146 സീറ്റുകളോടെ സമാജ്വാദി പാര്‍ട്ടിയാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയതെങ്കിലും ഭരിക്കാനുള്ള കേവലഭൂരിപക്ഷം അവര്‍ക്ക് വളരെ അകലെയാണ്. ബിഎസ്പിയുടെ 108ഉം ബിഎസ്പിയുടെ 99ഉം ചേര്‍ന്നാല്‍ ഭരിക്കാനുള്ള കേവലഭൂരിപക്ഷമായ 202ന് മുകളിലായി. മറ്റ് പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കിയാലും മുലായം സിംഗ് യാദവിന് ഭരിക്കാനാവില്ല.
അതേ സമയം ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ പാര്‍ട്ടി എന്ന നിലയില്‍ മന്ത്രിസഭ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിക്കുമെന്നാണ് മുലായം പറയുന്നത്. തങ്ങള്‍ അവകാശവാദം ഉന്നയിച്ചില്ലെങ്കില്‍ ബിഎസ്പിയുമായി ചേര്‍ന്ന് ബിജെപി ഹീനമായ രാഷ്ട്രീയക്കളി കളിക്കുമെന്നതിനാല്‍ അത് തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മുലായം വ്യക്തമാക്കുന്നു.
മുലായം അധികാരത്തിലെത്താതിരിക്കാന്‍ മായാവതി തങ്ങളെ സമീപിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. മായാവതി മുന്‍കൈയെടുക്കട്ടെ എന്ന നിലപാടിലാണ് ബിജെപി.
അതേ സമയം യുപിയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ഗവര്‍ണറുടെ നിലപാട് സുപ്രധാനമാവും. ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ കക്ഷി എന്ന നിലയില്‍ എസ്പിയെയാണ് ഗവര്‍ണര്‍ മന്ത്രിസഭാ രൂപീകരണത്തിന് ആദ്യം ക്ഷണിക്കേണ്ടത്. എന്നാല്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുന്നവരെ ആദ്യം ക്ഷണിക്കണമെന്ന സമ്മര്‍ദം ഗവര്‍ണറുടെ മേല്‍ ബിജെപി ഉയര്‍ത്തിയേക്കും.
ബിജെപിയ്ക്ക് തിരിച്ചടി; കോണ്‍ഗ്രസിന് നേട്ടം
പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്
ഗുണയില്‍ ജ്യോതിരാദിത്യ സിന്ധ്യ
യുപി: സമാജ്വാദി പാര്‍ട്ടി മുന്നില്‍
മായാവതി, കല്യാണ്‍സിംഗ് ജയിച്ചു
യുപിയില്‍ എസ്പിയ്ക്ക് മുന്‍തൂക്കം
ജയക്ക് വന്‍ജയം
യുപിയിലും പഞ്ചാബിലും ഇഞ്ചോടിഞ്ച് പോരാട്ടം
ജയലളിത നിയമസഭാകക്ഷി നേതാവാകും
മുന്‍ മണിപ്പൂര്‍ മുഖ്യമന്ത്രി കൊയ്ജാം തോറ്റു
യുപി: മന്ത്രിസഭ രൂപീകരിക്കാന്‍ ബിജെപി നീക്കം
യുപിയില്‍ തൂക്കുസഭ വരുമെന്ന് സര്‍വെ
അവസാനഘട്ടം കനത്ത വോട്ടെടുപ്പും അക്രമവും
പഞ്ചാബില്‍ കോണ്‍ഗ്രസ് നേടുമെന്ന് പ്രവചനം
പഞ്ചാബ് പോളിംഗ് ബൂത്തിലേയ്ക്ക്
























