Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മുന്‍ ഡിജിപി എന്‍. കൃഷ്ണന്‍നായര്‍ അന്തരിച്ചു

Published: Monday, October 9, 2000, 23:53 [IST]

 
കൊല്ലം: മുന്‍ ഡിജിപിയും എഴുത്തുകാരനുമായ എന്‍. കൃഷ്ണന്‍നായര്‍ അന്തരിച്ചു. അദ്ദേഹത്തിന് 62 വയസായിരുന്നു.

ഒക്ടോബര്‍ ഒമ്പത് തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം 2.30ന് കൊല്ലം ബെന്‍സിഗര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

കൊല്ലം ഫാത്തിമ മാതാ കോളജില്‍ അധ്യാപികയായിരുന്ന പ്രൊഫ. സബിതയാണ് ഭാര്യ. ലേഖ, പ്രീത, സീമ എന്നിവര്‍ മക്കളാണ്.

മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാ മെഡല്‍, പ്രശസ്ത സേവനത്തിനുള്ള പൊലീസ് മെഡല്‍ എന്നിവ നേടിയിട്ടുണ്ട്. 1996ലാണ് സര്‍വീസില്‍ നിന്ന് പിരിഞ്ഞത്.

വിലങ്ങുകളില്ലാതെ എന്ന കൃഷ്ണന്‍നായരുടെ ആത്മകഥ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിലങ്ങുകളേ വിട, പ്രലോഭനങ്ങളേ പ്രണാമം, അമാവാസി എന്നീ നോവലുകളും എഴുതിയിട്ടുണ്ട്.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter