ജമ്മു: സപ്തംബര്‍ 10 ഞായറാഴ്ച രാത്രി ജമ്മു കശ്മീരിലെ മനസ്ബാലിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ ഇന്ത്യന്‍ സൈനികര്‍ വെടിവെച്ചുകൊന്നു.
മനസ്ബാലില്‍ സൈനികര്‍ നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ നാല് മണിക്കൂര്‍ നീണ്ടുനിന്നു.
കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായി സൈനിക വക്താവ് പറഞ്ഞു.


























