twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോനിഷ ഓര്‍മ്മയിലെ മഞ്ഞള്‍ പ്രസാദം

    By Meera Balan
    |

    നഖക്ഷതമെന്ന ആദ്യ അഭിനയിക്കുമ്പോള്‍ കോഴിക്കോട് പന്നിയങ്കരക്കാരി മോനിഷ ഉണ്ണിയ്ക്ക് പ്രായം പതിനാല്. ആദ്യ ചിത്രത്തിന് തന്നെ ദേശീയ അവാര്‍ഡ്. നിധി പോലെ ദെവം തനിയ്ക്ക് തന്ന മകളെ വിധി തട്ടിയെടുത്തപ്പോള്‍ ശ്രീദേവി ഉണ്ണിയെന്ന മോനിഷയുടെ അമ്മ തളര്‍ന്നു പോയി. 1992 ഡിസംബര്‍ അഞ്ചിന് 21മത്തെ വയസ്സിലാണ് മോനിഷയെന്ന കലാകാരി ലോകത്തോട് വിടപറയുന്നത്.

    വെറും ആറ് വര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍ ഈ നടിയെ മലയാളി അംഗീകരിച്ചു. ശാലീന സൗന്ദര്യവും മികച്ച അഭിനയശേഷിയുമുള്ള ആ പെണ്‍കുട്ടി ഇന്നും ജീവിയ്ക്കുന്നു മലയാളികളുടെ മനസില്‍ മായാത്ത മഞ്ഞള്‍പ്രസാദമായി.

    മോനിഷ ഒരു മകള്‍ എന്നതിനപ്പുറം തന്റെ വഴികാട്ടി കൂടിയായിരുന്നെന്ന് അമ്മ. എല്ലാ കാര്യങ്ങളും തന്നോട് പറയുമായിരുന്ന മകള്‍ മരിയ്ക്കുന്നതിന് രണ്ട് ദിവസം മുന്‍പ് അസ്വസ്ഥയായിരുന്നെന്നും എന്തോ ഒരു പ്രശ്‌നം അവരെ അലട്ടിയിരുന്നെന്നും ശ്രീദേവി ഉണ്ണി ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു .മോനിഷ മരിച്ച് 21 വര്‍ഷങ്ങള്‍ കഴിഞ്ഞ വേളയില്‍ മകളെപ്പറ്റി അമ്മ ശ്രീദേവി പറയുന്നു.

    മോനിഷ ഉണ്ണി

    മോനിഷ പറായതെ പോയ രഹസ്യം

    1971 നവംബര്‍ 31 ന് കോഴിക്കോട് ജില്ലയിലെ പന്നിയങ്കരയില്‍ ജനിച്ചു. നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ് കടന്നു വന്നു. ആദ്യ ചിത്രത്തിന് തന്നെ മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ചെപ്പടി വിദ്യ എന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ 1992 ല്‍ ആലപ്പുഴയിലെ ചേര്‍ത്തലയില്‍ വച്ച് കാറപകടത്തില്‍ മോനിഷ മരിച്ചു.

    ആദ്യത്തെ പെണ്‍കുട്ടി

    മോനിഷ പറായതെ പോയ രഹസ്യം

    അമ്മയുടെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിയ്ക്കാന്‍ ജന്മമെടുത്ത പെണ്‍കുട്ടി. മോനിഷയുടെ അമ്മയുടെ വാക്കുകളാണിത്. മകളെ കലാകാരിയാക്കണമെന്നതായിരുന്നു അമ്മയുടെ ആഗ്രഹം. കുഞ്ഞ് മോനിഷയുടെ നടത്തവും കരച്ചിലുമെല്ലാം അമ്മ ഓര്‍ത്തെടുക്കുന്നു. കരച്ചില്‍ കേള്‍ക്കാന്‍ പോലും ഇമ്പമുണ്ടായിരുന്നെന്ന് അമ്മ. അഞ്ച് വയസ്സുമുതല്‍ ശാസ്ത്രീയമായി നൃത്തം അഭ്യസിച്ചു തുടങ്ങി

    രണ്ട് മണിയ്ക്കൂര്‍ നീണ്ട അരങ്ങേററം

    മോനിഷ പറായതെ പോയ രഹസ്യം

    അരങ്ങേറ്റത്തിലൂടെ തന്നെ ശ്രദ്ധിയ്ക്കപ്പെട്ടു. മോഹിനിയാട്ടം നര്‍ത്തകിയായ ശ്രീദേവി ഉണ്ണിയെക്കാള്‍ പിന്നീട് വേദികളില്‍ ശ്രദ്ധിയ്ക്കപ്പെട്ടത് മകള്‍ മോനിഷ തന്നെയായിരുന്നു

    അമ്മയുടെ മോഹം

    മോനിഷ പറായതെ പോയ രഹസ്യം

    സിനിമാ നടിയാവണമെന്ന് ശ്രീദേവി ഉണ്ണി ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവര്‍ക്കതിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മകളിലൂടെയെങ്കിലും തന്റെ ആഗ്രഹം നിറവേറണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു

    മകളെ പിന്തുണയ്ക്കുന്ന അച്ഛന്‍

    മോനിഷ പറായതെ പോയ രഹസ്യം

    മോനിഷയ്ക്ക് സകല പിന്തുണയും നല്‍കുന്നത് അച്ഛനായിരുന്നെന്ന് ശ്രീദേവി. മകള്‍ തന്റെ പ്രിയപ്പെട്ട സുഹൃത്തായിരുന്നെന്നും ശ്രീദേവി. മോനിഷയ്ക്കും സഹോദരനും സകല സ്വാതന്ത്ര്യങ്ങളും നല്‍കിയാണ് വളര്‍ത്തിയത്

     ദേശീയ അവാര്‍ഡ്

    മോനിഷ പറായതെ പോയ രഹസ്യം

    1986 മെയ് 1 മാണ് മോനിഷയെ തേടി ദേശീയ അവാര്‍ഡ് എത്തുന്നത്. ആ ദിനം ജീവിതത്തില്‍ ഒരിയ്ക്കലും മറക്കാന്‍ കഴിയാത്തതായിരുന്നെന്നും ശ്രീദേവി ഉണ്ണി

    ആരാധനയോടെ

    മോനിഷ പറായതെ പോയ രഹസ്യം

    സ്വന്തം അമ്മ പോലും മോനിഷയെ ആരാധനയോടെയാണ് നോക്കി കണ്ടിരുന്നത്

    നിഷ്‌കളങ്ക

    മോനിഷ പറായതെ പോയ രഹസ്യം

    മകള്‍ നിഷ്‌കളങ്കയായിരുന്നെന്നും എപ്പോഴും സന്തോഷവതിയായി മാത്രമേ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂവെന്നും അമ്മ ഓര്‍ത്തെടുക്കുന്നു

    മലയാളം അറിയില്ല

    മോനിഷ പറായതെ പോയ രഹസ്യം

    മലയാളം എഴുതാനും വായിക്കാനും മോനിഷയ്ക്ക് അറിയില്ലായിരുന്നു, പക്ഷേ വളരെ നന്നായി മോനിഷ മലയാളം സംസാരിയ്ക്കുമായിരുന്നു

    മോനിഷയെ അലട്ടുന്നതെന്തായിരുന്നു

    മോനിഷ പറായതെ പോയ രഹസ്യം

    മരിയ്ക്കുന്നതിന് മുന്‍പ് മോനിഷ അസ്വസ്തയായിരുന്നുവെന്ന് അമ്മ. പലതവണ ഇക്കാര്യം ചോദിച്ചെങ്കിലും മോനിഷ മറുപടി പറഞ്ഞില്ലെന്നും ശ്രീദേവി

    ശ്രീവിദ്യയുടെ മുന്നറിയിപ്പ്

    മോനിഷ പറായതെ പോയ രഹസ്യം

    മോനിഷ കാറപകടത്തില്‍ മരിയ്ക്കുന്ന ദിവസം രാവിലെ ശ്രീവിദ്യ മോനിഷയെ വിളിച്ചിരുന്നു. പുലര്‍ച്ചെ യാത്രചെയ്യരുതെന്നും മോനിഷയുടെ സമയം നന്നല്ലെന്നും ഉപദേശിയ്ക്കാനായിരുന്നു ശ്രീവിദ്യ വിളിച്ചത്

    അപകടം

    മോനിഷ പറായതെ പോയ രഹസ്യം

    ചേര്‍ത്തലയില്‍ വച്ചാണ് മോനിഷ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടതും നടി മരിയ്ക്കുന്നതും. അമ്മ പരുക്കുകളോടെ രക്ഷപ്പെട്ടു

    മോനിഷയില്ലാത്ത 21 വര്‍ഷം

    മോനിഷ പറായതെ പോയ രഹസ്യം

    മലയാളത്തില്‍ ആറ് വര്‍ഷത്തെ സിനിമാജീവിതം മാത്രമേ മോനിഷയ്ക്ക് ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും ഇന്നും ആ നടിയുടെ വേര്‍പാട് ഒരു തീരാനഷ്ടമായി മലയാള സിനിമയില്‍ നില നില്‍ക്കുന്നു

    മായാത്ത മഞ്ഞള്‍പ്രസാദം

    മോനിഷ പറായതെ പോയ രഹസ്യം

    പ്രേക്ഷകരുടെ മനസില്‍ മോനിഷയ്ക്ക് മരണമില്ല. മായാത്ത മഞ്ഞള്‍പ്രസാദമായി ഈ നായികയെ ഇന്നും മലയാളികള്‍ ഓര്‍ക്കുന്നു.

    മോനിഷയുടെ സ്വഭാവം

    മോനിഷ പറായതെ പോയ രഹസ്യം

    വസ്ത്രധാരണം, പെരുമാറ്റം എന്നിവയിലെല്ലാം മോനിഷ തന്നെ അതിശയിപ്പിച്ചിട്ടുണ്ടെന്നും അമ്മ. വളരെ ചെറിയ പ്രായത്തില്‍ സിനിമയിലെത്തിയെങ്കിലും പക്വതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മോനിഷയ്ക്ക് കഴിയുമായിരുന്നെന്നും അമ്മ

    English summary
    21 Years, Malayalam Cinema miss actress Monisha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X