Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

നേവിയില്‍ നിന്ന് വെള്ളിത്തിരയിലേക്ക്

Posted by:
Published: Wednesday, November 16, 2011, 11:45 [IST]

11 16 Actor Jayan Tribute 2 Aid0166
 

കൊല്ലം ഗവ.ബോയ്‌സ് ഹൈസ്‌ക്കൂളില്‍ നിന്ന് പത്താം ക്‌ളാസ് കഴിഞ്ഞ ജയന്‍ നേവിയില്‍ ജോയിന്‍ ചെയ്തു. പതിനാറുകൊല്ലത്തെ നേവി ഓഫീസറുടെ ജോലിക്കുശേഷം അടക്കാനാവാത്ത അഭിനയമോഹം സിനിമയിലേക്ക് വഴിനടത്തുകയായിരുന്നു.

എറണാകുളത്തെ സൗഹൃദ കൂട്ടങ്ങളില്‍ ജയന്റെ അഭിനയവിഷയം സജീവമായിരുന്നു. ജോസ്പ്രകാശിന്റെ മകന്‍ രാജന്‍ മാത്യുവിലൂടെ ശാപമോക്ഷം എന്ന സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷം ലഭിക്കുന്നു. ഇതിനുമുമ്പ് പോസറ്റ്മാനെ കാണാനില്ല എന്ന ചിത്രത്തിലൊരു ചെറിയവേഷം, വിധുബാല നായികയായ പേരിടാത്ത ചിത്രത്തില്‍ സ്വഭാവനടന്റെ വേഷം ഇതുപക്ഷേ റിലീസ് ചെയ്തില്ല.

എന്നാല്‍ 1974ലെ ശാപമോക്ഷമായിരുന്നു ജയനും ശാപമോക്ഷം നല്കിയത്. തുടര്‍ന്ന് ഹരിഹരന്റെ പഞ്ചമിയിലെ വില്ലനായ ഫോറസ്‌റ് റെയ്ഞ്ചര്‍, നവോദയായുടെ തച്ചോളിഅമ്പു, ശ്രീകുമാരന്‍ തമ്പിയുടെ ഏതോ ഒരു സ്വപ്നത്തിലെ വേറിട്ട സന്യാസിയുടെ കഥാപാത്രം വീണ്ടും ഹരിഹരന്റെ ശരപജ്ഞരം. ശരപജ്ഞരത്തിന് ശേഷം ജയന്‍ തിരക്കുകളിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു.

രണ്ട് വര്‍ഷം കൊണ്ട് നിലത്തുനില്ക്കാന്‍ അനുവദിക്കാത്ത വിധം സിനിമകള്‍.മലയാളത്തിലെ പ്രഗല്ഭരായ സംവവിധായകരും നിര്‍മ്മാതാക്കളും ജയനുവേണ്ടി ക്യൂ നില്‍ക്കുന്ന അവസ്ഥ. രണ്ടുവര്‍ഷത്തിനുള്ളില്‍ നാല്‍പ്പത്തെട്ടോളം സിനിമകള്‍, മരണം സംഭവിച്ചപ്പോള്‍ അഭിനയിച്ചു പൂര്‍ത്തീകരിക്കാത്ത പത്തോളം ചിത്രങ്ങള്‍ ഇതായിരുന്നു ജയന്റെ തിരക്കുകളുടെ യഥാര്‍ത്ഥ ചിത്രം.

സര്‍പ്പം, ഇരുമ്പഴികള്‍, ആവേശം, ചന്ദ്രഹാസം, നായാട്ട്, മൂര്‍ഖന്‍, ചാകര, കരിമ്പന, മനുഷ്യമൃഗം, അങ്ങാടി, കാന്തവലയം പൗരുഷത്തിന്റെ ശരീരഭാഷ അടക്കിവാണ സിനിമകള്‍ ഇങ്ങിനെയെത്രയെത്ര. മരണശേഷം റിലീസ് ചെയ്ത ചിത്രങ്ങളാണ് അഗ്‌നിശരം, ആക്രമണം, അഭിനയം, തടവറ, സഞ്ചാരി, കോളിളക്കം, അറിയപ്പെടാത്ത രഹസ്യം, എന്റെ ശത്രുക്കള്‍ തുടങ്ങിയവ. ചിലസീനുകള്‍ കൂട്ടിചേര്‍ത്തും അപൂര്‍ണ്ണമായവ ഒഴിവാക്കിയും ആലപ്പി അഷ്‌റഫ് എന്ന സിനിമ പ്രവര്‍ത്തകന്റെ ജയനെ അനുകരിക്കുന്ന ശബ്ദവും ഒക്കെ കൊണ്ടാണ് ഈ സിനിമകള്‍ പൂര്‍ത്തിയാക്കിയത്.

പഞ്ചപാണ്ഡവര്‍ എന്ന ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടുമില്ല. മറ്റ് നിര്‍മ്മാതാക്കളില്‍ പലരും ജയന്റെ അഭാവത്തില്‍ സിനിമകള്‍ നിര്‍ത്തിവെക്കുകയായിരുന്നു. ജയന് വൈവിധ്യങ്ങളുള്ള കഥാപാത്രങ്ങള്‍ വളരെ കുറച്ചേ ലഭിച്ചിട്ടുള്ളു. ഏതോ ഒരു സ്വപ്നം, ശരപഞ്ചരം, അങ്ങാടി എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

അടുത്തപേജില്‍
സിനിമയിലെ സാധാരണക്കാരന്‍

English summary
Noted Malayalam film actor Jayan(25 July 1939 – 16 November 1980) was today remembered on his 31st death anniversary. Krishnan Nair better known by his stage name Jayan was an Indian film actor, former sailor, stunt performer and 1970s style icon. He worked in Malayalam cinema, a sector of the Indian movie industry.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST