കല്‍ക്കത്ത: തെക്കു പടിഞ്ഞാറന്‍ കല്‍ക്കത്തയിലെ ആര്‍മീനിയന്‍ ഘട്ട് സ്ട്രീറ്റിലുള്ള പോര്‍ട്ട് ട്രസ്റിന്റെ മൂന്നു ഗോഡൗണുകള്‍ കത്തിനശിച്ചു.ഒക്ടോബര്‍ 26വ്യാഴാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്.
ഫയര്‍ ഫോഴ്സുകാരുടെ നാലുമണിക്കൂര്‍ നീണ്ട ശ്രമഫലമായാണ് തീയണച്ചത്.
ഈ ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും ആയുര്‍വേദ മരുന്നുകളും പൂര്‍ണ്ണമായും കത്തിനശിച്ചു.തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.അപകടത്തില്‍ ആളപായമൊന്നും ഉണ്ടായില്ല.
കത്തിനശിച്ച ഗോഡൗണുകള്‍ പഴക്കം ചെന്നവയാണെന്ന് ബംഗാള്‍ ഫയര്‍ ബ്രിഗേഡ് മന്ത്രി പ്രതിം ചാറ്റര്‍ജി പറഞ്ഞു.ഈ കെട്ടിടത്തിലെ ഇലക്ട്രിക്വയറിംഗ് സംവിധാനം വളരെ മോശമായിരുന്നു.


















