കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമരകം : 91.6 ലക്ഷം നല്കാന്‍ നിര്‍ദേശം

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: കുമരകം ബോട്ടപകടത്തില്‍ മരിച്ചവര്‍ക്ക് 91.6 ലക്ഷം നഷ്ടപരിഹാരം നല്കാന്‍ ഇത് സംബന്ധിച്ച് പഠിച്ച ജസ്റിസ് കെ. നാരായണക്കുറുപ്പ് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം ജസ്റിസ് കെ. നാരായണക്കുറുപ്പ് നല്കിയ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശം.

അപകടത്തില്‍ 29 പേരാണ് കൊല്ലപ്പെട്ടിരുന്നത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 1.48 ലക്ഷം രൂപ മുതല്‍ 9.53 ലക്ഷം രൂപ വരെയാണ് നഷ്ടപരിഹാരം നല്കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അപകടത്തില്‍ മരിച്ച ശിവരാജന്‍ എന്നയാളുടെ ബന്ധുക്കള്‍ക്കാണ് 9.53 ലക്ഷം രൂപ നല്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതാണ് ഏറ്റവും കൂടിയ നഷ്ടപരിഹാരത്തുക.

ഗതാഗതവകുപ്പിനെയാണ് ദുരന്തത്തിന് കാരണമായി കമ്മീഷന്‍ കുറ്റപ്പെടുത്തുന്നത്. നേരാനേരങ്ങളില്‍ ബോട്ടുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ നല്കിയില്ലെന്നതും ബോട്ടുകളുടെ സുരക്ഷാപരിശോധനകള്‍ നടത്തിയില്ലെന്നതും കുമരകം ബോട്ടപകടത്തിന് കാരണമായി കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു.

ഈ അനാസ്ഥയ്ക്കെതിരെ ഗതാഗതവകുപ്പിന് അര്‍ഹമായ ശിക്ഷ നല്കണമെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു. അപകടസമയത്ത് ബോട്ടില്‍ കൂടുതല്‍ ഭാരം കയറ്റിയിരുന്നതായും കമ്മിഷന്‍ പറയുന്നു. ബോട്ട് യാത്രക്കാരുടെ സുരക്ഷയ്ക്കാവശ്യമായ കാര്യങ്ങള്‍ നിര്‍ദേശിക്കാന്‍ ജലഗതാഗതവകുപ്പിന്റെ സുരക്ഷാ കമ്മീഷണറായി മുന്‍ തുറമുഖ ഡയറക്ടര്‍ ക്യാപ്റ്റര്‍ പി.കെ.ആര്‍. നായരെ നിയമിക്കാനും കമ്മീഷന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X