Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കൊച്ചി തുറമുഖത്ത് കര്‍ഷക ഉപരോധം

Published: Monday, October 9, 2000, 23:53 [IST]

 
കൊച്ചി: കൊച്ചി തുറമുഖത്ത് ഒക്ടോബര്‍ 11-ന് ബുധനാഴ്ച നടത്തുന്ന ഉപരോധത്തിന് മുന്‍ പ്രധാനമന്ത്രിമാരായ വി.പി.സിംഹ്, ദേവഗൗഡ എന്നിവര്‍ നേതൃത്വം നല്‍കും. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക-ഇറക്കുമതി നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടാണ് ഉപരോധം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഉപരോധത്തില്‍ പങ്കെടുക്കും.

ജയപ്രകാശ് നാരായണന്റെ ജന്മദിനമായ ഒക്ടോബര്‍ 10-ന് ആരംഭിക്കുന്ന ബഹുജനപ്രക്ഷോഭം കക്ഷിരാഷ്ട്രീയത്തിനതീതമാണെന്ന് സംഘാടകര്‍ പറഞ്ഞു. രാജ്യമെമ്പാടും നടത്തുന്ന പ്രക്ഷോഭത്തിന്റെ മുന്നോടിയായാണ് കൊച്ചി തുറമുഖത്ത് നടത്തുന്ന ഉപരോധം.

ലോകവ്യാപാരക്കരാറില്‍ ഇന്ത്യ ഒപ്പിടുന്നത് രാജ്യത്തിന്റെ സാമ്പത്തികഭദ്രതയും അടിത്തറയും തകര്‍ക്കുമെന്ന് വി.പി.സിംഹും ദേവഗൗഡയും ഒപ്പിട്ട പ്രസ്താവനയില്‍ പറയുന്നു.. ഇതിലെ വ്യവസ്ഥകളെക്കുറിച്ച് പുനര്‍വിചിന്തനം നടത്തണം. ഇറക്കുമതി നയം ഏറ്റവുമധികം ദോഷം ചെയ്തിരിക്കുന്നത് കേരളത്തിനാണ്. നാളികേരത്തിനും കുരുമുളകിനും മറ്റു നാണ്യവിളകള്‍ക്കുമെല്ലാം വിലയിടിഞ്ഞിരിക്കുന്നു - പ്രസ്താവന ചൂണ്ടിക്കാട്ടി.

ഇറക്കുമതിച്ചുങ്കം വര്‍ദ്ധിപ്പിക്കാന്‍ ഒരു കരാറും തടസ്സമല്ലാതിരുന്നിട്ടും കേന്ദ്രസര്‍ക്കാര്‍ അതിനു തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് ബഹുജനപ്രക്ഷോഭത്തിന് കേരളത്തില്‍ തുടക്കമിടുന്നതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.

ബുധനാഴ്ച രാവിലെ പത്തിനാണ് ഉപരോധം തുടങ്ങുക. വി.പി. സിംഹും ദേവഗൗഡയും രാവിലെ 10.55-ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങും. ഉച്ചകഴിഞ്ഞ് ഗസ്റ് ഹൗസില്‍ പത്രസമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter