Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സിംഗര്‍കപ്പ്: ശ്രീലങ്ക ഫൈനലില്‍

Published: Monday, July 10, 2000, 5:30 [IST]

 
കൊളംബോ: പാക്കിസ്ഥാനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തി ശ്രീലങ്ക സിംഗര്‍കപ്പ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 241 റണ്‍ വിജയലക്ഷ്യത്തെ 49.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നുകൊണ്ടാണ് ശ്രീലങ്ക സിംഗര്‍കപ്പില്‍ തുടര്‍ച്ചയായ മൂന്നാം വിജയം കരസ്ഥമാക്കിയത്.

ഈ പരാജയത്തോടെ പാക്കിസ്ഥാന്റെ ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. കളിച്ച മൂന്നു മത്സരങ്ങളും തോറ്റ അവര്‍ക്ക് ഇനി ഫൈനലിലെത്തണമെങ്കില്‍ ദക്ഷിണാഫ്രിക്കയുമായുള്ളഅടുത്ത മത്സരം ജയിച്ചാല്‍ മാത്രം പോര. ശ്രീലങ്കയുമായുള്ള കളിയില്‍ ദക്ഷിണാഫ്രിക്ക പരാജയപ്പെടുകയും വേണം.

പാക്കിസ്ഥാന്റെ 240 റണ്ണിനെതിരെ ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കക്ക് ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ സനത് ജയസൂര്യയും ആവിഷ്ക ഗുണവര്‍ധനെയും സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. കൂടുതല്‍ ആക്രമണകാരി ഗുണവര്‍ധനെയായിരുന്നു. 50 പന്തില്‍ നിന്ന് 47 റണ്ണെടുത്ത ഗുണവര്‍ധനെയെ അബ്ദുള്‍ റസാഖ് ക്ലീന്‍ ബൗള്‍ഡാക്കിയെങ്കിലും പാക്കിസ്ഥാന് അവസരം മുതലാക്കാനായില്ല.

പിന്നീടെത്തിയ മാര്‍വന്‍ അട്ടപ്പട്ടു ക്യാപ്റ്റനുമായി ചേര്‍ന്ന് ഇന്നിംഗ്സിനെ കൊണ്ടുപോയി. 54 റണ്ണെടുത്ത ജയസൂര്യയും 25 റണ്ണെടുത്ത അട്ടപ്പട്ടുവും തുടരെതുടരെ പുറത്തായെങ്കിലും യുവതാരങ്ങളായ മഹേല ജയവര്‍ധനെയും കുമാര്‍ സംഘക്കാരയും ശ്രീലങ്കന്‍ ഇന്നിംഗ്സിനെ തോളിലേറ്റി. ശ്രീലങ്കയെ വിജയതീരത്തെത്തിച്ചതിനുശേഷമാണ് 49 റണ്ണെടുത്ത ജയവര്‍ധനെ പുറത്തായത്. അബ്ദുള്‍ റസാഖിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. പിന്നീടുള്ള നടപടിക്രമങ്ങള്‍ സംഘക്കാരയും റസ്സല്‍ ആര്‍നോള്‍ഡും ചേര്‍ന്ന് പൂര്‍ത്തിയാക്കി.

സ്കോര്‍ബോര്‍ഡ്
സിംഗര്‍കപ്പ്: ദക്ഷിണാഫ്രിക്കക്ക് 18 റണ്‍ വിജയം
സിംഗര്‍കപ്പ്: ദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്കക്ക് 37 റണ്‍ വിജയം
സിംഗര്‍കപ്പ്: ശ്രീലങ്ക പാക്കിസ്ഥാനെ അഞ്ചു വിക്കറ്റിന് തോല്പിച്ചു

Back to Index Page

Topics: malayalam news
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST