പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വത്തോട് ഞങ്ങള്‍ യാജിക്കില്ല. ഇതുവരെ ഒരു കേന്ദ്ര നേതാവും ഞങ്ങളെ സമീപിച്ചിട്ടുമില്ല, ഏപ്രില്‍ എട്ട് ഞായറാഴ്ച തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുരളി പറഞ്ഞു. കാത്തിരുന്ന് കാണുകയെന്നതാണ് ഞങ്ങളുടെ രീതി. അതാതു സാഹചര്യങ്ങള്‍ക്കനുസരിച്ച് കെ. കരുണാകരന്‍ അനുയോജ്യമായ തീരുമാനങ്ങളെടുക്കും - അദ്ദേഹം തുടര്‍ന്നു.
ഇപ്പോഴത്തെ പ്രശ്നങ്ങള്‍ വരുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സാധ്യതയെ ബാധിക്കില്ലേ എന്ന ചോദ്യത്തിന് പിന്നില്‍ നിന്ന് കുത്തിയാല്‍ എന്തു ചെയ്യണമെന്നായിരുന്നു മുരളിയുടെ മറുചോദ്യം. ഇപ്പോഴത്തെ അവസ്ഥക്ക് കാരണക്കാര്‍ തങ്ങളല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതുപ്പള്ളി മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന ചെറിയാന്‍ ഫിലിപ്പിനെ പിന്തുണക്കണമോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയില്‍ എ വിഭാഗത്തിലെ മുതിര്‍ന്ന നേതാവായ ഉമ്മന്‍ ചാണ്ടിക്കെതിരായാണ് ചെറിയാന്‍ മത്സരിക്കുന്നത്.
കരുണാകരന്റെ രാജി സ്വീകരിച്ചിട്ടില്ല: ആസാദ്
തീരുമാനത്തിന് കരുണാകരനെ ചുമതലപ്പെടുത്തി
കരുണാകരന്റെ രാജി ലഭിച്ചില്ല: എഐസിസി
കരുണാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗത്വം രാജിവച്ചു
കരുണാകരനെ അനുയായികള്‍ പൊതിഞ്ഞു
സ്ഥാനാര്‍ത്ഥിലിസ്റായി; പത്മജയ്ക്ക് സീറ്റില്ല
സീറ്റ് തര്‍ക്കംതീര്‍ക്കാന്‍ രമേശ് ചെന്നിത്തല
കരുണാകരന്‍ യാത്ര മാറ്റി വച്ചു, പത്മജയ്ക്ക് സീറ്റു കിട്ടിയേക്കും
പത്മജയ്ക്ക് സീറ്റില്ല ; കരുണാകരന്‍ പോരിന്
തര്‍ക്കസീറ്റുകള്‍: സോണിയ തീരുമാനിയ്ക്കും
എറണാകുളത്ത് കെ.വി. തോമസ്
നിയമസഭാ തിരഞ്ഞെടുപ്പ് 2001: കൂടുതല്‍ റിപ്പോര്‍ട്ടുകള്‍




















