കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മ ബാംഗ്ലൂരില്‍

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഉള്ളാള്‍ ഉപനഗരത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന മാതാ അമൃതാനന്ദമയീബ്രഹ്മസ്ഥാനം ക്ഷേത്രത്തിലെ വാര്‍ഷികോത്സവത്തില്‍ പങ്കെടുക്കാന്‍ അമൃതാനന്ദമയി ബാംഗ്ലൂരില്‍ എത്തി. മംഗലാപുരത്ത് അരലക്ഷം പേര്‍ക്ക് ദര്‍ശനം നല്കിയ ശേഷമാണ് അമ്മ ബാംഗ്ലൂരില്‍ എത്തുന്നത്.

ഫിബ്രവരി 19 വ്യാഴാഴ്ച വൈകീട്ട് 6.30 മുതല്‍ മാതാ അമൃതാനന്ദമയിയുടെ സത്സംഗം, ഭജന, ധ്യാനം, ദര്‍ശനം എന്നിവ ഉണ്ടാകും. വൈകീട്ട് 6.30ന് നടക്കുന്ന പൊതുസ്വീകരണ യോഗത്തില്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റിസ് എം.എന്‍. വെങ്കടചെല്ലയ്യ അധ്യക്ഷനായിരിക്കും. കര്‍ണ്ണാടക ഹൈക്കടോതി ജസ്റിസ് എസ്.ആര്‍. നായക്, ബാംഗ്ലൂര്‍ സര്‍വകലാശാല ചാന്‍സലര്‍ ഡോ.എം.എസ്. തിമ്മപ്പ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

20ന് രാവിലെ ലളിതാസഹസ്രനാമാര്‍ച്ചന, 11 മണിയ്ക്ക് സത്സംഗം, വൈകീട്ട് ആറിന് കുജദോഷനിവാരണ പൂജ, ഏഴ് മുതല്‍ സത്സംഗം എന്നിവ ഉണ്ടാകും.

ഫിബ്രവരി 21ന് രാവിലെ ആറ് മണി മുതല്‍ ലളിതസഹസ്രനാമാര്‍ച്ചന, എട്ട് മണിയ്ക്ക് രാഹുദോഷ നിവാരണ പൂജ, 11 മണി മുതല്‍ അമ്മയുടെ സത്സംഗം വൈകീട്ട് 6.30ന് ശനിദോഷ നിവാരണ പൂജ എന്നിവ നടക്കും.

മൂന്ന് ദിവസമായി നടക്കുന്ന പരിപാടിയില്‍ ഒരു ലക്ഷത്തിലേറേപ്പേര്‍ പങ്കെടുക്കുമെന്ന് കരുതുന്നു. മഹോത്സവപരിപാടികള്‍ക്കായി കൂറ്റന്‍പന്തലാണ് ഒരുക്കിയിരിക്കുന്നത്. ഭക്തര്‍ക്ക് സൗജന്യമായി ഭക്ഷണം, താമസം എന്നിവയ്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.

ബാംഗ്ലൂരിലെ പരിപാടികള്‍ക്ക് ശേഷം അമ്മ ഹൈദരാബാദ്, പൂണെ, മുംബൈ, ഗുജറാത്ത്, ജയ്പൂര്‍, ദില്ലി, ലഖ്നോ എന്നിവിടങ്ങളില്‍ സന്ദര്‍ശിയ്ക്കും. പിന്നീട് ഏപ്രില്‍ ഒന്നു മുതല്‍ 18 വരെ ആസ്ത്രേല്യയില്‍ പര്യടനം നടത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X