കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരങ്ങില്‍ ശ്രീധരന്‍ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: സോഷ്യലിസ്റ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ അരങ്ങില്‍ ശ്രീധരന്‍ (76) അന്തരിച്ചു.

Arangil Sreedharanരക്തസമ്മര്‍ദ്ദംമൂലം കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹം വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് മരിച്ചത്. കുറച്ചു കാലമായി ചികിത്സിയിലായിരുന്നു.

1990 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ കേന്ദ്രവാണിജ്യവകുപ്പു സഹമന്ത്രിയായിരുന്നു ഇദ്ദേഹം.

1967-ല്‍ വടകരയില്‍ നിന്ന് ലോകസഭയിലേക്കും 88 ല്‍ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1952 ല്‍ മദ്രാസ് അസംബ്ലിയിലേക്കും മത്സരിച്ചിട്ടുണ്ട്.

1977 ല്‍ ജനതാപാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗമായ അദ്ദേഹം ജനതാദളിന്റെ സംസ്ഥാന ഘടകം പ്രസിഡന്റ് ആയിരുന്നിട്ടുണ്ട്.

പിന്നീട് ജനതാദള്‍ നേതൃത്വവുമായി തെറ്റിയ അദ്ദേഹം രാമകൃഷ്ണഹെഗ്ഡേയുടെ ലോക്ശക്തിയില്‍ അംഗമായി.

ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് വീരേന്ദ്രകുമാറുമായുണ്ടായ ചര്‍ച്ചകളെത്തുടര്‍ന്ന് മാതൃസംഘടനയിലേക്ക് തിരിച്ചു വന്ന അദ്ദേഹം രോഗബാധിതനായതിനെത്തുടര്‍ന്ന് വിശ്രമജീവതം നയിക്കുകയായിരുന്നു.

1925 ല്‍ കോഴിക്കോട് വടകരയില്‍ ജനിച്ച അദ്ദേഹം ദേശീയപ്രസ്ഥാനത്തിലൂടെയും സോഷ്യലിസ്റ് പ്രസ്ഥാനത്തിലൂടെയുമാണ് രാഷ്ട്രീയരംഗത്തെത്തിയത്. ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്തിട്ടുണ്ട്. 1946-ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ് പാര്‍ട്ടിയിലും തുടര്‍ന്ന് ഇന്ത്യന്‍ സോഷ്യലിസ്റ് പാര്‍ട്ടിയിലും അംഗമായി. സംയുക്ത സോഷ്യലിസ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു.

മൃതദേഹം വെള്ളിയാഴ്ച രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട് മൂന്നുവരെ കോഴിക്കോട് പൊതുദര്‍ശനത്തിന് വയ്ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X