സിസ്റര്‍ പോള്‍സിയുടെ മരണം: ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു

തിങ്കള്‍, ജൂണ്‍ 26, 2000, 5:30 [IST]
പാല: സിസ്റര്‍ പോള്‍സിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് 13 അംഗ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. മെയ് 17-ന് ഒരു കോണ്‍വെന്റിലാണ് സംശയകരമായ സാഹചര്യത്തില്‍ സിസ്റര്‍ പോള്‍സിയുടെ മൃതശരീരം കണ്ടെത്തിയത്.

സംസ്ഥാനത്ത് ഇതുവരെ സംശയകരമായ സാഹചര്യത്തില്‍ 17 കന്യാസ്ത്രീകളുടെ മരണം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്ന് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇവയെല്ലാം ആത്മഹത്യയാണെന്ന് പറഞ്ഞ് അന്വേഷണം മതിയാക്കുകയാണ് കേരള പോലീസ് ചെയ്യാറുള്ളത്. അവയെല്ലാം ആത്മഹത്യയാണെങ്കില്‍ കന്യാസ്ത്രീകളെ അതിലേക്ക് നയിച്ച സാഹചര്യം പുറത്തുകൊണ്ടുവരണം.

ലോകാഭിവൃദ്ധിക്കുവേണ്ടി ഭൗതികസുഖങ്ങള്‍ ത്യജിച്ച് ആത്മീയത ജീവിതം നയിക്കുന്ന തേടിയ കന്യാസ്ത്രീകളുടെ മരണത്തിനുത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് സംസ്ഥാനസര്‍ക്കാരിനോടും സഭാധികാരികളോടും കൗണ്‍സില്‍ ആവശ്യപ്പെട്ടു.

Back to Index Page
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST