Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി

Published: Friday, October 27, 2000, 23:53 [IST]

 
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിലെ അഞ്ച് ഡിവിഷനുകളിലേക്ക് നവംബര്‍ 25ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ നാലിടത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. യുഡിഎഫില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നു.

ജില്ലാപഞ്ചായത്തില്‍ മുളന്തുരുത്തി, പായിപ്ര, കൂവപ്പടി, പാറക്കടവ്,തൃക്കാക്കര എന്നീ ഡിവിഷനുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പാറക്കടവ് ഒഴികെയുള്ള ഡിവിഷനുകളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. യുഡിഎഫ് മുളന്തുരുത്തിയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചെങ്കിലും മറ്റ് സീറ്റുകളില്‍ ഒന്നിലേറെ പേര്‍ സീറ്റിനായി രംഗത്തുണ്ട്.

ടി.സി.ഷിബുവാണ് മുളന്തുരുത്തിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിപിഎം ടിക്കറ്റില്‍ മത്സരിക്കുന്ന ഷിബുവിനെ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ പി.പി.രാജന്‍ എതിരിടും. കൂവപ്പടിയില്‍ ജനതാദളിലെ എ.സി.പാപ്പുഞ്ഞുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പും ഈ സീറ്റിനായി രംഗത്തു വന്നതോടെ സ്ഥാനാര്‍ഥി നിര്‍ണയം പ്രതിസന്ധിയിലായിരിക്കുകയാണ്.

തൃക്കാക്കര വനിതാ ഡിവിഷനില്‍ ലിസി മത്തായി എല്‍ഡിഎഫ് സ്വതന്ത്രയായി മത്സരിക്കും. യുഡിഎഫില്‍ മുസ്ലിം ലീഗിന് നല്‍കിയിട്ടുള്ള സീറ്റാണിത്. സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ല. പായിപ്രയില്‍ സിപിഐയിലെ മോളി വര്‍ഗീസാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസിലെ ശോശാമ്മ തോമസായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥി.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് 2000

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Chennai Super Kings won by 48 runs