കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ രാധാകൃഷ്ണന്‍ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: നോവലിസ്റും മാതൃഭൂമി എച്ച്.ആര്‍.ഡി.ആന്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജരുമായ കെ. രാധാകൃഷ്ണന്‍ (59) ചൊവാഴ്ച പുലര്‍ച്ചെ അന്തരിച്ചു. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു .

നഹുഷ പുരാണം എന്ന ഒറ്റ നോവല്‍കൊണ്ട് സാഹിത്യ ലോകത്ത് ശ്രദ്ധ പിടിച്ചു പറ്റിയ രാധാകൃഷ്ണന്‍ ചെറുകഥാ കൃത്തും മാനേജ്മെന്റ് വിദഗ്ധനുമാണ്. ശമനതാളമാണ് മറ്റൊരു നോവല്‍.

നഹുഷപുരാണം 1986 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിരുന്നു. 1997 ല്‍ ശതമനതാളം അബുദാബി ശക്തി അവാര്‍ഡും എസ്. ബി.റ്റി. സാഹിത്യ അവാര്‍ഡും നേടി.

നടന്‍ മധു നിര്‍മ്മിച്ച് ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ശുദ്ധികലശം എന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും രചിച്ചത് രാധകൃഷ്ണനായിരുന്നു.

തൃശൂര്‍ ചെന്ത്രാപ്പിന്നിയിലെ അമ്പാട്ടു പത്മനാഭമേനോന്റെയും കെട്ടോക്കാട് ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. കോളജധ്യാപകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്.

മീരയാണ് ഭാര്യ. രശ്മി, രമ്യ എന്നിവര്‍ മക്കളും. തൃശൂരില്‍ ബിസിനസുകാരനായ രാകേഷ് മരുമകനുമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X