കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യനെല്ലി: ഒന്നാം പ്രതിക്ക് 27 വര്‍ഷം കഠിന തടവ്

  • By Staff
Google Oneindia Malayalam News

കോട്ടയം: സൂര്യനെല്ലി പെണ്‍വാണിഭക്കേസിലെ ഒന്നാം പ്രതി രാജുവിന് 27 വര്‍ഷം കഠിനതടവും 17,000 രൂപ പിഴയും ശിക്ഷ. പ്രത്യേക കോടതി ജഡ്ജി എം.ശശിധരന്‍ നമ്പ്യാരാണ് ശിക്ഷ വിധിച്ചത്.

മൂന്നു കേസുകളിലായാണ് രാജുവിന് 27 വര്‍ഷത്തെ ശിക്ഷ ലഭിച്ചത്. എന്നാല്‍ ഇത് ഏക കാലത്തനുഭവിച്ചാല്‍ മതിയാകും. അപ്പോള്‍ ശിക്ഷയുടെ കാലാവധി 13 വര്‍ഷമാകും. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം.

രണ്ടാം പ്രതി ഉഷയ്ക്ക് 17 വര്‍ഷം കഠിന തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മൂന്നു മുതല്‍ എട്ടു വരെയുള്ള പ്രതികള്‍ക്ക് 17 വര്‍ഷം കഠിന തടവും 20,000 രൂപ വീതം പിഴയുമാണ് ശിക്ഷ. എന്നാല്‍ ഇവര്‍ക്ക് 13 വര്‍ഷം വീതം തടവ് അനുഭവിച്ചാല്‍ മതി.

17-ാം പ്രതി മോഹനന് 14 വര്‍ഷം കഠിനതടവും 12,000 രൂപ പിഴയുമാണ് ശിക്ഷ. എന്നാല്‍ 10 വര്‍ഷത്തെ തടവുശിക്ഷയനുഭവിച്ചാല്‍ മതി. ഒമ്പത്, 10, 11, 13, 15, 16, 19, 22, 24, 27, 31, 33, 35, 37 പ്രതികള്‍ക്ക് 11 വര്‍ഷം കഠിന തടവും 15,000 രൂപ വീതം പിഴയും ശിക്ഷ ലഭിച്ചു. 12-ാം പ്രതിക്ക് 14 വര്‍ഷത്തെ കഠിനതടവും 10,000 രൂപ പിഴയും ശിക്ഷയായി ലഭിച്ചു.

18, 25, 34 പ്രതികള്‍ക്ക് ഒമ്പത് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. 38, 39 പ്രതികള്‍ക്ക് നാലു വര്‍ഷത്തെ കഠിന തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ ലഭിച്ചത്. പിഴയടച്ചില്ലെങ്കില്‍ എല്ലാ പ്രതികളും രണ്ടു വര്‍ഷം കൂടി ശിക്ഷയനുഭവിക്കണം.

ഇടുക്കി കൊന്നത്തടി പുതുച്ചിറയില്‍ രാജു(31), ചിറക്കടവ് തെക്കേത്തുകവല കൊട്ടോടിക്കുന്നേല്‍ ഉഷ(34), ചിറക്കടവ് പുതുപ്പറമ്പില്‍ പി.കെ.ജമാല്‍(38), പനച്ചിക്കാട് വെള്ളുത്തുരുത്തി നെല്ലിക്കല്‍ റെജി(40), പാലാ കുറിച്ചയില്‍ ചെറിയാച്ചന്‍(49), ചിറക്കടവ് വടക്കുംഭാഗം വടക്കേക്കര ഉണ്ണിക്കൃഷ്ണന്‍(34), കൊഴുവനാല്‍ നെടുംതകിടിയില്‍ ജോസ(42)്, ചിങ്ങവനം വലിയപറമ്പില്‍ ശ്രീകുമാര്‍(43), കുളത്തുമ്മേല്‍ കൊല്ലാട്ടുമുറി മാമ്പറത്തല രാജേന്ദ്രന്‍നായര്‍(37), അയമന്നൂര്‍ മാവേലിയില്‍ ജേക്കബ് സ്റീഫന്‍(49), കിഴക്കേക്കര വേലക്കോട് അജി(29), പൊന്‍കുന്നം മണാവില്‍ കോളനി വട്ടക്കാവുങ്കല്‍ സതീശന്‍(36), മാറാടി രാമമംഗലം പേട്ടക്കുഴി കണ്ടത്തില്‍ അലിയാര്‍(29), ആവോലി രാമമംഗലം കുഴിത്തൊട്ടിയില്‍ മുഹമ്മദ് യൂസഫ(40)്, മാറാടി രാമമംഗലം ഉണ്ണാണ്ണിപ്പിള്ളി പടിഞ്ഞാറേവട്ടത്ത് പുത്തന്‍പുരയില്‍ ദാവൂദ്(31), എരുമേലി പുഞ്ചവയല്‍ കല്ലിയില്‍ തുളസീധരന്‍(34), ചിറക്കടവ് പൊന്‍കുന്നം തെക്കേത്തുകവല കൊട്ടോടിക്കുന്നേല്‍ അയ്യാവു എന്ന മോഹനന്‍(37), ചിറക്കടവ് വടക്കുംഭാഗം കണ്ണച്ചുമല രാജന്‍നായര്‍(44), പൊന്‍കുന്നം പന്തിരുവേലില്‍ സണ്ണി എന്ന മാത്യു ജോസഫ്(44), ചിറക്കടവ് തെക്കയില്‍ ശ്രീകുമാര്‍(42), പുലിയന്നൂര്‍ കരുവാക്കുന്നേല്‍ സണ്ണി ജോര്‍ജ്(39), മീനച്ചില്‍ കിഴക്കതടിയൂര്‍ ഇല്ലിമൂട്ടില്‍ ജിജി(33), എലിക്കുളം ചീരാംകുഴിയില്‍ ജോസഫ്(40), ചിറക്കടവ് പിണമുറുകില്‍ സാബു(38), കുന്നത്തുനാട് രായമംഗലം കീഴില്ലം മണിക്കുടിയില്‍ വര്‍ഗീസ്(48), പുളിക്കന്‍കവല തെന്നശേരില്‍ ജോര്‍ജ്(39), തിരുവല്ല ഐക്കര വിജയകുമാര്‍(48), മാറാടി രാമമംഗലം ഉള്ളാപ്പിള്ളിയില്‍ പുത്തന്‍പുരയില്‍ അഷ്റഫ്(36), എളങ്ങുളം കുഴിക്കോട്ടുതാഴെ ആന്റണി(36), മാറാട്ടി പുത്തന്‍വീട്ടില്‍ ഷാജി(30), മാറാടി പുത്തന്‍തോപ്പില്‍ അനില്‍(39), കടയത്തൂര്‍ പുളിയംകുന്നേല്‍ ബാബു മാത്യു(36), മണ്ണറക്കയം തോണിക്കടവില്‍ കെ. തങ്കപ്പന്‍(42), കുറവിലങ്ങാട് കുന്നത്തുവീട്ടില്‍ ഷാജിയുടെ ഭാര്യ മേരി(37), കട്ടപ്പന കണ്ടമന്‍നാടാര്‍ തെരുവില്‍ വിലാസിനി(30) എന്നിവരാണ് കേസില്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയ പ്രതികള്‍.

23-ാം പ്രതിയായ പ്രൊഫ.ജേക്കബ് മാത്യു, 26-ാം പ്രതിയായ ചെങ്ങളത്തുപറമ്പില്‍ ജോഷി, 32-ാം പ്രതിയായ മാറാടികുന്നേല്‍ അജയകുമാര്‍, 36-ാം പ്രതിയായ തങ്കമണി മഠത്തില്‍ പാപ്പ എന്നിവരെ കുറ്റക്കാരല്ലെന്നു കണ്ട് വെറുതെവിട്ടിരുന്നു. ഈ കേസിലെ പ്രധാന പ്രതികളായ അഡ്വ.ധര്‍മ്മരാജന്‍, എലൈറ്റ് ദേവസ്യാച്ചന്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. മറ്റൊരു പ്രതിയായ കാഞ്ഞിരപ്പള്ളി സ്വദേശി സലിം വിചാരണക്കിടയില്‍ മരണമടഞ്ഞു.

ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് ഇത്രയധികം പേര്‍ പ്രതിയാകുന്ന കേസ് ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ്. 192 തവണ മാനഭംഗവും 18 തവണ കൂട്ടമാനഭംഗവും നടന്നതായാണ് കേസ്.

അഡ്വ. സി.എസ്. അജയന്‍, അഡ്വ. സുരേഷ്ബാബു എന്നിവരാണ് പ്രോസിക്യൂഷനു വേണ്ടി കോടതിയില്‍ വാദം നടത്തിയത്. ഒന്നാം പ്രതിക്കുവേണ്ടി അഡ്വ. ബാബു സെബാസ്റ്യന്‍ ഹാജരായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X