Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പള്ളിക്കടുത്ത് സ്ഫോടനം

Published: Monday, July 10, 2000, 5:30 [IST]

 
ബാംഗ്ലൂര്‍: മൈസൂര്‍ റോഡില്‍ മറ്റൊരു ക്രിസ്ത്യന്‍ ദേവാലയത്തില്‍ കൂടി ജൂലൈ ഒമ്പത് ഞായറാഴ്ച രാത്രി സ്ഫോടനമുണ്ടായി. ചെറിയ സ്ഫോടനമായിരുന്നു എന്ന് പോലീസ് പറഞ്ഞു. ആര്‍ക്കും പരിക്കില്ല.

നഗര പ്രാന്ത പ്രദേശത്തുള്ള പോള്‍ ആന്റ് ലൂര്‍ദ്സ് പള്ളിയിയുടെ പിന്‍ഭാഗത്താണ് സ്ഫോടനം ഉണ്ടായത് എന്ന് ജോയിന്റ് കമ്മീഷണര്‍ ഓഫ് പോലീസ് നാഗരാജ് അറിയിച്ചു. ഒരു ചടങ്ങിന് ശേഷം ആളുകള്‍ മടങ്ങുമ്പോഴായിരുന്നു ഇത്.

ദേവാലയത്തിന്റെ ചില ജനാലച്ചില്ലുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നു. സംഭവത്തിന് ശേഷം വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. അന്വേഷണം തുടങ്ങി കഴിഞ്ഞു. സ്ഥിതിഗതികള്‍ സമാധാനപരവും നിയന്ത്രണാധീനവും ആണെന്ന് നാഗരാജ് പറഞ്ഞു.

ക്രിസ്ത്യന്‍ പള്ളിയിലെ സ്ഫോടനം: പ്രതിഷേധമുയരുന്നു

Back to Index Page

Topics: malayalam news
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter