ദൂരപരിധി ലംഘിച്ച് കള്ള്ഷാപ്പുകള്‍ പാടില്ല

ബുധന്‍, ഡിസംബര്‍ 5, 2001, 23:53 [IST]
കൊച്ചി: കള്ള് ഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ച നിബന്ധനകളില്‍ ഇളവ് അനുവദിക്കാന്‍ സര്‍ക്കാരിനോ എക്സൈസ് അധികൃതര്‍ക്കോ അധികാരമില്ലെന്ന് ഹൈക്കോടതി വിധിച്ചു.

ചീഫ് ജസ്റിസ് ബി. എന്‍. ശ്രീകൃഷ്ണ, ജസ്റിസ് എം. രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. തൃക്കാരയില്‍ രണ്ട് ക്ഷേത്രങ്ങളുടെയും ഒരു മുസ്ലിം പള്ളിയുടെയും നാനൂറ് മീറ്റര്‍ പരിധിക്കുള്ളില്‍ ഒരു കള്ള് ഷാപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ആലുവ സ്വദേശിയായ കെ. എന്‍. ശ്രീനിവാസന്‍ നല്‍കിയ ഹര്‍ജിയിന്മിലാണ് വിധിയുണ്ടായത്.

1994 വരെ നിബന്ധന പ്രകാരമുള്ള ദൂരപരിധിക്കകത്ത് പ്രവര്‍ത്തിക്കുന്ന കള്ള് ഷാപ്പുകള്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കാറുണ്ടായിരുന്നു. ഇതു സംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്തിയതോടെ ദൂരപരിധി പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കാതെയായി. എന്നാല്‍ 2001 ഏപ്രില്‍ മൂന്നിന് ദൂരപരിധിക്കകത്ത് പ്രവര്‍ത്തിക്കുന്ന കള്ള് ഷാപ്പുകളുടെ ലൈസന്‍സ് പുതുക്കിനല്‍കാവുന്നതാണെന്ന് അപ്പോള്‍ ഭരിച്ചിരുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

ഈ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭേദഗതി ചെയ്ത നിയമത്തില്‍ പറയുന്ന നിബന്ധനകളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST