മോഹന്‍ലാല്‍ എന്ന മഹാനടന്റെ വരവിനും ഫാസില്‍ എന്ന സംവിധായകന്‍ ജനിച്ചതിനു പിന്നിലും നവോദയ എന്ന ബാനറിന്റെ പിന്‍ബലമായിരുന്നു.
സിബി മലയില്‍, പ്രിയദര്‍ശന്‍, രഘുനാഥ് ലേരി, ശാലിനി, സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ് , മോഹന്‍സിത്താര ുടങ്ങി സിനിമയുടെ എല്ലാ മേഖലയില്‍ നിന്നുയര്‍ന്നുവന്ന പല പ്രമുഖര്‍ക്കു പിന്നിലും സിനിമയെ അകമഴിഞ്ഞ് സ്‌നേഹിച്ച അപ്പച്ചന്റെ നല്ല മനസ്സായിരുന്നു.
ലാഭം കിട്ടാനുള്ള ഒരു കച്ചവട ഉല്‍പ്പന്നമായിരുന്നില്ല അപ്പച്ചന് സിനിമ, തന്റെ വികാരവിചാരങ്ങളെ സമൂഹമായി പങ്കുവെക്കാനുള്ള വലിയ മാധ്യമമായിരുന്നു, കാലാതിവര്‍ത്തിയായ് അദ്ദേഹം അത് നിറവേറ്റുകയുമായിരുന്നു.
മലയാളസിനിമ മദിരാശിയില്‍ തമ്പടിച്ചു നിന്നകാലത്ത് നവോദയ, ഉദയ (കുഞ്ചാക്കോ) സ്റ്റുഡിയോകള്‍ സ്ഥാപിച്ച് ചിത്രീകരണത്തിനുള്ള എല്ലാ ആധുനിക സൌകര്യങ്ങളും കേരളത്തില്‍ ഒരുക്കി. പില്‍ക്കാലത്ത് സിനിമയില്‍ വരുന്ന സാങ്കേതിക മാറ്റങ്ങളെ അതിവേഗം മനസ്സിലാക്കുകയും അവ മലയാളസിനിമയ്ക്ക് സാദ്ധ്യമാക്കുകയും ചെയ്തു.
ഒന്നു മുതല്‍ പൂജ്യം വരെ, എന്റെമാമാട്ടിക്കുട്ടിയമ്മയ്ക്ക്, ചാണക്യന്‍, പൂവെ പൂ ചൂടവാ തുടങ്ങിയവയാണ് മറ്റ് പ്രമുഖചിത്രങ്ങള്‍. മലയാളസിനിമയുടെ പുതിയ രൂപഭാവങ്ങളോട് വേണ്ട വിധം യോജിച്ചു പോകാന്‍ അവസാനകാലങ്ങളില്‍ അപ്പച്ചന് കഴിഞ്ഞിരുന്നില്ലെങ്കിലും എല്ലാവിധ പിന്തുണയുമായ് സജീവമായ് കൂടെ നിന്നു.
അടുത്ത പേജില്‍
ആദ്യസിനിമയുടെ ക്യാമറ ലാലിന്





























