കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്രാസ് മെയില്‍ പുഴയില്‍ വീണു; 29 മരണം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മംഗലാപുരം-ചെന്നൈ മദ്രാസ് മെയില്‍ തീവണ്ടി കടലുണ്ടി പുഴയില്‍ വീണ് 29 പേര്‍ മരിച്ചു.15 പേര്‍ക്കെങ്കിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും കൂടാമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ജൂണ്‍ 22 വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് അപകടം സംഭവിച്ചത്.

മരിച്ചവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇതുവരെ പരിക്കേറ്റ 200 പേരെ വിവിധ ആശുപത്രികളിലാക്കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 24 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. ചെറുവണ്ണ ആശുപത്രിയില്‍ 50 പേരെയും തിരൂരങ്ങാടി സര്‍ക്കാര്‍ ആശുപത്രിയില്‍ 14 പേരെയുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്്. ഫറൂഖ് ആശുപത്രിയിലും ബേബി മെമ്മോറിയല്‍ ആശുപത്രിയിലും പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുണ്ട്.

പാളം തെറ്റിയത് എട്ടു ബോഗികള്‍
മംഗലാപുരം- ചെന്നൈ 6602 നമ്പര്‍ തീവണ്ടിയുടെ ആറു ബോഗികളാണ് കോഴിക്കോടിനടുത്ത് കടലുണ്ടി പുഴയില്‍ വീണത്. രണ്ടു ബോഗികള്‍ കടലുണ്ടി പാലത്തില്‍ തൂങ്ങിക്കിടക്കുകയാണ്. കോഴിക്കോട് റെയില്‍വേസ്റേഷനില്‍ നിന്നും വൈകീട്ട് 4.45ന് തിരിച്ച തീവണ്ടി പതിനഞ്ചു മിനിറ്റിനകം അപകടത്തില്‍ പെട്ടു. ഫാറൂഖം സ്റേഷന്‍ കഴിഞ്ഞ് കടലുണ്ടി പാലം കടക്കുമ്പോഴാണ് അപകടമുണ്ടായത്. പഴക്കമേറിയ പാലമായതിനാല്‍, അതിന്റെ ഒരു തൂണ്‍ ഇടിഞ്ഞുവീണാണ് അപകടമുണ്ടായതെന്ന് കരുതുന്നു. അപകടകാരണത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണമുണ്ടായിട്ടില്ല.

തീവണ്ടിയുടെ എട്ട് ബോഗികളാണ് പാളം തെറ്റിയത്. ഇതില്‍ മൂന്നു ബോഗികള്‍ പുഴയില്‍ പൂര്‍ണ്ണമായും മുങ്ങിപ്പോയി. പുഴയില്‍ വീണവ ജനറല്‍ കമ്പാര്‍ട്മെന്റുകളായിരുന്നുവെന്ന് തിരുവനന്തപുരത്തുള്ള കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു. കനത്ത മഴ കാരണം വാര്‍ത്താവിനിമയ ബന്ധം തകരാറിലായിരിക്കുകയാണ്. ഇത് കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്നതിന് തടസ്സമായിട്ടുണ്ട്.

കേന്ദ്രറെയില്‍മന്ത്രി കേരളത്തിലേക്ക്
കേന്ദ്ര റെയില്‍വേ മന്ത്രി നിതീഷ്കുമാര്‍ അപകടവാര്‍ത്തയറിഞ്ഞതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ കടലുണ്ടിയിലേക്ക് തിരിച്ചിട്ടുണ്ട്. തീവണ്ടിയപകടത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. മഴയും ഇരുട്ടും കാരണം രക്ഷാപ്രവര്‍ത്തനം ഇഴഞ്ഞു നീങ്ങുകയാണ്. അപകടത്തെക്കുറിച്ച് ഇതുവരെ തനിക്കൊന്നുമറിയില്ലെന്ന് മന്ത്രി പറഞ്ഞു.

വിവരം ലഭിക്കാന്‍ ഫോണ്‍നമ്പറുകള്‍
മുഖ്യമന്ത്രി ആന്റണി കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിവരുന്നുണ്ട്. തിരുവനന്തപുരത്ത് ആഭ്യന്തരം, റവന്യൂ, ആരോഗ്യം എന്നീവകുപ്പുകളിലെ മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും അടങ്ങിയ ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലെ ഫോണ്‍ നമ്പര്‍ 091 0471 - 333147, 327375കൂടുതല്‍ വിവരമറിയാന്‍ കോഴിക്കോട് കണ്‍ട്രോള്‍ റൂമിലെ ഫോണ്‍ നമ്പര്‍:091-0495-701499091-0495-371400ചെന്നൈ:091-044-5354854മംഗലാപുരം: 091-08534-423137
കണ്ണൂര്‍ എക്സ്പ്രസ് റദ്ദാക്കി
അപകടത്തെതുടര്‍ന്ന് കണ്ണൂര്‍ എക്സ്പ്രസ് റദ്ദാക്കി. ജൂണ്‍ 23 ശനിയാഴ്ച പുറപ്പെടുന്ന തിരുവനന്തപുരം-മംഗലാപുരം പരശുറാം എക്സ്പ്രസും തൃശൂര്‍ വരെ മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് റെയില്‍വേ അറിയിച്ചു. തീവണ്ടിഗതാഗതം കുറച്ചു ദിവസത്തേക്ക് തടസ്സപ്പെടുമെന്ന് കരുതുന്നു.

റെയില്‍വേ പൊലീസും കേരളാപൊലീസും ഫയര്‍ഫോഴ്സും സുരക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുകയാണ്. പുഴയില്‍ വെള്ളമുയര്‍ന്നിട്ടുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം വിഷമകരമായിരിക്കുകയാണ്. പരിക്കേറ്റവരെ ദേശീയപാതയില്‍ നിന്നും കിട്ടുന്ന വാഹനങ്ങളില്‍ കയറ്റി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഡോക്ടര്‍മാരുടെ ഒരു സംഘവും പരിക്കേറ്റ സ്ഥലത്തുണ്ട്.കേരളത്തിലുണ്ടായിട്ടുള്ള ഏറ്റവും വലിയ റെയില്‍വേദുരന്തം 1988ല്‍ കൊല്ലം പെരുമണ്‍ ദുരന്തമാണ്. പെരുമണ്‍ ദുരന്തത്തില്‍ 103 പേര്‍ മരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X