കള്ള് ഷാപ്പുകള്‍ അബ്കാരികള്‍ക്ക് കൈമാറരുത്

ബുധന്‍, ഒക്ടോബര്‍ 10, 2001, 23:53 [IST]
തൃശൂര്‍: കള്ള്ഷാപ്പുകള്‍ അബ്കാരി കോണ്‍ട്രാക്ടര്‍മാര്‍ക്ക് കൈമാറരുതെന്ന് മുന്‍ എസ്എന്‍ഡിപി യോഗം പ്രസിഡന്റ് കെ.കെ.രാഹുലന്‍ ഉള്‍പ്പെടെ 33 ശ്രീനാരായണീയര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ മദ്യനയം ഉടന്‍ പ്രഖ്യാപിക്കണമെന്നും ഒരു പ്രസ്താവനയില്‍ ശ്രീനാരായണീയര്‍ ആവശ്യപ്പെട്ടു. എം. കെ. സാനു, ടി. എന്‍. ജയചന്ദ്രന്‍, മൂര്‍ക്കോത്ത് രാമുണ്ണി, ഐ.എം.വേലായുധന്‍ എന്നിവരും പ്രസ്താവനയില്‍ ഒപ്പുവെച്ചു.

സംസ്ഥാനത്ത് ഘട്ടം ഘട്ടമായി മദ്യനിരോധനം ഏര്‍പ്പെടുത്തുമെന്നും ചാരായനിരോധനം കര്‍ശനമായി തുടരുമെന്നുമാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നത്. ഇതിനെ ശ്രീനാരായണീയര്‍ സ്വാഗതം ചെയ്തിരുന്നു. ഈ വാഗ്ദാനം നടപ്പിലാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.ചാരായനിരോധനം തുടരുന്നുണ്ടെങ്കിലും കള്ള്ഷാപ്പുകളിലൂടെ നിയമവിരുദ്ധമായി ചാരായം വില്‍ക്കുന്നുണ്ട്. ഇത് തടയാന്‍ കള്ള് കോര്‍പ്പറേഷന്‍ സ്ഥാപിച്ച് കള്ള്വില്പന കോര്‍പ്പറേഷന്റെ കീഴിലാക്കണമെന്ന് ശ്രീനാരായണീയര്‍ ആവശ്യപ്പെട്ടു.

മദ്യനയം : കൂടുതല്‍ റിപ്പോര്‍ട്ടുകള്‍

User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST