Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കേരളത്തില്‍ 200 പേര്‍ ബുദ്ധമതത്തിലേക്ക്

Published: Monday, May 27, 2002, 5:30 [IST]

 
തിരുവനന്തപുരം : ബുദ്ധപൂര്‍ണിമ ദിനത്തില്‍ തലസ്ഥാനത്ത് കൂട്ടമതം മാറ്റം. 200 ഓളം പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗക്കാരാണ് മെയ് 26 ഞായറാഴ്ച ബുദ്ധമതം സ്വീകരിച്ചത്.

എസ്. സി., എസ്. ടി. ദേശീയ കോണ്‍ഫെഡറേഷനും ലോര്‍ഡ് ബുദ്ധ യൂണിവേഴ്സല്‍ സൊസൈറ്റിയും സംയുക്തമായാണ് മതപരിവര്‍ത്തന ചടങ്ങ് സംഘടിപ്പിച്ചത്. മുസ്ലീം അസോസിയേഷന്‍ ഹാളിലായിരുന്നു ചടങ്ങ്.

ബുദ്ധമതം സ്വീകരിച്ചവര്‍ക്ക് ശ്രീലങ്ക- കേരള ബുദ്ധിസ്റ് അസോസിയേഷന്‍ സെക്രട്ടറി മില്ലേവ ഉപസേന തേര ദീക്ഷ നല്‍കി. എസ്. സി., എസ്. ടി കോണ്‍ഫെഡറേഷന്‍ കേരള ഘടകം പ്രസിഡന്റ് രാമന്‍കുട്ടിയും സംഘവുമാണ് ദീക്ഷ സ്വീകരിച്ച് ബുദ്ധമതത്തില്‍ ചേര്‍ന്നത്.

ബുദ്ധന്റെ പ്രബോധനങ്ങളെയും ജീവിതത്തെയും കുറിച്ച് ആര്‍. അനിരുദ്ധന്‍ എഴുതിയ പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST