴ് മാറ്റിനിയില്‍ എന്നാണ് അനീഷ് പറയുന്നത്. മലയാളത്തില്‍ മഖ്ബൂല്‍ സല്‍മാനും മൈഥിലുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴ് ചിത്രത്തിനായി ഏതാനും തമിഴ് നടന്മാരുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്ന് അനീഷ് പറയുന്നു.

    മാറ്റിനി വമ്പന്‍ വിജയമായിരുന്നു എന്ന് പറയാന്‍ കഴിയില്ലെങ്കിലും മോശമല്ലാത്ത കളക്ഷന്‍ നേടിയ ചിത്രമായിരുന്നു. ഇതിന് പ്രധാനമായും കാരണമായത് മൈഥിലുയെ ഐറ്റം നമ്പര്‍ തന്നെയായിരുന്നു. മൈഥിലി സിഗരറ്റു വലിയ്ക്കുന്നതരത്തിലുള്ള ചിത്രത്തിന്റെ പോസ്റ്ററുകള്‍ താരത്തെയും സംവിധായകനെയും നിയമക്കുരുക്കിലാക്കുകയും ചെയ്തിട്ടുണ്ട്.

    അന്തരിച്ച സംഗീത സംവിധായകന്‍ ഗിരീഷ് പുത്തഞ്ചേരി അവസാനമായി എഴുതിയ തിരക്കഥയാക്കാനുള്ള തയ്യാറെടുപ്പിലാണ് അനീഷിപ്പോള്‍. ഇതില്‍ അഭിനയിക്കാനായി മോഹന്‍ലാലിനെ സമീപിയ്ക്കുമെന്നും അദ്ദേഹം സമ്മതം മുളിയാല്‍ തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും അനീഷ് പറയുന്നു. 2004ലാണ് ഗിരീഷ് ഈ തിരക്കഥ എഴുതിയത്. മോഹന്‍ലാലിനെ മനസില്‍ കണ്ട് തയ്യാറാക്കിയ കഥയാണിത്. അടുത്തിടെയാണ് ഗിരീഷിന്റെ ഭാര്യ തിരക്കഥ അനീഷിന് കൈമാറിയത്.

    English summary
    The latest to join the list of Malayalam movies that are being remade in Tamil is director Aneesh Upasana's 'Matinee'.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X