ഏപ്രില്‍ എട്ട് ഞായറാഴ്ച സരളാദേവിയുടെ വസതിയില്‍ ചേര്‍ന്ന ഐ ഗ്രൂപ്പ് നേതാക്കളുടെ യോഗമാണ് വിമതസ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചത്. പത്തനംതിട്ട ഡി സി സി സെക്രട്ടറിയും ആന്റണി വിഭാഗക്കാരനുമായ കെ. ശിവദാസന്‍നായര്‍ക്കാണ് ഇപ്പോള്‍ ആറന്മുളയില്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി സീറ്റ് നല്‍കിയിരിക്കുന്നത്. ആറന്മുള സീറ്റിലേയ്ക്കുള്ള പാനലില്‍ സരളാദേവിയും ഉള്‍പ്പെട്ടിരുന്നു. അവസാനലിസ്റ്റില്‍ അവര്‍ തഴയപ്പെടുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വിമതനീക്കം.
സംസ്ഥാനത്തെ മറ്റ് ചില സീറ്റുകളിലും വിമത സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കരുണാകരവിഭാഗം തീരുമാനിച്ചതായി അറിയുന്നു. തൃശൂരില്‍ സീറ്റ് നിഷേധിക്കപ്പെട്ട ഡി സി സി പ്രസിഡന്റ് സി. എന്‍. ബാലകൃഷ്ണന്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ വിമതസ്ഥാനാര്‍ത്ഥികളായി രംഗത്തുവരുമെന്നാണ് സൂചന .
ഹൈക്കമാന്‍ഡിനോട് യാചിക്കില്ല: മുരളി
കരുണാകരന്റെ രാജി സ്വീകരിച്ചിട്ടില്ല: ആസാദ്
തീരുമാനത്തിന് കരുണാകരനെ ചുമതലപ്പെടുത്തി
കരുണാകരന്റെ രാജി ലഭിച്ചില്ല: എഐസിസി
കരുണാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗത്വം രാജിവച്ചു
കരുണാകരനെ അനുയായികള്‍ പൊതിഞ്ഞു
സ്ഥാനാര്‍ത്ഥിലിസ്റായി; പത്മജയ്ക്ക് സീറ്റില്ല
സീറ്റ് തര്‍ക്കംതീര്‍ക്കാന്‍ രമേശ് ചെന്നിത്തല
കരുണാകരന്‍ യാത്ര മാറ്റി വച്ചു, പത്മജയ്ക്ക് സീറ്റു കിട്ടിയേക്കും
പത്മജയ്ക്ക് സീറ്റില്ല ; കരുണാകരന്‍ പോരിന്
തര്‍ക്കസീറ്റുകള്‍: സോണിയ തീരുമാനിയ്ക്കും
എറണാകുളത്ത് കെ.വി. തോമസ്
നിയമസഭാ തിരഞ്ഞെടുപ്പ് 2001: കൂടുതല്‍ റിപ്പോര്‍ട്ടുകള്‍




























